റഷ്യയില്‍ (Russia) ഫേസ്ബുക്ക് (Facebook) നിരോധിച്ചതിന് തൊട്ടുപിന്നാലെ ഇന്‍സ്റ്റഗ്രാമിനും (instagram) വിലക്ക് (banned). യുക്രൈൻ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് റഷ്യയ്ക്ക് എതിരെ ആക്രമണാഹ്വാനങ്ങൾ നടത്താൻ മെറ്റാ പ്ലാറ്റ്ഫോംസ് അനുവാദം നൽകിയതാണ് വിലക്കിന് കാരണമെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമ നിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്‌സര്‍ (roskomnadzor) പറഞ്ഞു. എന്നാൽ ഈ തീരുമാനം തെറ്റാണെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി (adam mosseri) ഒരു ട്വീറ്റില്‍ പറഞ്ഞു. റഷ്യന്‍ മാധ്യമങ്ങളോടുള്ള വിവേചനം ചൂണ്ടിക്കാട്ടി റഷ്യ (russia) ഫേസ്ബുക്കും നിരോധിച്ചിരുന്നു.
രാജ്യത്ത് ഇന്‍സ്റ്റഗ്രാം നിരോധിക്കുന്നതോടെ 80 മില്യൺ റഷ്യൻ ഉപയോക്താക്കൾ കുറയുമെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. റഷ്യയിലെ 80 ശതമാനം ആളുകളും തങ്ങളുടെ രാജ്യത്തിന് പുറത്തു നിന്നുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ടെന്നും മൊസേരി തന്റെ ട്വീറ്റില്‍ പറഞ്ഞു.
'' തിങ്കളാഴ്ച റഷ്യയില്‍ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യും. ഈ തീരുമാനം റഷ്യയിലെ 80 മില്യൺ ഉപയോക്താക്കളെ വെട്ടിക്കുറയ്ക്കും. എന്നാൽ റഷ്യയിലെ 80% ആളുകളും അവരുടെ രാജ്യത്തിന് പുറത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നു. ഇത് തെറ്റാണ്'', മൊസേരി പറഞ്ഞു.
Also read-
WhatsApp 2022 ജനുവരിയില്‍ മാത്രം വാട്സാപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18.58 ലക്ഷം അക്കൗണ്ടുകള്മാര്ച്ച് 11ന് മെറ്റ (meta) അതിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ റഷ്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണാഹ്വാനങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള തീരുമാനമെടുത്തു. റഷ്യക്കാര്‍ക്കെതിരായ ആക്രമണാഹ്വാനങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകൾ നിയന്ത്രിക്കണമെന്ന് റോസ്‌കോംനഡ്‌സറിനോട് ആവശ്യപ്പെട്ടു.
യുക്രെയ്‌നെതിരായ റഷ്യയുടെ അധിനിവേശത്തിനെതിരെ സംസാരിക്കാന്‍ റഷ്യയിലെ ആളുകള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചതായി റഷ്യ പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളേവേഴ്‌സുള്ള ധനികരുടെ മക്കളും റഷ്യന്‍ അധിനിവേശത്തിനെതിരെ സംസാരിച്ചിരുന്നു. ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സി എഫ്‌സിയുടെ ഉടമ റോമന്‍ അബ്രമോവിച്ചിന്റെ മകള്‍ സോഫിയ അബ്രമോവിച്ച് ഇത്തരത്തിൽ ഒരു സന്ദേശം പങ്കുവെച്ചിരുന്നു.
റഷ്യയിലെ ഏറ്റവും സമ്പന്നനായ 15-ാമത്തെ വ്യക്തിയായ ഒലെഗ് ടിങ്കോവ് എന്ന ബാങ്കറും ഇൻസ്റ്റാഗ്രാമിൽ "ഞങ്ങൾ ഈ യുദ്ധത്തിന് എതിരാണ്" എന്ന് പോസ്റ്റ് ചെയ്തിരുന്നു.
Also read-
Google Account Hacking | നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാംമാര്ച്ച് 14 (march 14) മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. അതേസമയം വാട്‌സ്ആപ്പിന് (whatsapp) നിരോധനം ബാധകമല്ലെന്ന് ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. യൂട്യൂബിനും ട്വിറ്ററിനും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശം നടത്തുന്നവര്‍ക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് മെറ്റ അധികൃതര്‍ പറഞ്ഞിരുന്നു. ഈ നയപ്രകാരമാണ് അധിനിവേശം നടത്തുന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അനുവദിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.