നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Jio TV Plus| ഇനി സ്ട്രീമിങ് സേവനങ്ങൾ ഒറ്റ അക്കൗണ്ടില്‍; ജിയോ ടിവി പ്ലസ് അവതരിപ്പിച്ച് റിലയന്‍സ് ജിയോ

  Jio TV Plus| ഇനി സ്ട്രീമിങ് സേവനങ്ങൾ ഒറ്റ അക്കൗണ്ടില്‍; ജിയോ ടിവി പ്ലസ് അവതരിപ്പിച്ച് റിലയന്‍സ് ജിയോ

  നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാവും.

  News18 Malayalam

  News18 Malayalam

  • Share this:
   റിലയന്‍സ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി. റിലയൻസ് ഇൻഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനം അവതരിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാവും.

   റിലയൻസ് വാർഷിക പൊതുയോഗത്തിൽവെച്ച് ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് ജിയോ ടിവി പ്ലസ് പ്രദർശിപ്പിച്ചത്. 12 മുന്‍നിര ഒടിടി പ്ലാറ്റ് ഫോമുകള്‍ ജിയോ ടിവി പ്ലസില്‍ ലഭ്യമാവും. ഉപയോക്താക്കള്‍ക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും.

   വിവിധ ഒടിടി സേവനങ്ങള്‍ ഇതിലുണ്ടെങ്കിലും ഈ സേവനങ്ങള്‍ക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിന്‍ ചെയ്താല്‍ മതി. അതായത് നെറ്റ്ഫ്‌ളിക്‌സിനും, ആമസോണ്‍ പ്രൈമിനും പ്രത്യേകം ലോഗിന്‍ ചെയ്യേണ്ടതില്ല. വോയ്‌സ് സെര്‍ച്ച് സൗകര്യവും ഇതിലുണ്ട്.

   TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

   ജിയോ ടിവി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയന്‍സ് അവതരിപ്പിച്ചു. മിക്‌സഡ് റിയാലിറ്റി സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ജിയോ ഗ്ലാസിലുള്ളത്.

   (Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള സ്വതന്ത്ര മീഡിയ ട്രസ്റ്റാണ് നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്)
   Published by:Rajesh V
   First published:
   )}