നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google Pay | ഗൂഗിൾ പേയുമായി കൈകോർത്ത് SBI ജനറൽ ഇൻഷുറൻസ്; ഇനി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇൻഷുറൻസ്

  Google Pay | ഗൂഗിൾ പേയുമായി കൈകോർത്ത് SBI ജനറൽ ഇൻഷുറൻസ്; ഇനി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇൻഷുറൻസ്

  ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ദാതാവുമായി ഗൂഗിള്‍ പേ ആദ്യമായിട്ടാണ് കൈകോര്‍ക്കുന്നത്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ സ്‌പോട്ടില്‍ എവിടെയായിരുന്നാലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാനാകും

  • Share this:
   എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഡിജിറ്റല്‍ പേയ്മെന്റ്(Digital Payment ) പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേയുമായി സഹകരിക്കുന്നു. ഇതിന്റെ ഫലമായി ഗൂഗിള്‍ പേ(Google Pay) ആപ്പ് വഴി എസ്ബിഐ(sbi) ജനറലിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം. ഡിജിറ്റല്‍ ചാനലുകളിലൂടെ ഇന്‍ഷുറന്‍സ് സൊല്യൂഷനുകളുടെ വിതരണം വ്യാപിപ്പിക്കാനുള്ള എസ്ബിഐ ജനറലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം.

   ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ദാതാവുമായി ഗൂഗിള്‍ പേ ആദ്യമായിട്ടാണ് കൈകോര്‍ക്കുന്നത്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ സ്‌പോട്ടില്‍ എവിടെയായിരുന്നാലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാനാകും. നിലവില്‍ ഗൂഗിള്‍ പേയുടെ എതിരാളിയായ ഫോണ്‍പേയ്ക്ക് ഇതിനകം തന്നെ അതിന്റെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് ഓഫര്‍ ഉണ്ട്. ഗൂഗിള്‍ പേയും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സും കൈകോര്‍ത്തുകൊണ്ടുള്ള ഈ പുതിയ സംരംഭത്തിന് ശേഷം രണ്ട് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കിടയിലും മത്സരം ശക്തിപ്പെടുന്നതായി കാണാന്‍ സാധിക്കും.

   വിപണിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഗൂഗിള്‍ പേയുമായി സഹകരിക്കുന്നതെന്ന് പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഓയുമായ പ്രകാശ് ചന്ദ്ര പറഞ്ഞു.''ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വര്‍ദ്ധിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശ്രമമാണ് ഗൂഗിള്‍ പേയുമായുള്ള ഈ സഹകരണം. അതുവഴി കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും', അദ്ദേഹം പറഞ്ഞു.

   നിലവില്‍, ആരോഗ്യ സഞ്ജീവ്‌നി ആരോഗ്യ ഇന്‍ഷുറന്‍സ് ഗൂഗിള്‍ ആപ്പില്‍ ലഭ്യമാകും. കൂടാതെ ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം വ്യക്തിഗത അല്ലെങ്കില്‍ ഫാമിലി ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ബുക്ക് ചെയ്യാനും കഴിയും.

   2009 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രക്ഷാകര്‍തൃത്വത്തിലാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപിതമായത്. 2011 ല്‍ 11 ശാഖകളില്‍ നിന്ന് നിലവില്‍ ഇന്ത്യയിലുടനീളമുള്ള 137 ശാഖകളായി അത് വളര്‍ന്നു. ഇതുവരെ 8.7 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

   ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്‍ബലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിച്ചെലവ് വര്‍ധിച്ചതും കൂടുതല്‍ ആളുകളെ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ഇരട്ടിയോളം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

   ആരോഗ്യം, മോട്ടോര്‍ വാഹന എസ്എംഇ, ഗ്രാമീണ മേഖലകളിലായിരിക്കും എസ് ബി ഐ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചിപ്പ് ക്ഷാമം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വാഹന ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ച നേടുമെന്നും പ്രകാശ് ചന്ദ്ര പറഞ്ഞു. കൊവിഡ് വാക്സിനേഷനില്‍ രാജ്യം നേടുന്ന പുരോഗതിയും മേഖലയ്ക്ക് ഗുണകരമാകും. എസ് ബി ഐ ജനറല്‍ ഇന്‍ഷുന്‍സിലെ ആകെ പോളിസികളുടെ 25 ശതമാനവും വാഹന ഇന്‍ഷുറന്‍സുകളാണ്. 25 മുതല്‍ 30 ശതമാനം വരെയാണ് വിള ഇന്‍ഷുറന്‍സുകള്‍. ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ 20 ശതമാനം ആണ്. ഫയര്‍ ഇന്‍ഷുറന്‍സ് 15 ശതമാനവും വരും. ബാക്കിയുള്ള 10-12 ശതമാനമാണ്മറ്റ് ഇന്‍ഷുറന്‍സുകള്‍.
   Published by:Jayashankar AV
   First published:
   )}