നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Reliance JioMart | വാട്സാപ്പുമായി ചേർന്ന് ജിയോമാർട്ട് വിപുലീകരിക്കും; ഭാവിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ലഭ്യമാക്കും

  Reliance JioMart | വാട്സാപ്പുമായി ചേർന്ന് ജിയോമാർട്ട് വിപുലീകരിക്കും; ഭാവിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ലഭ്യമാക്കും

  ജിയോ മാർട്ടിൽ ആദ്യമായി ഓർഡർ ചെയ്യുന്നവർക്ക് കോവിഡ് 19 കെയർ കിറ്റ് സൗജന്യമായി ലഭിക്കും.

  News18 malayalam

  News18 malayalam

  • Share this:
   അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓൺലൈൻ സംരഭമായ ജിയോമാർട്ടിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്ത് ഇരുന്നൂറോളം നഗരങ്ങളിൽ ജിയോമാർട്ട് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. ജിയോയുടെ പങ്കാളിയാണ് ഫേസ്ബുക്ക്. അവരുടെ വാട്സാപ്പ് വഴി ചെറിയ കടകളെ കൂടി ഈ ശൃംഖലയിൽ കൊണ്ടുവരും.

   ഇന്ത്യയിൽ 40 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇത് രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോമാർട്ടിന്റെ അതിവേഗ വ്യാപനം സാധ്യമാക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ മുകേഷ് അംബാനി പറഞ്ഞു. ചെറിയ കടകളെ കൂടി ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരും. നിലവിൽ നിത്യോപയോഗ സാധനങ്ങളാണ് ജിയോ മാർട്ട് വഴി ലഭിക്കുക. ഭാവിയിൽ ഇത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കം ലഭ്യമാകുന്ന പ്ലാറ്റ്ഫോമായി മാറുമെന്നും മുകേഷ് അംബാനി പറഞ്ഞു.

   TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

   ജിയോ മാർട്ടിൽ ആദ്യമായി ഓർഡർ ചെയ്യുന്നവർക്ക് കോവിഡ് 19 കെയർ കിറ്റ് സൗജന്യമായി ലഭിക്കും. പ്രാദേശികതലത്തിൽ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ ജിയോമാർട്ടിന്റെ ഭാഗമാകുന്നതോടെ വേഗത്തിൽ സാധനങ്ങളുടെ ഡെലിവെറി സാധ്യമാകും.

   (Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള സ്വതന്ത്ര മീഡിയ ട്രസ്റ്റാണ് നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്)
   Published by:Rajesh V
   First published:
   )}