Automated hand sanitizer|ഒന്നു കൈ നീട്ടിയാൽ മാത്രം മതി; സാനിറ്റൈസർ കൈയ്യിൽ : പുതിയ വിദ്യയുമായി വിദ്യാർഥികൾ
ഒരിടത്തും കൈ തൊടാതെ മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാല്‍ ആവശ്യമായത്ര സാനിറ്റൈസര്‍ കൈയ്യില്‍ വീഴുന്ന തരത്തിലാണ് നിര്‍മ്മാണം

automated hand sanitizer
- News18 Malayalam
- Last Updated: June 12, 2020, 8:38 PM IST
ഒരിടത്തും തൊടാതെ കൈ ഒന്നു നീട്ടിയാൽ മാത്രം മതി. സാനിറ്റൈസർ കൈയ്യിൽ വരും. ഓട്ടോമേറ്റിക് ആയി പ്രവർത്തിക്കുന്ന ഹാൻഡ് സാനിറ്റൈസർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം എൻജിനീയറിംഗ് വിദ്യാർഥികൾ.
കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തതാണ് ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീൻ. ഒരിടത്തും കൈ തൊടാതെ മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാല്‍ ആവശ്യമായത്ര സാനിറ്റൈസര്‍ കൈയ്യില്‍ വീഴുന്ന തരത്തിലാണ് നിര്‍മ്മാണം. രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബിനോയ്, ആസിഫ്, അബ്ദുളള, റോഷന്, ആദിത്യന്, യാസര്‍ എന്നിവരാണ് മെഷീന് നിര്‍മ്മിച്ചത്. ഫോറക്സ് ഷീറ്റില്‍ ആര്‍ഡിനോ ബോര്‍ഡും ആള്‍ട്രാസോണിക് സെന്‍സറും ഇമ്മേഴ്സഡ് മോട്ടറും ഉപയോഗിച്ചാണ് മെഷീന് നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതിയിലും ബാറ്ററിയിലും പ്രവര്‍ത്തിക്കും. 2 ലിറ്റര്‍ കപ്പാസിറ്റിയുളള മെഷീനില്‍ ഒരു പ്രാവശ്യം സാനിറ്റൈസര്‍ നിറച്ചാല്‍ 700 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്; 32 പേർക്ക് രോഗമുക്തി
[NEWS]മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]
സാനിറ്റൈസര്‍ റീഫില്‍ ചെയ്യാനും കഴിയും. 1500 രൂപ ചെലവു വരുന്ന മെഷീന് വ്യവസായ അടിസ്ഥാനത്തില്‍ അക്രലിക് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചാല്‍ 2000 രൂപ വേണ്ടി വരും ഇതിനോടനുബന്ധിച്ച് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനുളള ആലോചനയിലാണ് വിദ്യാര്‍ത്ഥികള്‍.
സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ സ്ഥാപിച്ചിരിക്കുകയാണ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ. ഓഫീസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോട്ടിലില്‍ തൊടാതെ ഇനി സാനിറ്റൈസര്‍ ഉപയോഗിക്കാം. ഓഫീസില്‍ മെഷീൻ സ്ഥാപിച്ചു കൊണ്ട് മന്ത്രി കടകംപളളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തതാണ് ഓട്ടോമേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീൻ. ഒരിടത്തും കൈ തൊടാതെ മെഷീനിന്റെ മുന്നിലെ നിശ്ചിത സ്ഥലത്തേക്ക് കൈ നീട്ടിയാല്‍ ആവശ്യമായത്ര സാനിറ്റൈസര്‍ കൈയ്യില്‍ വീഴുന്ന തരത്തിലാണ് നിര്‍മ്മാണം.