HOME » NEWS » Money » TECH SCIENTISTS DEVELOP DRONES ENTERING VOLCANOES PREDICTSVOLCANO ERUPT

അഗ്നിപർവതം എപ്പോൾ പൊട്ടുമെന്ന് പ്രവചിക്കും; അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കുന്ന ഡ്രോണുമായി ശാസ്ത്രലോകം

ഭൂമിയിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും സജീവ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും ഈ ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാം.

News18 Malayalam | news18-malayalam
Updated: November 3, 2020, 2:54 PM IST
അഗ്നിപർവതം എപ്പോൾ പൊട്ടുമെന്ന് പ്രവചിക്കും; അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കുന്ന ഡ്രോണുമായി ശാസ്ത്രലോകം
ഭൂമിയിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും സജീവ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും ഈ ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാം.
  • Share this:
ഭൂമിയിൽ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന 300 അഗ്നിപർവതങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. പലതും എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് ഒരുപിടിയുമില്ല. ഇതുകൊണ്ട് തന്നെ സമീപങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. അഗ്നിപർവതത്തിലെ വാതക പ്രസാരണം വഴിയുള്ള പഠനങ്ങൾ എളുപ്പവുമല്ല.

ഇതിന് പരിഹാരമായി ശാസ്ത്രലോകത്ത് നിന്നും പുതിയ കണ്ടെത്തലുണ്ടായിരിക്കുകയാണ്. അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ഡ്രോണുകൾ വഴി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും.

ഭൂമിയിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും സജീവ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും ഈ ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാം.

You may also like: ഡീഗോ മറഡോണ ആശുപത്രിയിൽ; വിഷാദരോഗമെന്ന് സൂചന

പപ്പുവ ന്യുഗിനയ്ക്ക് സമീപമുള്ള ദ്വീപിൽ സ്ഥിതി ചെയ്യുന്ന മനം അഗ്നിപർവത്തിൽ ഡ്രോൺ ഉപയോഗിച്ച് പഠനം നടത്തി. പത്ത് കിലോമീറ്റർ മാത്രം ചുറ്റളവുള്ള ദ്വിപിലാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ലോകത്തിലെ പ്രധാന അഗ്നിപർവതങ്ങളിൽ ഒന്നായ മനം മോടു സ്ഥിതി ചെയ്യുന്നത്. 9000 ജനങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ മനം അഗ്നിപർവത്തിൽ നിന്നും ശക്തമായ വാതക ബഹിർഗമനം കണ്ടെത്തിയതായി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ അഗ്നിപർവത ഗവേഷക എമ്മ ലൂയി പറയുന്നു. കൂടുതൽ വിശദമായി അഗ്നിപർവതത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും എമ്മ.

അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിനെ കുറിച്ച് മാത്രമല്ല, ഭൂകമ്പത്തെ കുറിച്ചുള്ള സൂചനകളും ഡ്രോൺ ഉപയോഗിച്ച് മനസ്സിലാക്കാം.
Published by: Naseeba TC
First published: November 3, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories