• HOME
  • »
  • NEWS
  • »
  • money
  • »
  • Samsung 'ഫോൺ വെള്ളത്തിലും ഉപയോഗിക്കാം' തെറ്റായ വാഗ്ദാനത്തിന് സാംസങ്ങിന് 109.55 കോടി രൂപ പിഴ

Samsung 'ഫോൺ വെള്ളത്തിലും ഉപയോഗിക്കാം' തെറ്റായ വാഗ്ദാനത്തിന് സാംസങ്ങിന് 109.55 കോടി രൂപ പിഴ

2016 മാർച്ചിനും 2018 ഒക്ടോബറിനും ഇടയിൽ സാംസങ് അവതരിപ്പിച്ച പരസ്യ ക്യാംപയ്നിലാണ് വെള്ളത്തിൽ സുരക്ഷിതമായി ഫോൺ ഉപയോഗിക്കാനാകുമെന്ന് അവകാശവാദം മുന്നോട്ടുവെച്ചത്

  • Share this:
    ഗ്യാലക്സി ഫോണുകൾ വെള്ളത്തിൽ ഉപയോഗിക്കാനാകുമെന്ന പ്രത്യേകത മുന്നോട്ടുവെച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് സാംസങ്ങിന് 109.55 കോടി രൂപ പിഴയിട്ടു. ഓസ്ട്രേലിയൻ ഫെഡറൽ കോടതിയാണ് ഭീമമായ തുക പിഴ വിധിച്ചത്. തങ്ങളുടെ ഫോണുകൾ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ് പരസ്യത്തിലൂടെയും മറ്റും സാംസങ് വാഗ്ദാനം നൽകിയത്. ഓസ്ട്രേലിയയിലാണ് സാംസങ്ങിന് വൻ തുക പിഴയിട്ടത്. സാംസങ് ഓസ്ട്രേലിയയാണ് പിഴയൊടുക്കേണ്ടി വരുക.

    2016 മാർച്ചിനും 2018 ഒക്ടോബറിനും ഇടയിൽ സാംസങ് അവതരിപ്പിച്ച പരസ്യ ക്യാംപയ്നിലാണ് വെള്ളത്തിൽ സുരക്ഷിതമായി ഫോൺ ഉപയോഗിക്കാനാകുമെന്ന് അവകാശവാദം മുന്നോട്ടുവെച്ചത്. വെള്ളത്തിനടിയിൽനിന്ന് സെൽഫിയെടുക്കാമെന്നതായിരുന്നു ഇതിലെ ആകർഷകമായ വാഗ്ദാനം. 30 മിനിട്ട് വരെ ഫോൺ വെള്ളത്തെ പ്രതിരോധിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

    ഇതിനെതിരെ ഫെഡറൽ കോടതിയിൽ ഹർജി വന്നു. കേസിൽ വാദം തുടരുമ്പോൾ തങ്ങളുടെ അവകാശവാദം തെറ്റാണെന്ന് സാംസങ്ങ് തന്നെ വ്യക്തമാക്കി. ഫോൺ വെള്ളത്തിൽ മുങ്ങിയാൽ ചാർജിങ് പോർട്ടുകൾ തുരുമ്പെടുക്കുമെന്നും, നനഞ്ഞിരിക്കുന്ന സമയത്ത് ചാർജ് ചെയ്താൽ ഫോൺ പ്രവർത്തനരഹിതമാകുമെന്നും കമ്പനി വ്യക്തിമാക്കി.

    നേരത്തെ വാർട്ട റെസിസ്റ്റന്‍റ് സവിശേഷത മുൻനിർത്തിയാണ് ഗ്യാലക്സി ഫോണുകളുടെ പരസ്യം ഓസ്ട്രേലിയയിൽ പുറത്തുവിട്ടത്. ഇത് കണ്ട് തെറ്റിദ്ധരിച്ച് നിരവധി പേർക്ക് അബദ്ധം പറ്റിയെന്നും റിപ്പോർട്ടുണ്ട്. വെള്ളത്തിൽ വീണ ഫോണുകൾക്ക് സാരമായ തകരാർ സംഭവിച്ചതായും, ചില ഫോണുകൾ പ്രവർത്തനരഹിതമായെന്നും കണ്ടെത്തിയതായി ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ വ്യക്താവ് കോടതിയെ അറിയിച്ചു.

    Also Read- ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് കാറിന് തീപിടിച്ച സംഭവം; പ്രതികരണവുമായി ഒല ഇലക്ട്രിക് മേധാവി

    സാംസങ്ങ് ഗ്യാലക്സി ബ്രാൻഡിലുള്ള എസ്7, എസ്7 എഡ്ജ്, എ5, എ7, എസ്8, എസ്8 പ്ലസ്, എസ്8 നോട്ട് തുടങ്ങിയ ഫോമുകളിൽ വാട്ടർ റെസിസ്റ്റന്‍റ് ഉണ്ടെന്ന് സാംസങ് അവകാശപ്പെട്ടിരുന്നു. ഈ മോഡലുകളിലുള്ള 31 ലക്ഷത്തിലധികം ഫോണുകൾ സാംസങ്ങ് ഓസ്ട്രേലിയയിൽ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഉപഭോക്താക്കളിൽ ചിലർ ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെ സമീപിച്ചതോടെയാണ് സംഗതി കോടതി കയറിയത്.
    Published by:Anuraj GR
    First published: