• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എൻസൈം കണ്ടെത്തി


Updated: April 17, 2018, 6:40 PM IST
പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എൻസൈം കണ്ടെത്തി

Updated: April 17, 2018, 6:40 PM IST
പ്ലാസ്റ്റിക്ക് സംസ്ക്കരണം എന്നും കീറാമുട്ടിയായ പ്രശ്നമാണ്. ഓരോ വർഷവും 80 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വിവിധ ലോകരാജ്യങ്ങളിൽനിന്ന് കടലിൽ തള്ളുന്നത്. ഫലപ്രദമായി പ്ലാസ്റ്റിക്ക് സംസ്ക്കരിക്കാത്തത് കാരണം മലിനീകരണതോത് ലോകരാജ്യങ്ങളിൽ ഉയർന്നുവരുന്നു. എത്ര സംസ്ക്കരിക്കാൻ ശ്രമിച്ചാലും ആയിരം വർഷത്തിലേറെ ഭൂമുഖത്ത് നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ടൺ കണക്കിനാണ്. എന്നാൽ പുതിയ പ്രതീക്ഷ നൽകി അപ്രതീക്ഷിതമായ കണ്ടെത്തൽ മാറുകയാണ്. പ്ലാസ്റ്റിക് ഭക്ഷണമാക്കുന്ന എൻസൈമിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. അമേരിക്ക-ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് അപ്രതീക്ഷിതമായി പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എൻസൈമിനെ വികസിപ്പിച്ചെടുത്തത്.

പോർട്സ്മൌത്ത് സർവകലാശാല, അമേരിക്കയിലെ ഊർജവകുപ്പിന്‍റെ പുനരുദ്ധാരണ ഊർജ പരീക്ഷണശാല എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരാണ് പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എൻസൈമിനെ വികസിപ്പിച്ചെടുത്തത്. ഒരു വർഷം മുമ്പ് ജപ്പാനിൽ കണ്ടെത്തിയ പ്രത്യേകതരം ബാക്ടീരിയയെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് ഭക്ഷിക്കുന്ന എൻസൈം വികസിപ്പിച്ചെടുത്തത്. പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പോളിഎഥിലീൻ തെറീഫ്താലേറ്റ് എന്നതരം പ്ലാസ്റ്റികാണ് ഇന്ത്യോനെല്ല സാകൈൻസിസ് എന്ന എൻസൈം ഭക്ഷണമാക്കുന്നത്. നാഷണൽ അക്കാദമി ഓഫ് സയൻസ് ജേർണലിൽ ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
First published: April 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍