• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബഹിരാകാശവാസം; രൂപം മാത്രമല്ല ജീനുകളും മാറ്റും

news18
Updated: April 2, 2018, 9:29 PM IST
ബഹിരാകാശവാസം; രൂപം മാത്രമല്ല ജീനുകളും മാറ്റും
news18
Updated: April 2, 2018, 9:29 PM IST
വാഷിങ്ടണ്‍: ബഹിരാകാശത്തെു ദീര്‍ഘകാലം വാസിക്കുന്നവരുടെ രൂപത്തില്‍ മാത്രമല്ല ജീനുകളിലും മാറ്റം സംഭവിക്കുമെന്നു ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തൽ.നാസ ഇരട്ടകളിൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ ഫലമാണ് ബഹിരാകാശ യാത്രികരുടെ ജീനുകളില്‍ മാറ്റം വരുന്നുവെന്ന നിഗമനത്തില്‍ എത്തിക്കുന്നത്.

ഒരു വര്‍ഷക്കാലം ബഹിരാകാശത്ത് വസിച്ച ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയുടെയും, ഭൂമിയില്‍ കഴിഞ്ഞ ഇരട്ട സഹോദരന്‍ മാര്‍ക്കിന്റെയും ജീനുകൾ പഠനവിധേയമാക്കി.തുടർന്നാണു ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഒരേ ജീന്‍ഘടന വെച്ചു പുലര്‍ത്തിയ ഇരട്ടകളുടെ ജീനുകള്‍ ഇനി സമാനമല്ല എന്നാണ് നാസ പറയുന്നത്.

സ്‌കോട്ട് കെല്ലിയുടെ 7% ജീനുകള്‍ യാത്രയ്ക്കു ശേഷം പഴയ അവസ്ഥയിലേക്ക് തിരിച്ചു വന്നിട്ടില്ലെന്ന് ആദ്യഘട്ട പഠനത്തില്‍ വ്യക്തമാവുന്നു.നാസയില്‍ നിന്ന് വിരമിച്ച സ്‌കോട്ട് കെല്ലിയെ കുറിച്ചുള്ള പഠനങ്ങളുടെ ആദ്യ ഫലങ്ങള്‍ നാസയുടെ 2018ലെ ശില്‍പശാലയിലാണ് പുറത്തു വിട്ടത്.

സ്‌കോട്ടിന്റെ മെറ്റാബോളൈറ്റ്സും പ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന സൈറ്റോകൈന്‍ എന്ന സ്രവവും ചില പ്രത്യേക പ്രോട്ടീനുകളും പഠനവിധേയമാക്കിയാണ് നിഗമനങ്ങളില്‍ എത്തിയത്.ബഹിരാകാശത്തെ ഓക്‌സിജന്‍ ലഭ്യതയിലെ കുറവു മൂലമുണ്ടായ മാനസിക പിരിമുറുക്കവും, പോഷകങ്ങളിലെ വ്യതിയാനവുമാണ് ജീനുകളില്‍ മാറ്റം വരുത്തിയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

സ്‌കോട്ടിന്റെ 93% ജീനുകളും ബഹിരാകാശ യാത്രയ്ക്കു ശേഷം പഴയ അവസ്ഥയിലേക്ക് എത്തിയെങ്കിലും 7% പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാതെ മാറ്റത്തിന് വിധേയമായെന്ന് പഠനം പറയുന്നു.ശരീര കോശങ്ങള്‍ക്ക് മതിയായ അളവില്‍ ഓക്‌സിജന്‍ ലഭ്യമാകാത്തത് മൈറ്റോകോണ്‍ട്രിയയുടെ ചെറിയ രീതിയിലുള്ള നാശത്തിലേക്ക് നയിച്ചെന്നും പഠനത്തില്‍ പറയുന്നു.​
First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍