• HOME
  • »
  • NEWS
  • »
  • money
  • »
  • Apple iphone | ഐഫോൺ ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില എളുപ്പവഴികൾ

Apple iphone | ഐഫോൺ ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില എളുപ്പവഴികൾ

നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി സവിശേഷതകള്‍ ആപ്പിള്‍ ഐഫോണില്‍ ഉണ്ട്

  • Share this:
    ഒരു ഫോണ്‍ വാങ്ങുമ്പോള്‍, അതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ചില കുറുക്കുവഴികളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയണമെന്നില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചറുകള്‍ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളൊരു ഐഒഎസ് ഉപയോക്താവാണെങ്കില്‍, നിങ്ങളുടെ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുമ്പോള്‍ സമയം ലാഭിക്കാനും ലളിതമായി ഫോൺ ഉപയോഗിക്കാനും ചില ട്രിക്കുകള്‍ ഇതാ.. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി സവിശേഷതകള്‍ ആപ്പിള്‍ ഐഫോണില്‍ ഉണ്ട്. ഈ ഫീച്ചറുകളില്‍ ചിലത് പരിചയപ്പെടാം.

    ബാക്ക് ടാപ്പ് ഫീച്ചര്‍: ഐഫോണിന്റെ പിന്നില്‍ കാണുന്ന ആപ്പിള്‍ ലോഗോ വെറുമൊരു ലോഗോ എന്നതിലുപരിയാണെന്ന് പലര്‍ക്കും അറിയില്ല. പല കാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന ബാക്ക് ടാപ്പ് ഫീച്ചര്‍ ഈ ആപ്പിള്‍ ലോഗോയിലുണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് രണ്ടോ മൂന്നോ തവണ സ്പര്‍ശിച്ചാലാണ് ഈ രഹസ്യ ഐഫോണ്‍ ബട്ടണ്‍ സജീവമാകുന്നത്. ഇതിന് ആപ്പുകള്‍ തുറക്കാനും, ഫോണിന്റെ ടോര്‍ച്ച് ഓണാക്കാനും സിരിയും മറ്റും ഓപ്പണ്‍ ചെയ്യാനും സാധിക്കും. ഡബിള്‍ ടാപ്പും ട്രിപ്പിള്‍ ടാപ്പും ഉപയോഗിച്ച് വ്യത്യസ്ത ഫീച്ചറുകള്‍ ഓപ്പണ്‍ ചെയ്യാം.

    ഐഫോണ്‍ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം: ഐഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് നിങ്ങള്‍ക്ക് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയും എന്നതാണ്. നിങ്ങള്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഫയലില്‍ ക്രോപ്പ് ചെയ്യാനും, അത് റൊട്ടേറ്റ് ചെയ്യാനും, ഫില്‍ട്ടറുകള്‍ ഉപയോഗിക്കാനും കഴിയും. ക്രൂടാതെ ഡോക്യുമെന്റുകള്‍ പിഡിഎഫ് ഫാര്‍മാറ്റില്‍ സേവ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്.

    നിങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താം: നിങ്ങളുടെ ഐഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് അറിയാനാകും. ഈ സവിശേഷത സജീവമാക്കുന്നതിന് നിങ്ങള്‍ ലളിതമായ ചില കാര്യങ്ങള്‍ ചെയ്താൽ മതി. അതിനായി ''സെറ്റിംഗ്> പ്രൈവസി> ലൊക്കേഷന്‍ സര്‍വീസ്> ഫ്രീക്വന്റ് ലൊക്കേഷന്‍'' ഈ രീതിയില്‍ കാര്യങ്ങള്‍ സെറ്റ് ചെയ്താല്‍, എല്ലാ ട്രാക്കിംഗ് വിവരങ്ങളും ഫോണില്‍ പ്രദര്‍ശിപ്പിക്കും.

    ഫോണ്‍ ഷേക്ക് ചെയ്ത് അക്ഷരത്തെറ്റ് ഇല്ലാതാക്കാം: നിങ്ങള്‍ക്ക് എന്തെങ്കിലും ഡീലിറ്റാക്കണമെങ്കിലോ തെറ്റായി ടൈപ്പ് ചെയ്തത് നീക്കം ചെയ്യണമെങ്കിലോ നിങ്ങളുടെ ഫോണ്‍ കുലുക്കിയാല്‍ ആ അക്ഷരത്തെറ്റ് നീക്കം ചെയ്യാന്‍ സാധിക്കും.

    ഇഷ്ടാനുസൃത വൈബ്രേഷനുകള്‍ ഉപയോഗിക്കാം: വ്യത്യസ്ത ആളുകളുടെ കോളുകൾക്ക് നിങ്ങള്‍ക്ക് വ്യത്യസ്ത വൈബ്രേഷനുകള്‍ ഉപയോഗിക്കാം. ആവശ്യമുള്ള കോണ്‍ടാക്റ്റുകളിലേക്ക് പോകുക, തുടര്‍ന്ന് എഡിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്ത് വൈബ്രേഷന്‍ എന്നതിലേക്ക് പോകുക. അവിടെ ഒരു പുതിയ വൈബ്രേഷന്‍ ടൂള്‍ സൃഷ്ടിക്കാന്‍ കഴിയും, അതിലൂടെ നിങ്ങള്‍ക്ക് ഇഷ്ടാനുസൃതമായി വൈബ്രേഷന്‍ സജ്ജമാക്കാന്‍ കഴിയും.

    ആപ്പുകള്‍ തിരഞ്ഞെടുക്കാൻ 3ഡി ടച്ച് ഉപയോഗിക്കാം: 3ഡി ടച്ച് ഉപയോഗിച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു ആപ്പിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറാം. നിങ്ങള്‍ ഇതിനായി ഇടത് വശത്തെ അറ്റത്ത് അമര്‍ത്തുക, നിങ്ങളുടെ വിരല്‍ സ്‌ക്രീനിന്റെ വലതുവശത്തേക്ക് നീക്കുക. ഇങ്ങനെ ഉപയോഗിക്കാത്ത ആപ്പുകള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയും.
    Published by:Arun krishna
    First published: