നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Instagram ൽ പുതിയ അക്കൗണ്ട് തുറക്കണമെങ്കിൽ സെൽഫി വീഡിയോ; പുതിയ അപ്ഡേഷൻ വരുന്നു

  Instagram ൽ പുതിയ അക്കൗണ്ട് തുറക്കണമെങ്കിൽ സെൽഫി വീഡിയോ; പുതിയ അപ്ഡേഷൻ വരുന്നു

  സെൽഫി വീഡിയോ നൽകിയാൽ മാത്രമേ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനാകൂ

  instagram

  instagram

  • Share this:
   ഫെയ്സ്ബുക്ക് (Facebook - now Meta) ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ (Instagram )പുതിയ അപ്ഡേഷൻ വരുന്നു. പുതിയ അക്കൗണ്ട് തുറക്കുന്നവർ സെൽഫി വീഡിയോ (Selfie Video ID Verification) നൽകിയാൽ മാത്രമേ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. ഉപയോക്താവ് യഥാർത്ഥ വ്യക്തിയാണെന്ന് ഉറപ്പിക്കാനാണ് പുതിയ സംവിധാനം. സോഷ്യൽമീഡിയ കൺസൽട്ടന്റ് (social media consultant) മാറ്റ് നവരയാണ് ( Matt Navarra) ട്വിറ്ററിലൂടെ പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചന നൽകിയത്.

   ഇൻസ്റ്റഗ്രാമിലെ വ്യാജ പ്രൊഫൈലുകൾ കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്നും ഈ ഫീച്ചർ ഐഡന്റിറ്റി വെരിഫിക്കേഷനായി മാത്രം ഉപയോഗിക്കുമെന്നും മറ്റൊന്നുമല്ലെന്നും ഫെയ്സ്ബുക്ക് പറയുന്നു.


   നിലവിലെ ഉപയോക്താക്കൾക്ക് പുതിയ പരിഷ്കാരം ബാധകമല്ല. ഇൻസ്റ്റഗ്രാമിൽ പുതുതായി അക്കൗണ്ട് സൃഷ്ടിക്കുന്നവർക്കായിരിക്കും പുതിയ ഫീച്ചർ ബാധകമാകുക. യഥാർത്ഥ വ്യക്തിയാണെന്ന് സ്ഥിരീകരിക്കുന്നതിന് ചെറിയ വീഡിയോ റെക്കോർഡ് ചെയ്ത് വ്യത്യസ്ത ദിശകളിലേക്ക് തല തിരിക്കാൻ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. വീഡിയോ റെക്കോർഡ് ചെയ്തുകഴിഞ്ഞാൽ, ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾ അത് മെറ്റയിലേക്ക് സമർപ്പിക്കണം.

   Also Read-Whatsapp | പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്; എന്തൊക്കെയെന്നറിയാം

   ഐഡിന്റിഫിക്കേഷനായി റെക്കോർഡ് ചെയ്യുന്ന വീഡിയോ ഒരിക്കലും ഇൻസ്റ്റാഗ്രാമിൽ ദൃശ്യമാകില്ലെന്നും 30 ദിവസത്തിനുള്ളിൽ അതിന്റെ സെർവറുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും മെറ്റ ഉറപ്പു നൽകുന്നു. ഈ സെൽഫി വീഡിയോകൾ മുഖം തിരിച്ചറിയാൻ ഉപയോഗിക്കില്ലെന്നും മെറ്റാ ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്നുമാണ് കമ്പനിയുടെ ഉറപ്പ്.
   Also Read-Facebook | ഫെയ്‌സ്ബുക്ക് സമൂഹത്തിന് ദോഷകരമെന്ന് പ്രായപൂർത്തിയായവരിൽ നാലിൽ മൂന്ന് പേരും; സർവേ ഫലം പുറത്ത്

   നിശ്ചിത സമയം ആപ്പ് ഉപയോഗിച്ചതിന് ശേഷം ഒരു ഇടവേള എടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന പുതിയ ഫീച്ചർ കൂടി കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
   Published by:Naseeba TC
   First published:
   )}