• HOME
 • »
 • NEWS
 • »
 • money
 • »
 • Aliens | അന്യഗ്രഹജീവികളുമായി മനുഷ്യൻ എന്ന് ബന്ധം സ്ഥാപിക്കും? കൽപ്പിതകഥകൾ യാഥാർഥ്യമാകുമെന്ന് പ്രവചിച്ച് ഗവേഷകർ

Aliens | അന്യഗ്രഹജീവികളുമായി മനുഷ്യൻ എന്ന് ബന്ധം സ്ഥാപിക്കും? കൽപ്പിതകഥകൾ യാഥാർഥ്യമാകുമെന്ന് പ്രവചിച്ച് ഗവേഷകർ

വ്യക്തമായ സിദ്ധാന്തങ്ങളിലൂടെ മനുഷ്യര്‍ അന്യഗ്രഹജീവികളുമായി ആദ്യമായി ബന്ധപ്പെടുന്ന കൃത്യ സമയം പ്രവചിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

aliens-

aliens-

 • Last Updated :
 • Share this:
  ഭൂമിക്ക് പുറത്തുള്ള ഒരു ലോകം എന്നത് കഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ നമ്മള്‍ സങ്കല്‍പിച്ച് സൃഷ്ടിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികളുമായി (Aliens) ബന്ധം സ്ഥാപിക്കുന്ന സാഹസിക ശൂന്യാകാശ ഗവേഷകരുടെ ശാസ്ത്ര കൽപ്പിത കഥകളും (Science Fiction) നമ്മൾ കേട്ടിട്ടുണ്ട്. ഇതൊന്നുംയഥാര്‍ത്ഥമല്ലെന്ന് നമുക്ക് നൂറ് ശതമാനം അറിയുകയും ചെയ്യാം. എങ്കിലും മനസ്സില്‍ ഒരു സംശയം ബാക്കിയുണ്ടാവും, അങ്ങനെയൊക്കെ സംഭവിക്കുമോ? യഥാര്‍ത്ഥത്തില്‍ ഭൂമിക്ക് പുറത്തുള്ള ജീവിവര്‍ഗ്ഗങ്ങളുമായി നമ്മള്‍ സമ്പര്‍ക്കം പുലര്‍ത്തുമോ? എന്നാല്‍ അധികം സംശയിക്കേണ്ട, അത് സംഭവിക്കുമെന്ന് ഉറപ്പിച്ചു പറയുന്നതോടൊപ്പം അതെന്ന് നടക്കുമെന്ന് കൃത്യമായി പ്രവചിക്കുക കൂടിയാണ് ശാസ്ത്രലോകം.

  വിശ്വാസം വരുന്നില്ലേ? വ്യക്തമായ സിദ്ധാന്തങ്ങളിലൂടെ മനുഷ്യര്‍ അന്യഗ്രഹജീവികളുമായി ആദ്യമായി ബന്ധപ്പെടുന്ന കൃത്യ സമയം പ്രവചിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചൊവ്വയില്‍ (Mars) എത്തുമെന്നുംഈ നൂറ്റാണ്ടിന്റെ അവസാനത്തിന് മുമ്പ് നമ്മള്‍ വ്യാഴത്തിന്റെയോ ശനിയുടെയോ ഒരു ഉപഗ്രഹത്തിലെങ്കിലും കാലെടുത്തുവയ്ക്കുമെന്നും നാസയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ (JPL) ഗവേഷകരുടെ പ്രീപ്രിന്റ് പേപ്പറിലെ (സമ്പൂര്‍ണ്ണ കരട് ഗവേഷണ പ്രബന്ധം) പ്രവചനങ്ങള്‍ പറയുന്നു.

  എന്നാല്‍ ഇതിലെ ആവേശകരമായ ഒരു പ്രവചനം , 350 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 2383 ഓടെ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ബുദ്ധിയുള്ള ജീവിവര്‍ഗ്ഗങ്ങളുമായി മനുഷ്യര്‍ സമ്പര്‍ക്കം പുലര്‍ത്തിയേക്കും എന്നതാണ്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഈ പഠനം വളരെ ഗൗരവമുള്ളതാണ്. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ എര്‍ത്ത് സയന്‍സസ് വിഭാഗത്തിലെ ശാസ്ത്രജ്ഞനും ഗ്രൂപ്പ് ലീഡറുമായ ജോനാഥന്‍ എച്ച് ജിയാങ്ങും അദ്ദേഹത്തിന്റെ സംഘവുമാണ് ഈ ഗവേഷണം നടത്തിയത്.

  2038 ല്‍ ചൊവ്വയിലും 2086 ല്‍ ശനി ഗ്രഹത്തിയിലും മനുഷ്യന് കാലുകുത്താൻ സാധിക്കുമെന്നാണ് ഗവേഷകർ സിദ്ധാന്തങ്ങൾ നിരത്തി അഭിപ്രായപ്പെടുന്നത്. 2254 ലെ ഒരു ദിവസം മനുഷ്യര്‍ക്ക് നമ്മുടെ സൗരയൂഥത്തിനപ്പുറത്തേക്ക് പോയി, അടുത്തുള്ള ഗ്രഹവ്യവസ്ഥയായ പ്രോക്‌സിമ സെന്റൗറിയിലേക്ക് കടക്കാന്‍ കഴിയുമെന്നും ഇതില്‍ പറയുന്നു. ഒരു നാള്‍ 'ബുദ്ധിയുള്ള' ജീവിതത്തിന്റെ മറ്റൊരു രൂപത്തെ കണ്ടുമുട്ടുന്നത് സാധ്യമാകുമെന്ന് തന്നെയാണ് ഈ ഗവേഷകര്‍ കരുതുന്നത്. 2383 ഓടെ ഇത് സാധ്യമാകുമെന്നും അവര്‍ പ്രവചിക്കുന്നു.

  Also Read- അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചെന്ന് യുവാവ്

  അങ്ങനെ ആതിഥ്യമരുളാന്‍ സാധ്യതയുള്ളതായി കരുതപ്പെടുന്ന ഏറ്റവും അടുത്ത പോയിന്റ് സൗരയൂഥത്തില്‍ നിന്ന് ഏകദേശം 14,000 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നുകൂടി നമ്മൾ മനസിലാക്കണം. മലിനീകരണവും കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമിയെ ഭീഷണിപ്പെടുത്തുന്നതിനാല്‍, മറ്റൊരു ഗ്രഹത്തിലേക്കുള്ള രക്ഷപ്പെടല്‍ സങ്കല്‍പ്പിക്കുന്ന കൽപ്പിത കഥകളെപ്പോലെയല്ല യാഥാർഥ്യമെന്നും നാം തിരിച്ചറിയണം.

  നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (NASA - National Aeronotics and Space Administration) എന്ന നാസ ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി യു.എസ്. ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള ഒരു സ്ഥാപനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഫീല്‍ഡ് സെന്ററും, ഫെഡറല്‍ ഫണ്ട് ചെയ്ത ഗവേഷണ വികസന കേന്ദ്രവുമാണ് ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി.
  Published by:Anuraj GR
  First published: