• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാംസങ് ഗാലക്സി എസ്9 ഇന്ത്യയിലേക്കും; വില പുറത്ത്


Updated: April 2, 2018, 8:58 PM IST
സാംസങ് ഗാലക്സി എസ്9 ഇന്ത്യയിലേക്കും; വില പുറത്ത്

Updated: April 2, 2018, 8:58 PM IST
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗാലക്സി എസ്9, എസ്9+ സീരീസിലുള്ള ഫോണുകള്‍ ഇന്ത്യൻ വിപണിയിലേക്കും വരുന്നു. മാർച്ച് ആറോട് കൂടിയാകും പുതിയ ഫോണുകൾ എത്തുക. സാംസങ് എസ്9നു 60,000 രൂപയാകും ഇന്ത്യൻ വിപണിയിലെ വില. എസ്9+ മോഡലിന് 65,000 രൂപ ആയിരിക്കും വില. കഴിഞ്ഞ ദിവസം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിലാണ് പുതിയ മോഡലുകള്‍ സാംസങ് പുറത്തിറക്കിയത്. ഉപഭോക്താക്കൾക്കായി ഓൺലൈനായും ഓഫ്‌ലൈനായും സാംസങ് പ്രീ ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2000 രൂപയാണ് പ്രീ ബുക്കിങ്ങിനായി അടക്കേണ്ടത്. സാംസങിന്റെ എസ്8 എസ്8+നേക്കാൾ മികച്ചതായിരിക്കും പുതിയ മോഡലെന്ന് കമ്പനി അവകാശപ്പെടുന്നു.

64 ബിറ്റ് ഒക്ടാ-കോര്‍ 9810 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ കരുത്തേകുന്ന എസ്9+ന് ആറ് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 12 മെഗാപിക്സല്‍ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, സുരക്ഷയ്ക്കായി ഐറിസ് സ്കാനറോട് കൂടിയ ഫേഷ്യല്‍ റെകഗ്നിഷന്‍, പിന്‍വശത്താക്കിയ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. രണ്ടു മോഡലുകളും ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റണ്‍ ചെയ്യുന്നത്. ഗാലക്സി എസ്9ന് 3000 എംഎഎച്ച് ബാറ്ററിയും ഗാലക്സി എസ്9+ മോഡലിന് 3500 എംഎഎച്ച് ബാറ്ററിയുമാണുള്ളത്.​
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍