ടിക് ടോക്കിലെ ബഹളക്കാര്ക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പരാതി. Change.org വെബ്സൈറ്റിൽ സത്യം അഗർവാൾ എന്നയാളാണ് ഈ പരാതി ഫയൽ ചെയ്തിരിക്കുന്നത്. പരാതികൾക്ക് മാത്രമായുള്ള ഈ സൈറ്റിൽ നിരവധി പേർ അഗർവാളിന് പിന്തുണ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം ടിക് ടോകിനും ടിക് ടോക് ഉപയോക്താക്കൾക്കുമെതിരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
അക്രമത്തിനോ കലാപത്തിനോ ഉള്ള സാധ്യത മുന്നിൽക്കണ്ട് ആളുകൾ അനധികൃതമായി കൂട്ടം നിൽക്കുന്നത് തടയുന്നതിനായി പ്രഖ്യാപിക്കുന്ന സെക്ഷൻ 144 ടിക് ടോക് ഉപയോഗിക്കുന്നവർക്കെതിരെയും പ്രഖ്യാപിക്കണമെന്നാണ് പരാതി. പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടി വലിയ ശബ്ദത്തിൽ പാട്ട് വച്ചാണ് ചിലർ ടിക് ടോക് വീഡിയോകൾ ചിത്രീകരിക്കുന്നത്. ഇത് അവർക്ക് ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ടും ശല്യവും ഉണ്ടാക്കുന്നുണ്ട്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനാജ്ഞ വേണമെന്ന് ഇയാൾ ആവശ്യപ്പെടുന്നത്.
'ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഗാനങ്ങളിട്ട് തെരുവുകളെ ബഹളമയമാക്കുകയാണിവർ ചെയ്യുന്നത്... അഞ്ചോ ആറോ ആളുകളായെത്തുന്ന സംഘങ്ങൾ പൊതു ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്'.. എന്നാണ് അഗർവാൾ പരാതിക്ക് വിശദീകരണമായി നൽകിയിരിക്കുന്നത്.
ആശയത്തിന്റെ ഉള്ളടക്കത്തെ ടിക് ടോക് നശിപ്പിച്ചുവെന്നും വീഡിയോകളുടെ നിലവാരം ദിനംപ്രതി താഴേക്ക് പോകുന്നുവെന്നുമാണ് പരാതിയെ പിന്തുണച്ച ചിലർ പറയുന്നത്. ടിക് ടോക് ആപ്പ് തന്നെ നിരോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.