ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ സാംസങ് ഏറ്റവും പുതിയ സാംസങ് ഗാലക്സി എ03 (samsung galaxy a03) ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ (india) അവതരിപ്പിച്ചു. 6.5 ഇഞ്ച് ഡിസ്പ്ലേയോടു കൂടി വരുന്ന സാംസങ് ഗ്യാലക്സി എ03 ഒക്ടാ കോര്‍ യൂണിസോക്ക് പ്രൊസസറാണ് വാഗ്ദാനം ചെയ്യുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്. കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങിന്റെ വെബ്സൈറ്റിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇന്ത്യയിലുടനീളമുള്ള ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.
സാംസങ് ഗാലക്സി എ03 വില
3ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനില്‍ വരുന്ന സാംസങ് ഗാലക്സി എ 03ക്ക് ഇന്ത്യയില്‍ 10,499 രൂപയാണ് വില വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയാണ് വില. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, മറ്റ് ഓഫ്ലൈന് റീട്ടെയിലര്‍മാര്‍ എന്നിവരില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.
സാംസങ് ഗാലക്സി എ03യുടെ സവിശേഷതകള്‍
എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയുമായാണ് (display) സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കുന്ന ഒക്ടാ കോര്‍ യൂണിസോക്ക് ടി 606 പ്രൊസസറും അടങ്ങുന്നതാണ് ഫോണിന്റെ സവിശേഷതകൾ. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. 5,000mAh ബാറ്ററിയാണ് (battery) ഫോണിന് നല്‍കിയിരിക്കുന്നത്.
48 മെഗാപിക്സല്‍ പ്രൈമറി ഷൂട്ടറും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് (dual camera setup) സ്മാര്‍ട്ഫോണില്‍ നല്‍കുന്നത്. മുന്‍വശത്ത്, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ഉള്ളത്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോളും ഡിസ്പ്ലേയില്‍ നല്‍കിയിട്ടുണ്ട്. പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ ക്ലിക്കു ചെയ്യാന്‍ ഡെപ്ത് സെന്‍സര്‍ ഉപയോഗിക്കുന്ന ലൈവ് ഫോക്കസ് പോലുള്ള മറ്റ് ക്യാമറ സവിശേഷതകളും സ്മാര്‍ട്ട്ഫോണിലുണ്ട്. കൂടാതെ വൈഡ് ആംഗിള്‍ സെല്‍ഫി സ്വയമേ ക്ലിക്കു ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സ്മാര്‍ട്ട് സെല്‍ഫി ആംഗിള്‍ സവിശേഷതയും ഫോണിലുണ്ട്.4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് വി4.2, യുസ്ബി ടൈപ്പ്-സി പോര്‍ട്ട്, എ-ജിപിഎസ് എന്നിവ മറ്റ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
സാംസങ് ഗാലക്സി എസ് 22 സീരീസ് കഴിഞ്ഞ ആഴ്ച്ച ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. വാനില സാംസങ് ഗാലക്സി എസ് 22 വേരിയന്റ് 6.1 ഇഞ്ച് ഫുൾ-എച്ച്ഡി + ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്പ്ലേയോടെ 120 ഹെർട്സ് പുതിയ നിരക്കോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.