HOME » NEWS » Money » TECH START YOUR NEW YEAR WITH VIVO S SWITCH OFF CAMPAIGN

vivo-യുടെ ‘Switch Off’ കാമ്പെയിനിലൂടെ നിങ്ങളുടെ പുതുവർഷ തീരുമാനങ്ങൾ തുടങ്ങാം; എന്തുകൊണ്ടാണെന്ന് അറിയാം

കഴിഞ്ഞ വർഷം ആളുകൾ  4.94 മണിക്കൂർ സ്മാർട്ട്‌ഫോണുകളിൽ ചെലവഴിച്ചപ്പോൾ 2020 മാർച്ചിൽ അത് 5.48 മണിക്കൂർ ആയി ഉയർന്നു. പിന്നീടത് 6.85 മണിക്കൂറിലെത്തിയതായി പഠനത്തിൽ കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: December 24, 2020, 11:03 AM IST
vivo-യുടെ ‘Switch Off’ കാമ്പെയിനിലൂടെ നിങ്ങളുടെ പുതുവർഷ തീരുമാനങ്ങൾ തുടങ്ങാം; എന്തുകൊണ്ടാണെന്ന് അറിയാം
News18 Malayalam
  • Share this:
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു വർഷമായിരുന്നു 2020. പകർച്ചവ്യാധിയെ തുടർന്ന് നാമെല്ലാവരും വീടിനകത്ത് കഴിയാൻ നിർബന്ധിതരായപ്പോൾ സ്മാർട്ട്‌ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചുവെന്ന കാര്യത്തിൽ അത്ഭുതപ്പെടാനില്ല. കർശനമായ ലോക്ക്ഡൗണിൻ്റെ ആദ്യ മാസങ്ങളിൽ‌, ആളുകളുമായി ബന്ധപ്പെടാനും കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുള്ള നമ്മുടെ ഏക ഉറവിടം അതായിരുന്നു - ഇതോടെ, കോവിഡ് 19 മായി ബന്ധപ്പെട്ട എന്ത് കാര്യവും ശ്രദ്ധാപൂർവ്വം തിരഞ്ഞ ആളുകളെ പൊതുവെ പറയുന്ന പദമായി ‘ഡൂംസ്ഡേ സ്ക്രോളിംഗ്’ മാറി. എന്തെങ്കിലും അറിയാതെ പോകുമോ എന്ന ആശങ്കയിൽ നമുക്ക് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പോലും പേടിയായിരുന്നു.

എന്നിരുന്നാലും, അമിതമായ സ്ക്രോളിംഗ് നാമറിയാതെ തന്നെ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇക്കാര്യം നിങ്ങൾക്ക് ഇതുവരെ അറിയില്ലെങ്കിൽ, ഉപകരണങ്ങളിൽ നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുവെന്നതിൻ്റെ കൃത്യമായ കണക്കുകകളോടെ ഞങ്ങളുടെ പക്കൽ തെളിവുകളുണ്ട്. ‘സ്മാർട്ട്‌ഫോണുകളും മനുഷ്യബന്ധങ്ങളിൽ അവ ചെലുത്തിയ സ്വാധീനവും 2020’ എന്ന vivo-യുടെ പഠന റിപ്പോർട്ടിന്‍റെ രണ്ടാം പതിപ്പിൽ ഇവ സംബന്ധിച്ച വിശദാംശങ്ങളുണ്ട്. നാമെല്ലാവരും സാമൂഹിക അകലം പാലിച്ച വർഷത്തിൽ സ്മാർട്ട് ഫോണുകൾ എങ്ങനെയാണ് നമ്മുടെയെല്ലാം ലൈഫ് ലൈനായി മാറിയതെന്ന് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഉപയോഗ പരിധി, ഉപയോഗ രീതികളിൽ ലോക്ക്ഡൗൺ ഉണ്ടാക്കിയ ആഘാതം, വ്യക്തിഗത ആരോഗ്യത്തിലും സാമൂഹ്യ ബന്ധങ്ങളിലുമുണ്ടാക്കിയ ആഘാതം എന്നിങ്ങനെ സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിച്ചതിനുള്ള വിവിധ കാരണങ്ങളെ പഠനം വിലയിരുത്തുകയും അതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ എന്നിങ്ങനെ ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലെ വിവിധ പ്രായത്തിലുള്ളവരിൽ നിന്ന് ലഭിച്ച 2000 പ്രതികരണങ്ങളിൽ 30% സ്ത്രീകളും 70% പുരുഷന്മാരും ഉൾപ്പെടുന്നു. പഠനത്തിലെ വസ്തുകൾ ഇപ്രകാരമാണ്.

2020-ലെ പഠന ഫലങ്ങൾ

സ്മാർട്ട്‌ഫോൺ തങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതായി 66% ഇന്ത്യക്കാരും വിശ്വസിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിക്കുകയാണെങ്കിൽ അത് തങ്ങളുടെ മാനസിക / ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് 70% ഇന്ത്യക്കാരും കരുതുന്നു.

അതേസമയം, ഇടയ്ക്കിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കുമെന്ന് 74% പേർ പ്രതികരിച്ചു. എന്നിരുന്നാലും, 18% ഉപയോക്താക്കൾ മാത്രമാണ് യഥാർത്ഥത്തിൽ സ്വന്തം ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടുള്ളത്. 84% ഉപയോക്താക്കൾ സ്വീകരണമുറിയിലും 71% പേർ ഭക്ഷണം കഴിക്കുമ്പോഴും ഫോണുകൾ ഉപയോഗിക്കുന്നുവെന്ന കാര്യം അറിയുമ്പോൾ ഇക്കാര്യത്തിൽ അതിശയിക്കാനില്ല.

2019-ൽ നിന്നുള്ള വ്യത്യാസം

2019 എന്ന് പറയുന്നത് 2020-ന് തൊട്ടുമുൻപത്തെ വർഷമാണെങ്കിലും എല്ലാ കാര്യങ്ങളും ഈ വർഷം സംഭവിച്ച പോലെ തോന്നാം, എന്നാൽ സ്മാർട്ട്‌ഫോൺ ഉപയോഗത്തിൻ്റെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ കണക്കുകൾ നിഷേധിക്കാനാവില്ല. കഴിഞ്ഞ വർഷം ആളുകൾ  4.94 മണിക്കൂർ സ്മാർട്ട്‌ഫോണുകളിൽ ചെലവഴിച്ചപ്പോൾ 2020 മാർച്ചിൽ അത് 5.48 മണിക്കൂർ ആയി ഉയർന്നു. പിന്നീടത് 6.85 മണിക്കൂറിലെത്തിയതായി ഇതേ പഠനത്തിൽ കണ്ടെത്തി. ഒരു വർഷത്തിനിടെ സ്മാർട്ട്‌ഫോണിൽ ചെലവഴിച്ച ശരാശരി ദൈനംദിന സമയത്തിൽ 39% വർധനവാണ് ഇത് സൂചിപ്പിക്കുന്നത്!

സ്മാർട്ട്‌ഫോണുകളില്ലാതെ കഴിഞ്ഞ വർഷം 33 ശതമാനം പേർ പ്രകോപിതരും മാനസിക പിരിമുറുക്കമുള്ളവരാകുകയും ചെയ്തപ്പോൾ 2020-ൽ അത് 74 ശതമാനമായി ഉയർന്നുവെന്നതും വസ്തുതയാണ്. 2019-ൽ 52 ശതമാനം പേർ ഉറക്കമുണർന്ന് 15 മിനിറ്റിനുള്ളിൽ അവരുടെ സ്മാർട്ട്‌ഫോണുകൾ പരിശോധിച്ചപ്പോൾ ഈ വർഷം അത് 84% ആയി ഉയർന്നു.

vivo India-യും ‘Switch Off’ കാമ്പെയിനും

സ്മാർട്ട്‌ഫോണുകളുടെ കരുതലോടെയുള്ള ഉപയോഗത്തിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനും എന്തുകൊണ്ട് നിങ്ങളുടെ ഫോണുകൾ‌ ഒരു തവണ #SwitchOff ചെയ്യണമെന്ന സന്ദേശവും പ്രചരിപ്പിക്കുന്നതിനാണ് ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡായ vivo ഈ കാമ്പെയിൻ ആരംഭിച്ചത്. വർദ്ധിച്ച സ്മാർട്ട്‌ഫോൺ ഉപയോഗം നമ്മളിൽ പലർക്കുമുണ്ടാക്കിയ സംശയത്തെ സംഖ്യകളാക്കിയിരിക്കുകയാണ് ഈ പഠനത്തിലൂടെ.

“2020 ഒരു അസാധാരണ വർഷമായിരുന്നു- ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു വർഷം. സാമൂഹിക അകലം പാലിച്ച് ജീവിച്ച ഒരു വർഷത്തിനിടയിൽ സ്മാർട്ട്ഫോൺ എല്ലാത്തിൻ്റെയും കേന്ദ്രബിന്ദുവായി മാറി. അതേസമയം അമിതഉപയോഗം ഉപയോക്താക്കളിൽ ആസക്തിയായി വളർന്നു, ഇത് മനുഷ്യബന്ധങ്ങളെയും പെരുമാറ്റത്തെയും ബാധിച്ചതായി vivo India ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൻ മരിയ പഠനത്തെക്കുറിച്ച് പറഞ്ഞു.

ഈ ആസക്തിയെ പ്രതിരോധിക്കാൻ, ആളുകളുടെ ജീവിതത്തിൽ സന്തോഷം നൽകുകയെന്ന വളരെ വ്യക്തവും ലളിതവുമായ ഒരു ലക്ഷ്യത്തോടെ vivo India, ‘Switch Off’ കാമ്പെയിൻ ആരംഭിച്ചു. മുകളിലുള്ള സംഖ്യകൾ നമുക്ക് സ്മാർട്ട്‌ഫോണുകളോടുള്ള ആസക്തി കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു, പ്രത്യേകിച്ചും മഹാമാരിക്ക് ശേഷമുള്ള ഈ കാലത്ത് നമ്മുടെ ‘പുതിയ സാധാരണത്വത്തിന്‍റെ’ ഭാഗമായ സാഹചര്യത്തിൽ.

നിങ്ങളുടെ സ്മാർട്ട്‌ഫോൺ Switch Off ചെയ്യാൻ സമയമോ സമയപരിധിയോ ഇല്ല,  കാരണം ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ആവശ്യകതകളും വ്യത്യസ്തമാണ്, ഓരോ ദിവസവും നിങ്ങളുടെ ഉപകരണത്തിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിന് മനഃപൂർവ്വം ശ്രമിക്കാൻ കാമ്പെയിൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

അതിനാൽ, ഈ പുതുവർഷത്തിൽ, നിങ്ങളുടെ ജീവിതരീതിയെ നിർണ്ണയിക്കാൻ സ്മാർട്ട്‌ഫോണിനെ അനുവദിക്കരുത്. നിങ്ങളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിനും സ്മാർട്ട്‌ഫോണുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുന്നതിനും മുൻകൈയ്യെടുക്കുക. ഇച്ഛാശക്തിയും പ്രതിബദ്ധതയും മാത്രമല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്തതിനാൽ തീർച്ചയായും ഇത് ചെയ്യാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടത് #Switch Off ചെയ്ത് കുറച്ച് സമയം മാറ്റിവെച്ച് നിങ്ങളുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായി ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ ആസ്വദിക്കുകയെന്നതാണ്!

ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.
Published by: Rajesh V
First published: December 24, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories