HOME » NEWS » Money » TECH SMARTPHONES PRICED BELOW RS 20000 FOR DIWALI

Diwali 2020| ദിപാവലിക്ക് വാങ്ങാം പുത്തൻ ഫോണുകൾ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട് ഫോണുകൾ

ദീപാവലിക്ക് 20,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

News18 Malayalam | news18-malayalam
Updated: November 5, 2020, 6:47 PM IST
Diwali 2020| ദിപാവലിക്ക് വാങ്ങാം പുത്തൻ ഫോണുകൾ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട് ഫോണുകൾ
News18 Malayalam
  • Share this:
ദീപാവലിയോടനുബന്ധിച്ച് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ആലോചനയുണ്ടോ?. ഇ കോമേഴ്സ് വമ്പന്മാരായ ആമസോണും ഫ്ളിപ്കാർട്ടും ഇതിനോടകം വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി മടിച്ചുനിൽക്കേണ്ട കുറഞ്ഞ വിലയിൽ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങാൻ തയാറാകൂ. ദീപാവലിക്ക് 20,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read- Diwali 2020‌| ദീപാവലിക്ക് പുത്തൻ കാറില്‍ ഒരു ഡ്രൈവ് പോയാലോ?; ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി

റിയൽമീ നർസോ 20 പ്രോ

വിപണിയിലെത്തി ചുരുങ്ങിയ കാലയളവിൽ ഏറെ ശ്രദ്ധേയമായ മൊബൈൽ ഫോൺ ബ്രാൻഡുകളിലൊന്നാണ് റിയൽമീ. ഏറ്റവും പുതിയ മോഡലായ റിയൽമീ നർസോ 20 പ്രോയും ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. 14,999 രൂപ വില വരുന്ന ഫോൺ അടുത്തിടെയാണ് റിയൽമീ ലോഞ്ച് ചെയ്തത്. വിലയിൽ ഇളവ് നൽകുന്നുന്നതിന് പകരം എച്ച്ഡിഎഫ്സി ബാങ്ക് വഴി ഈസി ഇഎംഐയിൽ 1000 രൂപ ഡിസ്ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മീഡിയടെക് ഹീലിയോ ജി95 എസ്ഒസി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ എത്തുന്ന ഫോണിന്റെ ക്യാമറയിൽ 48 എംപിയുടെ പ്രൈമറി സെൻസറാണ് ഫോണിന് നൽകിയിരിക്കുന്നത്. 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Realme Narzo 20 Pro Flipkart, Realme Narzo 20 Pro Features, Realme Narzo 20 Pro Specs, Realme Narzo 20 Pro Specifications, Realme Narzo 20 Pro India price, Realme Narzo 20 Pro price, Realme Narzo 20 Pro Sale, Smartphone under 15k, Smartphone under 15000, റിയൽമി നാർസോ 20 പ്രോ

ഇൻഫിനിക്‌സ് ഹോട്ട് 10

ഇൻഫിനിക്സ് ഹോട്ട്10 8999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. 1000 രൂപയുടെ ഡിസ്ക്കൗണ്ടാണ് ഈ ഫെസ്റ്റിവൽ ദിനങ്ങളിൽ കമ്പനി നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി70 എസ്ഒസി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6.78 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയ്ക്കൊപ്പം ക്വാഡ് ക്യാമറ സെറ്റപ്പും ഫോണിനെ മികച്ചതാക്കുന്നു. 5200 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റേത്.



റെഡ്മി നോട്ട് 9 പ്രോ

ഈ വർഷമാദ്യം എത്തിയ റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസിക് വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. യഥാക്രമം 15,999, 16,999 രൂപ വിലയുള്ള 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകൾ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ വിലക്കുറവിൽ വാങ്ങാൻ അവസരമുണ്ട്.

6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ, പുറകിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് മുന്നിൽ. 18വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5020 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.



പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാമുള്ള 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില.

മൈക്രോ എസ്ഡി കാർഡ് വഴി പോക്കോ എം 2 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനാകും. 2400 × 1080 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിൽ. 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Poco M2 Pro review, under Rs 15000 smartphone, Poco M2 Pro, Poco M2 Pro Price, Poco M2 Pro Specs, Poco M2 Pro features
Published by: Rajesh V
First published: November 5, 2020, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories