• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹോക്കിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തതു രഞ്ജിത്ത് നായർ മാത്രം


Updated: April 2, 2018, 9:26 PM IST
ഹോക്കിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തതു രഞ്ജിത്ത് നായർ മാത്രം

Updated: April 2, 2018, 9:26 PM IST
ന്യൂഡൽഹി: ശാരീരിക പരിമിതികളും പോരായ്മകളും മറികടന്ന്, ജ്ഞാനത്തിന്റെ അതിരുകൾ കടന്നു സഞ്ചരിച്ച ശാസ്ത്രജ്ഞൻ. അതായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ചു മലയാളിയായ പ്രൊഫസർ ര‍ഞ്ജിത്ത് നായർക്കു പറയാനുണ്ടായിരുന്നത്. ഹോക്കിങ് എന്ന അത്ഭുത മനുഷ്യനെ വെല്ലുവിളിക്കാൻ ധൈര്യം കാട്ടിയ മലയാളി; തിരുവനന്തപുരം സ്വദേശി പ്രഫ. രഞ്ജിത് നായർക്ക് ഇങ്ങനെയുമുണ്ട് ഒരു വിലാസം.

ഡൽഹി സെന്റർ ഫോർ ഫിലോസഫി ആൻഡ് ഫൗണ്ടേഷൻസ് ഓഫ് സയൻസ് ഡയറക്ടറായ പ്രഫ. രഞ്ജിത് 2001ലാണു ഹോക്കിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തത്. അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ ഹോക്കിങ്ങിനും ഭാര്യ എലെയ്നും ഡൽഹിയിൽ സ്വീകരണം നൽകിയിരുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഐൻസ്റ്റൈൻ പ്രഭാഷണത്തിനായി ഹോക്കിങ്ങിനെ ഡൽഹിയിലെത്തിച്ചത്.

ഇരുപതു വർഷത്തിനകം ഭൗതികശാസ്ത്രത്തിലെ എല്ലാ സങ്കീർണതകളും ശാസ്ത്രലോകം പരിഹരിക്കുമെന്നായിരുന്നു ഹോക്കിങ്ങിന്റെ പ്രവചനം.

അങ്ങനെയാവില്ലെന്നു തെളിയിക്കാൻ ആരെങ്കിലുമുണ്ടോ എന്ന ഹോക്കിങ്ങിന്റെ വെല്ലുവിളി രഞ്ജിത് ഏറ്റെടുത്തു. തന്റെ വാദങ്ങൾ ശാസ്ത്രീയമായി അവതരിപ്പിച്ച രഞ്ജിത് അന്ന് കയ്യടി നേടി. എന്നും മനസിൽ കാത്തു സൂക്ഷിക്കുന്ന ഓർമയാണ് ഹോക്കിങ്ങിനെ കുറിച്ചു തനിക്കുള്ളതെന്ന് പ്രഫ. രഞ്ജിത്ത് പറയുന്നു. ഇന്ത്യയിലെ ഭൗതിക ശാസ്ത്രജ്ഞരുമായി എക്കാലവും ഊഷ്മളമായ ബന്ധമാണ് സ്റ്റീഫൻ ഹോക്കിങ് സൂക്ഷിച്ചിരുന്നതെന്നും രഞ്ജിത്ത് നായർ പറഞ്ഞു.
First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍