വാട്ട്സാപ്പ് പ്രൈവസി പോളിസി പ്രഖ്യാപിച്ചതോടെ സിഗ്നൽ, ടെലഗ്രാം ആപ്പുകളുടെ ഡൗൺലോഡിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഇന്ത്യയിൽ ആപ്പ് സ്റ്റോറിൽ ഒന്നാമതാണ് സിഗ്നൽ ഇപ്പോൾ. ആപ്പ് സ്റ്റോറിൽ സിഗ്നലിനും ടെലഗ്രാമിനും താഴെ മൂന്നാമതാണ് ഇപ്പോൾ വാട്സ് ആപ്പിന് സ്ഥാനം. ഗൂഗിൾ പ്ലേ സ്റ്റോറിൽ മൂന്നാമതാണ് സിഗ്നൽ. വാട്സ് ആപ്പിനേക്കാൾ മുകളിലാണ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും സിഗ്നലിന്റെ സ്ഥാനം. വാട്സ് ആപ്പിന്റെ അപ്ഡേറ്റ് ചെയ്യപ്പെട്ട പ്രൈവസി പോളിസി സംബന്ധിച്ച വിവാദങ്ങളാണ് സിഗ്നലിന്റെ ഈ വലിയ തോതിലുള്ള ഡൗൺലോഡിന് കാരണമായത്.
അപ്ഡേറ്റ് ചെയ്യപ്പെട്ട നിബന്ധനകളും നയവും അംഗീകരിക്കാൻ വാട്സ് ആപ്പ് അതിന്റെ ഉപയോക്താക്കളുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. പുതിയ നിബന്ധനകൾ സ്വീകരിക്കാത്ത പക്ഷം ഫെബ്രുവരി എട്ടിനു ശേഷം വാട്സ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഉപയോക്താക്കൾക്ക് നൽകിയ നിർദ്ദേശം. തൽഫലമായി നിരവധി ആളുകളാണ് വാട്സ് ആപ്പ് വിട്ട് സിഗ്നലിലേക്ക് മാറിയത്.
Even though we're still breaking records, verification codes are back in the groove. Delivery delays have been eliminated across multiple cellular providers, so things should be more ASAP when you join the app.
— Signal (@signalapp) January 9, 2021
ഏതായാലും പുതിയ ഡൗൺലോഡുകൾ ഉണ്ടാക്കിയ കുതിച്ചു ചാട്ടം ഇന്ത്യയിലെ ആപ് സ്റ്റോറിൽ സിഗ്നലിനെ ഒന്നാമതും ഗൂഗിൾ പ്ലേ സ്റ്റോറിൽ മൂന്നാമതും എത്തിച്ചു. അതേസമയം, യു എസ്, യു കെ, ജർമനി, ലെബനൻ, ഫ്രാൻസ് മേഖലകളിൽ സിഗ്നൽ ഗൂഗിൾ പ്ലേ ടോപ് ചാർട്ടിൽ ഒന്നാമതാണെന്നാണ് ആൻഡ്രോയ്ഡ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീലിലും സിംഗപ്പൂരിലും സിഗ്നൽ ഇന്ത്യൻ മാർക്കറ്റിലേതിന് സമാനമായി മൂന്നാം സ്ഥാനത്താണ്.
ഇന്ത്യ, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലാൻഡ്, ജർമ്മനി, ഹോങ്കോംഗ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോർ ചാർട്ടുകളിൽ ഏറ്റവും ഒന്നാമത്തെ സൗജന്യ ആപ്ലിക്കേഷനായി സിഗ്നൽ ലിസ്റ്റു ചെയ്തിട്ടുണ്ടെന്ന് സിഗ്നൽ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; ഇനിയും വില കുറയുമെന്ന് സൂചന
ഇലോൺ മസ്ക് സിഗ്നൽ ഉപയോഗിക്കാൻ തന്റെ 41.9 ദശലക്ഷം ഉപയോക്താക്കളോട് ആവശ്യപ്പെട്ടതിനു പിന്നാലെ ആയിരുന്നു സിഗ്നൽ ഡൗൺലോഡ് ചെയ്യുന്നതിൽ ഈ മാറ്റം ഉണ്ടായത്. എഡ്വേഡ് സ്നോഡൻ, പേടിഎം സി ഇ ഒ വിജയ് ശേഖർ ശർമ എന്നിവരും സിഗ്നലിലേക്ക് മാറാൻ ഫോളോവേഴ്സിനോട് ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Signal, Signal App, Whatsapp