• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അതിശയിപ്പിക്കുന്ന ക്യാമറ മികവുമായി ഹോണർ 10


Updated: May 16, 2018, 4:29 PM IST
അതിശയിപ്പിക്കുന്ന ക്യാമറ മികവുമായി ഹോണർ 10

Updated: May 16, 2018, 4:29 PM IST
ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനികളിലൊന്നായ ഹവാവെയ് ഹോണർ സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായി ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണർ 10മായി എത്തിയിരിക്കുകയാണ് കമ്പനി. അടുത്തിടെ ലണ്ടനിൽ പുറത്തിറക്കിയ ഹോണർ 10 ഇന്ത്യയിലും ലഭ്യമായി തുടങ്ങി. ഈ ആൻഡ്രോയിഡ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത ആർട്ടിഫിഷ്യൽ ഇന്റലിജൻസോടു കൂടിയ ക്യാമറ മികവ് തന്നെയാണ്.

പ്രധാന പ്രത്യേകതകൾ


  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇരട്ട ക്യാമറ

  • ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം
  • Loading...
  • ഇൻ- ഡിസ്പ്ലെ ഫിംഗർ പ്രിന്റ് സെൻസർ

  • വില 32,999 രൂപ


അലൂമിനിയം ഫ്രെയിമിനൊപ്പം ത്രിഡി പ്രത്യേകത നൽകുന്ന അറോറ ഗ്ലാസ് ഡിസൈനോട് കൂടിയതാണ് ഹോണർ 10. 153 ഗ്രാമാണ് ഇതിന്റെ ഭാരം. അങ്ങേയറ്റം ഭാരം കുറഞ്ഞതിനാൽ കൈകാര്യം ചെയ്യുന്നതിനും എളുപ്പമാണ്. ഫാന്തം ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഇപ്പോൾ ഹോണർ 10 ലഭിക്കുന്നത്. ഗ്ലാസിനടിയിലെ അൾട്രാസോണിക് ഫിംഗർ പ്രിന്റ് സെൻസർ മുൻഭാഗത്ത് വരുന്ന ഇന്ത്യയിലെ ആദ്യ ഫോൺ എന്ന പ്രത്യേകതയും ഹോണർ 10നുണ്ട്. ഇതിന്റെ റിഫ്ലെക്റ്റീവ് ബാക് പാനലിനെ കുറിച്ച് പറയുകയാണെങ്കിൽ , ഇപ്പോൾ വിപണിയിൽ ലഭ്യമായ ഗ്ലാസ് ബാക്ക് പാനലോടുകൂടിയ മറ്റു ഫോണുകളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ് ഹോണർ 10.

ഇയർ ഫോൺ, മുൻ ക്യാമറ എന്നിവ ഇതിലുണ്ട്. പിന്നിൽ എൽഇഡി ഫ്ലാഷോട് കൂടിയ ഇരട്ട ക്യാമറകളുമുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഹോണർ 10 പ്രവർത്തിക്കുന്നത്. ചാർജ് നിലനിർത്താൻ കഴിയുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാങ് ആകില്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഇൻ- ഡിസ്പ്ലെ ഫിംഗർ പ്രിന്റ് സെൻസർ സംവിധാനത്തോടുകൂടിയ സുരക്ഷയാണ് ഹോണർ 10ൽ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഇതിലുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച പ്രത്യേകത. 22 തത്സമയ ദൃശ്യങ്ങൾ ഇത് നൽകുന്നു. മാത്രമല്ല സോഷ്യൽമീഡിയയിൽ ഉപയോഗിക്കുന്നതിനായിട്ടുള്ള വിവിധ തരം ദൃശ്യങ്ങൾ എടുക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്. കൂടാതെ 3ഡി പനോരമ, മോണോക്രോം, എച്ച്ഡിആർ, ടൈം ലാപ്സ്, സ്ലോമോഷൻ തുടങ്ങിയ സവിശേഷതകളും ക്യാമറയ്ക്കുണ്ട്.

ഡിഎസ്എൽആറിനു സമാനമായ ദൃശ്യങ്ങൾ നൽകുന്ന സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. 24 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറയാണ് മുൻഭാഗത്തുള്ളത്. ചെറിയ വെളിച്ചത്തിൽപ്പോലും മനോഹരമായി സെൽഫി എടുക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ക്യാമറ സംവിധാനത്തിലൂടെ ആകർഷിക്കാൻ കഴിയുന്ന സ്മാർട്ട് ഫോൺ തന്നെയാണ് ഹോണർ 10. ഇതിന്റെ വില 32,999 രൂപയാണ്.



seo title-
description-
keywords-
tag- mobile, honor 10, smart phone, camera
link-
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍