• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണുമായി സ്മാര്‍റ്റണ്‍

ഫ്ലിപ്കാര്‍ട്ടില്‍ 7999 രൂപയുടെ എക്സ്‌ക്യൂസിവ് ഓഫറില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫോണ്‍ 5000 എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.


Updated: April 2, 2018, 10:26 PM IST
ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണുമായി സ്മാര്‍റ്റണ്‍
ഫ്ലിപ്കാര്‍ട്ടില്‍ 7999 രൂപയുടെ എക്സ്‌ക്യൂസിവ് ഓഫറില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫോണ്‍ 5000 എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.

Updated: April 2, 2018, 10:26 PM IST
 

ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ ബജറ്റ് ലക്ഷ്യം വച്ച് പുതിയ സ്മാര്‍ട്ട് ഫോണുമായി സ്മാര്‍റ്റണ്‍. ഇന്ത്യയിലെ ചുരുക്കം ചില ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ സ്മാര്‍റ്റണ്‍ തങ്ങളുടെ റ്റി സീരിസ് ശ്രേണിയില്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ റ്റി.ഫോണ്‍ പി ഉപഭോക്താക്കള്‍ക്ക് മികച്ച ഫീച്ചറുകള്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്കാര്‍ട്ടില്‍ 7999 രൂപയുടെ എക്സ്‌ക്യൂസിവ് ഓഫറില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫോണ്‍ 5000 എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണ്ണമായും മെറ്റാലിക് ബോഡിയില്‍ തയ്യാറാക്കിയിരിക്കുന്ന ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് രണ്ട് ദിവസം വരെ നീണ്ടു നില്‍ക്കുമെന്നാണ് കമ്പനി ഉറപ്പ്. 160 ഗ്രാമാണ് ഫോണിന്റെ ഭാരം.

സ്മാര്‍റ്റണ്‍ റ്റി.ഫോണ്‍ പി യുടെ സവിശേഷതകള്‍

1. 5.2 ഇഞ്ച് എച്ച്.ഡി എല്‍.സി.ഡി ഡിസ്പ്ലെ
Loading...
2. ഫോണിന്റെ പുറക് വശത്തായുള്ള ഫിംഗര്‍പ്രിന്റെ് സെന്‍സര്‍

3. പ്രൈമറി ക്യാമറ

4. എല്‍.ഇ.ഡി ഫ്ലാഷ്

5. ലളിതമായ ഡിസൈന്‍, ഉപയോഗിക്കാനും എളുപ്പം

6. 3 ജി റാം

7. 32 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയര്‍ത്താം)

8. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 1000 ജി.ബിയുടെ ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം

9. ഒന്നരദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ചാര്‍ജ്ജ്

ഇത്രയും ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫോണിന്റെ ക്യാമറ അത്ര പോരെന്നാണ് വിലയിരുത്തല്‍. സ്മൈല്‍ ഫോര്‍ ക്യാപ്ച്ചറും ബ്യൂട്ടിഫിക്കേഷന്‍ മോഡും എല്ലാം ഉണ്ടെങ്കിലും ഫോട്ടോ ഭ്രാന്തന്‍മാരെ രസിപ്പിക്കുന്നതല്ല ഇതിലെടുക്കുന്ന ചിത്രങ്ങളെന്നാണ് വിദ്ഗ്ദാഭിപ്രായം

 
First published: January 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍