നാല് കാമറകളുമായി ഒരു ഫോൺ ഇതാദ്യം- സാംസങ് ഗാലക്സി എ9- സവിശേഷതകൾ അറിയാം

News18 Malayalam
Updated: October 11, 2018, 5:24 PM IST
നാല് കാമറകളുമായി ഒരു ഫോൺ ഇതാദ്യം- സാംസങ് ഗാലക്സി എ9- സവിശേഷതകൾ അറിയാം
  • Share this:
സ്മാർട്ട് ഫോൺ വിപണിയിലെ ചൈനീസ് ആധിപത്യത്തെ നേരിടാൻ അരയും തലയും മുറുക്കി സാംസങ്ങ്. ഇതാദ്യമായി നാലു കാമറകളുമായി ഗാലക്സി എ9 മോഡൽ സാംസങ്ങ് പുറത്തിറക്കി. ഈ ഫോൺ നവംബറിലായിരിക്കും ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുക. 24 എംപി(മെയിൻ സെൻസർ), എട്ട് എംപി(അൾട്രാ വൈഡ് സെൻസർ), അഞ്ച് എംപി(ഡെപ്ത്ത് സെൻസർ), 10 എംപി(ടെലി ഫോട്ടോ സെൻസർ) എന്നിങ്ങനെ നാലു കാമറകളാണ് ഗാലക്സി എ9ൽ സജ്ജീകരിച്ചിരിക്കുന്നത്. വിഷ്വൽ കമ്മ്യൂണിക്കേഷന് വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് കാമറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മോഡൽ അവതരിപ്പിക്കുന്നതെന്ന് സാംസങ് അധികൃതർ വ്യക്തമാക്കി.


ഫിംഗർപ്രിന്‍റ് സെൻസർ, ഫേസ് റെക്കഗ്നിഷൻ സപ്പോർട്ട്, 3800 എംഎഎച്ച് ബാറ്ററി, ക്വിക്ക് ചാർജ് 2.0 സാങ്കേതികവിദ്യ എന്നിവയാണ് സാംസങ്ങ് ഗാലക്സി എ9ന്‍റെ പ്രത്യേകതകൾ. 6.3 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേ, ക്വാൽകോം സ്നാപ്പ്ഡ്രാഗൻ 660 പ്രോസസർ, 128 ജിബി ഇന്‍റേണൽ മെമ്മറി എന്നീ പ്രത്യേകതകളുള്ള ഗാലക്സി എ9 പുറത്തുവരുന്നത് എട്ട് ജിബി, ആറ് ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായാണ്.

ഡിജിറ്റൽ അസിസ്റ്റന്‍റ് ബിക്സ്ബി, സാംസങ്ങ് പ്ലേ, സാംസങ്ങ് ഹെൽത്ത് തുടങ്ങിയ ഡിഫോൾട്ട് ആപ്പുകളും ഫോണിലുണ്ടാകും. കാവിയർ ബ്ലാക്ക്, ലെമണേഡ് ബ്ലൂ, ബബിൾഗം പിങ്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ പുറത്തിറങ്ങുന്ന ഗാലക്സി എ9ന് ത്രീഡി ഗ്ലാസോട് കൂടിയ പിൻവശവുമുണ്ട്.
First published: October 11, 2018, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading