• HOME
 • »
 • NEWS
 • »
 • money
 • »
 • Smartphones | സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് കുറയുന്നു; വൻ തിരിച്ചടി നേരിട്ട് ചൈനീസ് നിർമാതാക്കൾ

Smartphones | സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് കുറയുന്നു; വൻ തിരിച്ചടി നേരിട്ട് ചൈനീസ് നിർമാതാക്കൾ

കോവിഡ് കേസുകളിൽ ഉണ്ടായ വർധനവിനെ തുടർന്ന് ഷാങ്ഹായിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഈ പാദത്തിൽ ഉത്പാദനം അഞ്ച് ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

 • Share this:
  സ്‌മാർട്ട്‌ഫോണുകളുടെയും (smartphones) പേഴ്സണൽ കംപ്യൂട്ടറുകളുടെയും (PC) ലാപ്ടോപ്പുകളുടെയും (laptops) ആവശ്യകത ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. നിലവിലെ ആഗോള സാഹചര്യവും കോവിഡ് -19 ലോക്ക്ഡൗണുകളും 2022 ൽ 200 ദശലക്ഷം യൂണിറ്റ് ഹാൻഡ്‌സെറ്റുകളുടെ ഉത്പാദനം ഇല്ലാതാക്കുമെന്ന് ഒരു മുൻനിര ചൈനീസ് ചിപ്പ് നിർമ്മാതാവ് മുന്നറിയിപ്പ് നൽകി.

  ചൈനയിലെ സെമികണ്ടക്ടർ മാനുഫാക്‌ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷന്റെ (Semiconductor Manufacturing International Corporation (SMIC)) കണക്കനുസരിച്ച്, ലോക്ക്ഡൗണിന്റെ അനന്തരഫലമായി ഈ വർഷം 200 ദശലക്ഷം സ്മാർട്ട്‌ഫോൺ യൂണിറ്റുകൾ കുറയുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കളുടെ ഡിമാൻ‍ഡ് കുത്തനെ കുറഞ്ഞെന്നും അത് ഉടൻ തിരിച്ചുവരും എന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ലെന്നും എഎംഐസി ചൂണ്ടിക്കാട്ടി. കോവിഡ് കേസുകളിൽ ഉണ്ടായ വർധനവിനെ തുടർന്ന് ഷാങ്ഹായിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഈ പാദത്തിൽ ഉത്പാദനം അഞ്ച് ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

  ''ഷാങ്ഹായ്‌ക്ക് പുറത്തുള്ള ഞങ്ങളുടെ ഫാക്ടറികൾ ഉപയോ​ഗ​പ്പെടുത്തി ജൂൺ അവസാനിക്കുന്നതിനു മുൻപേ ഉൽപാദന നഷ്ടം നികത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പക്ഷേ, ആ നഷ്ടം പരിഹരിക്കാനാകും എന്ന് തോന്നുന്നില്ല", എഎംഐസി കോ-സിഇഒ ഷാവോ ഹൈജുൻ (Zhao Haijun) പറഞ്ഞു. ഈ വർഷം ചൈനീസ് സ്‌മാർട്ട്‌ഫോണുകളുടെ കയറ്റുമതി 200 ദശലക്ഷം യൂണിറ്റ് കുറയുമെന്നും സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി ഓർഡറുകൾ റദ്ദാക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  രണ്ടാമത്തെ ക്വാർട്ടറിൽ ഉത്പാദന അഞ്ച് ശതമാനം കുറയുമെന്നാണ് എഎംഐസി കണക്കു കൂട്ടുന്നത്. അമേരിക്കയുടെ ഉപരോധമാണ് മറ്റൊരു വെല്ലുവിളി.

  കോവിഡ് കേസുകള്‍ കുതിച്ചുയർന്നതിനെത്തുടർന്ന് ചൈനയുടെ ഷാങ്‍‍ഹായിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലായ ജനങ്ങളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനില്‍ കോവിഡ് തിരിച്ചറിഞ്ഞ ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് നഗരം നേരിടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ഏഷ്യൻ ഗെയിംസും (Asian Games) മാറ്റിവെച്ചിരുന്നു. ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കേണ്ട ഗെയിംസാണ് മാറ്റിവച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കടുത്ത ലോക്ഡൗ‍ൺ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്ക് 200 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസ് വേദിയായ ഹാങ്ചൗ. കോവിഡ് കേസുകളിൽ ഉണ്ടായ വർധനയെ തുടർന്ന് 2023-ല്‍ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതിൽ നിന്നും ‌ചൈന പിന്‍മാറിയിരുന്നു. ജൂൺ 1 മുതൽ വീണ്ടും തുറന്ന് സാധാരണ ജീവിതം പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

  ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിലും ചൈനീസ് ഫോണുകളുടെ സ്വാധീനം ശക്തമാണ്. ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയിൽ ചൈനീസ് ഉത്പ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനം ശക്തമായിരുന്നു.
  Published by:Jayashankar Av
  First published: