• HOME
  • »
  • NEWS
  • »
  • money
  • »
  • Samsung Galaxy M12 | തകർപ്പൻ പ്രത്യേകതകളുമായി സാംസങ് ഗ്യാലക്സി M12 ഇന്ത്യയിൽ; വില എത്രയെന്ന് നോക്കാം

Samsung Galaxy M12 | തകർപ്പൻ പ്രത്യേകതകളുമായി സാംസങ് ഗ്യാലക്സി M12 ഇന്ത്യയിൽ; വില എത്രയെന്ന് നോക്കാം

സാധാരണക്കാർക്ക് താങ്ങാവുന്ന ബജറ്റ് സ്മാർട്ട് ഫോണിന് പ്രത്യേകതകൾ ഏറെയാണ്. 10999 രൂപ മുതലാണ് ഇതിന്‍റെ വില..

samsung_galaxy_m12

samsung_galaxy_m12

  • Last Updated :
  • Share this:
    സാംസങ്ങിന്റെ ജനപ്രിയ ഇടത്തരം ശ്രേണിയായ എം സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.Samsung Galaxy M12 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന ബജറ്റ് സ്മാർട്ട് ഫോണിന് പ്രത്യേകതകൾ ഏറെയാണ്. 6000mah ബാറ്ററി, 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ തുടങ്ങിയ പ്രത്യേകതകൾ ഈ ഫോണിന് ഉണ്ട്.

    രണ്ടു വേരിയന്‍റുകളിലായാണ് സാംസങ് ഗ്യാലക്സ് എം 12 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. നാല് ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 10999 രൂപയാണ് വില. ആറ് ജിബി+128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 13499 രൂപയാണ് വില.

    സാംസങ് ഗ്യാലക്സി എം 12 പ്രത്യേകതകൾ അറിയാം

    തികവാർന്ന ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഗ്യാലക്സി എം 12ന് നൽകിയിരിക്കുന്നത്.90 Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോൺ ഡിസ്പ്ലേയുടെ മികവ് എടുത്തു കാണിക്കുന്നു. അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് Corning Gorilla 3 സംരക്ഷണവും ഉണ്ട്. പ്രോസസറുകളിലേക്കു വരികയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് കരുത്തേകുന്ന Exynos 850 ആണ്. ബ്ലൂ,ബ്ലാക്ക് കൂടാതെ വൈറ്റ് നിറത്തിലും സാംസങ് ഗ്യാലക്സി എം 12 ലഭ്യമാകും.

    48 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. 48 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാ പിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു.

    Also Read- മൊബൈൽ ഫോണുകളിലെ കേമന്മാർ; ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്ത് സ്മാർട്ട്‌ഫോണുകൾ

    6000 എംഎഎച്ച് ബാറ്ററി ലൈഫാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രത്യേകത. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽ ടി ഇ, വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5.0, ജി പി എസ്/എ- ജി പി എസ്, യു എസ് ബി ടൈപ്പ്-സി, 3.5 എം എം ഹെഡ് ഫോൺ ജാക്ക് എന്നിവയുമുണ്ട്. ആൻഡ്രോയ്ഡിൽ അധിഷ്ഠിതമായ യു ഐ കോർ ഓപ്പറേറ്റിങ് സിസ്റ്റമാണ് സാംസങ് ഗ്യാലക്സി എം 12ന് ഉള്ളത്.

    ഇന്ത്യൻ ഉപയോക്താക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പുതിയ എം സീരീസ് ഫോണുകൾ പുറത്തിറക്കുന്നതെന്ന് സാംസങ് ഇന്ത്യ സീനിയർ ഡയറക്ടറും മൊബൈൽ മാർക്കറ്റിങ് തലവനുമായ ആദിത്യ ബാബർ പറഞ്ഞു. ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്ന ഒട്ടനവധി പ്രത്യേകതകൾ അടങ്ങിയതാണ് ഈ ബജറ്റ് ഫോൺ. 2019ൽ ആദ്യമായി പുറത്തിറക്കിയ എം സീരീസ് ഫോണുകളിൽ നിന്ന് ഒരുപാട് ദൂരം മുന്നോട്ടു പോകുന്നതാണ് പുതിയ മോഡലെന്നും അദ്ദേഹം വ്യക്തമാക്കി.

    Keywords- Samsung Galaxy M12 is launched in India, Samsung Galaxy M12 is launched, Samsung Galaxy M12 features, Samsung Galaxy M12 specs, Samsung Galaxy M12 price
    Published by:Anuraj GR
    First published: