ലോകവ്യാപകമായി ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെ ഫേസ്ബുക്കിന് അഞ്ചുശതമാനം ഓഹരി ഇടിവ് നേരിട്ടു. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത്.
തടസം നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിയില്‍ 5.5 ശതമാനം ഇടിവ് വന്നത്. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്. തടസം നേരിട്ട് ആറു മണിക്കൂറുകള്‍ക്ക് ശേഷമാണ് സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയത്.
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാം 'ഫീഡ് റിഫ്രഷ് ചെയ്യാന്‍ കഴിയുന്നില്ല' എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന് സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.
സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു മിക്ക ആളുകളും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.