ജോലി സമയത്തിന് ശേഷവും രാത്രി വൈകി അയയ്ക്കുന്ന ഇമെയിലുകള്‍ ജീവനക്കാരുടെ ക്ഷേമത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ (microsoft ceo) സത്യ നദെല്ല (satya nadella). ഈ ആഴ്ച ആദ്യം നടന്ന വാര്‍ട്ടണ്‍ ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാത്രിയില്‍ ഇമെയിലുകള്‍ ലഭിക്കുമ്പോള്‍ അതിനു മറുപടി നല്കാന് ജീവനക്കാർ പലപ്പോഴും സമ്മര്‍ദ്ദം നേരിടാറുണ്ട്. ഇത് ഇല്ലാതാക്കാന്‍ മാനേജര്‍മാര്‍ ജീവനക്കാർക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സമ്മര്‍ദ്ദമെന്തെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇത് പരിഹരിക്കാനായി പഴയ ചില മാനേജ്മെന്റ് തന്ത്രങ്ങള്‍ നാം പഠിക്കണം. ആഴ്ചയുടെ അവസാനത്തില്‍ സി.ഇ.ഒയുടെ മെയില്‍ ലഭിച്ചാല്‍ ഒരു ജീവനക്കാരനും അതിന് മറുപടി നല്‍കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മൈക്രോസോഫ്റ്റ് സി.ഇ.ഒ പറഞ്ഞു.
മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തില്‍ ജീവനക്കാര്‍ ഏറ്റവും സജീവമായി ജോലി ചെയ്യുന്നത് വൈകുന്നേരങ്ങളിലാണ്. കീബോര്‍ഡ് ആക്ടിവിറ്റിയെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. മുമ്പ് ഉച്ചഭക്ഷണത്തിന് മുമ്പും ശേഷവുമായിരുന്നു ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിയെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാരാന്ത്യങ്ങളില്‍ ഇമെയിലുകള്‍ അയക്കുന്നത് ഒഴിവാക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, താന്‍ എല്ലാ ദിവസവും അതിനായി ശ്രമിക്കുകയാണെന്നും നദെല്ല പറഞ്ഞു. ടെക് മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യാനുള്ള സ്ഥലം സ്വയം തിരഞ്ഞെടുക്കാനുള്ള ഇളവുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സോഫ്റ്റ്വെയര് പ്രോഗ്രാമര്‍മാര്‍, ഡാറ്റാ അനലിസ്റ്റുകള്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ സര്വേയിലേക്കും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ലാക്കിന്റെ പിന്തുണയുള്ള ഗവേഷണ കണ്‍സോര്‍ഷ്യമായ ഫ്യൂച്ചര്‍ ഫോറത്തില്‍, നാലില്‍ മൂന്ന് പേരും അവര്‍ ജോലി ചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 95 ശതമാനം തൊഴിലാളികളും അവരുടെ സ്വന്തം ഷെഡ്യൂളുകള്‍ ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ജീവനക്കാരുടെ മാനസികാരോഗ്യ സംബന്ധമായ കാര്യത്തിൽ തൊഴിലുടമ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാല്‍ മൂന്നില്‍ രണ്ട് ജീവനക്കാരും ജോലി ഉപേക്ഷിക്കാൻ തയ്യാറാകുന്നതായും മറ്റ് ചില റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ, കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാൽലോകമെമ്പാടുമുള്ള പ്രധാന ഐടി സ്ഥാപനങ്ങള്‍ ഹൈബ്രിഡ് പ്രവര്‍ത്തന രീതിയിലേക്ക് മാറുകയാണ്. ഈ സാഹചര്യത്തില്‍ ടിസിഎസ് ജീവനക്കാര്‍ക്കായി ഒരു റിമോട്ട് വര്‍ക്കിംഗ് പോളിസി അവതരിപ്പിച്ചിട്ടുണ്ട്. '25X25 മോഡല്‍' എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. ടിസിഎസ് തങ്ങളുടെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം അയച്ച ഔദ്യോഗിക ഇമെയിലുകള്‍ പ്രകാരം, ആകെ ജീവനക്കാരുടെ നാലിലൊന്ന് പേര് മാത്രം ഓഫീസുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. '' പ്രധാനപ്പെട്ട ആളുകളെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരികയും ക്രമേണ ഹൈബ്രിഡ് വര്‍ക്ക് മോഡ് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് 25/25 മോഡലിലേക്കുള്ള മാറ്റത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്'' എന്ന് ടിസിഎസ് സിഎച്ച്ആര്‍ഒ മിലന്ദ് ലക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.