ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രമെഴുതി സാംസങ് ഗാലക്സി ഫോൾഡ്; വില 1.65 ലക്ഷം
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രമെഴുതി സാംസങ് ഗാലക്സി ഫോൾഡ്; വില 1.65 ലക്ഷം
ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്ന മടക്കാവുന്ന ആദ്യ സ്മാർട്ട് ഫോണാണിത്
Last Updated :
Share this:
മടക്കാവുന്ന സ്മാർട് ഫോൺ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ചരിത്രമെഴുതി സാംസങ്. ഗാലക്സി ഫോൾഡ് എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 164999 രൂപയാണ് ഇതിന്റെ വില. രണ്ട് സ്ക്രീനുകളാണ് ഈ മടക്ക ഫോണിന്റെ പ്രത്യേകത.
ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗാലക്സി ഫോൾഡ് ആദ്യമായി സാംസങ് അവതരിപ്പിച്ചത്. ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്ന മടക്കാവുന്ന ആദ്യ സ്മാർട്ട് ഫോണാണിത്. ലോക വിപണിയിൽ ലഭ്യമാകുന്ന മറ്റൊരു മടക്ക സ്മാർട് ഫോൺ ഹൂവാവേ മേറ്റ് എക്സാണ്.
സാംസങ് ഗാലക്സി ഫോൾഡിന്റെ സവിശേഷതകൾ
- 4.6 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ
- ഫോണിന്റെ മടക്ക് നിവർത്തിയാൽ 7.3 ഇഞ്ച് വലിപ്പമുള്ള ക്യൂഎക്സ്ജിഎപ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
- ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസർ
- 12 ജിബി റാം, സ്റ്റോറേജിനായി 512 ജിബി ഇന്റേണൽ മെമ്മറി
- ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം
- ആകെ ആറ് ക്യാമറകളുണ്ട്. 16 എം.പി അൾട്രാ വൈഡ് സെൻസർ, 12 എം.പി വൈഡ് ആംഗിൾ ലെൻസ്, 12 എം.പി ടെലിഫോട്ടോ ലെൻസ്, മടക്കിനുള്ളിൽ 10 എം.പി, എട്ട് എം.പി ക്യാമറകളും പിറകിൽ 10 എം.പി ക്യാമറയുമുണ്ട്.
- 4380 എംഎഎച്ചുള്ള രണ്ട് ബാറ്ററികളുണ്ട്
- ചാർജിങ് യു.എസ്.ബി സി-ടൈപ്പ്
വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡർ ചെയ്യാവുന്ന ഗാലക്സി ഫോൾഡിന്റെ വിൽപന ഒക്ടോബർ 20ന് ആരംഭിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.