• HOME
 • »
 • NEWS
 • »
 • money
 • »
 • Google | കറുത്ത വര്‍ഗക്കാരായ ജീവനക്കാരോട് വിവേചനം; ടെക് ഭീമൻ ഗൂഗിളിനെതിരെ കേസ്

Google | കറുത്ത വര്‍ഗക്കാരായ ജീവനക്കാരോട് വിവേചനം; ടെക് ഭീമൻ ഗൂഗിളിനെതിരെ കേസ്

വെള്ളക്കാരെ അനുകൂലിക്കുന്ന വംശീയ പക്ഷപാതിത്വം നിറഞ്ഞ കോര്‍പ്പറേറ്റ് സംസ്‌കാരമാണ് ഗൂഗിളിന്റേതെന്നും കമ്പനിയിൽ കറുത്ത വർഗ്ഗക്കാരായ 4.4 ശതമാനം ജീവനക്കാർ മാത്രമാണുള്ളതെന്നും പരാതിയിൽ ആരോപിക്കുന്നു

Google

Google

 • Share this:
  ടെക് ഭീമന്‍ ഗൂഗിളിനെതിരെ (Google) വംശീയ പക്ഷപാതിത്വം ആരോപിച്ച് പരാതി. ഗൂഗിള്‍ തങ്ങളുടെ കറുത്ത വര്‍ഗക്കാരായ ജീവനക്കാരോട് (Black Employees) 'വ്യവസ്ഥാപിത വംശീയ വിവേചനം' കാണിക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. കമ്പനി കറുത്ത വര്‍ഗക്കാരായ ജീവനക്കാർക്ക് താഴ്ന്ന തലത്തിലുള്ള ജോലികളാണ് നൽകുന്നതെന്നും കൂടാതെ അവര്‍ക്ക് കുറഞ്ഞ വേതനം നല്‍കുകയും വളരാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ആരോപണങ്ങളോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

  കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ ഫെഡറല്‍ കോടതിയിൽ ഗൂഗിളിന്റെ മുന്‍ ജീവനക്കാരിയായ ഏപ്രില്‍ കര്‍ലിയാണ് പരാതി നല്‍കിയത്. വെള്ളക്കാരെ അനുകൂലിക്കുന്ന വംശീയ പക്ഷപാതിത്വം നിറഞ്ഞ കോര്‍പ്പറേറ്റ് സംസ്‌കാരമാണ് ഗൂഗിളിന്റേതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഗൂഗിളിൽ കറുത്ത വർഗ്ഗക്കാരായ 4.4 ശതമാനം ജീവനക്കാർ മാത്രമാണ് ഉള്ളതെന്നും കമ്പനിയുടെ നേതൃതലത്തിലും ടെക്‌നോളജി വർക്ക്‌ഫോഴ്‌സിലും 3 ശതമാനം കറുത്ത വർഗക്കാർ മാത്രമേയുള്ളൂവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

  ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ കാലിഫോര്‍ണിയ കാമ്പസിലെ മൗണ്ടന്‍ വ്യൂവില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പതിവായി ഐഡന്റിറ്റി കാർഡ് കാണിക്കേണ്ടി വരുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥരാൽ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കാലിഫോര്‍ണിയയിലെ പൗരാവകാശ റെഗുലേറ്ററായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫെയര്‍ എംപ്ലോയ്മെന്റ് ആന്‍ഡ് ഹൗസിംഗ് കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീ തൊഴിലാളികളോടുള്ള ഗൂഗിളിന്റെ സമീപനത്തെക്കുറിച്ചും ജോലിസ്ഥലത്തെ അവരുടെ വിവേചനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഈ പരാതി സമർപ്പിക്കപ്പെടുന്നത്.

  Also read- Google Account Hacking | നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

  കറുത്ത വര്‍ഗ്ഗക്കാര്‍ക്കായിട്ടുള്ള കോളേജുകളിലേക്ക് ഒരു ഔട്ട്‌റീച്ച് പ്രോഗ്രാം രൂപകല്പന ചെയ്യാന്‍ 2014ലാണ് ഗൂഗിള്‍ തന്നെ നിയമിച്ചതെന്ന് കര്‍ലി പറയുന്നു. സൂപ്പര്‍വൈസര്‍മാര്‍ തന്റെ ജോലിയെ അപകീര്‍ത്തിപ്പെടുത്താനും ദേഷ്യക്കാരിയായ കറുത്തവര്‍ഗ്ഗക്കാരിയെന്ന് മുദ്ര കുത്താനും തുടങ്ങിയെന്ന് കര്‍ലി പറഞ്ഞു. ചില പരിഷ്‌കരണങ്ങൾക്കായി സഹപ്രവർത്തകർക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ 2020 സെപ്റ്റംബറില്‍ ഗൂഗിള്‍ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.

  ''തൊഴിലിടങ്ങളിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഗൂഗിളിന്റെ അവകാശവാദമെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ കറുത്ത വര്‍ഗക്കാരായ ജീവനക്കാരെ വിലകുറച്ച് കാണുകയാണ്. കമ്പനി അവർക്ക് കുറഞ്ഞ വേതനം നല്‍കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു,'' കര്‍ലിയുടെ അഭിഭാഷകന്‍ ബെന്‍ ക്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 2020 മെയ് മാസത്തില്‍ മിനിയാപൊളിസിലെ പോലീസ് ഓഫീസര്‍ കൊലപ്പെടുത്തിയ കറുത്ത വര്‍ഗ്ഗക്കാരാനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് കേസ് വാദിച്ച വ്യക്തിയാണ് പൗരാവകാശ പ്രവർത്തകൻ കൂടിയായ ക്രംപ്.

  ഗൂഗിളിലെ നിലവിലുള്ളതും മുന്‍പുണ്ടായിരുന്നതുമായ കറുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാര്‍ക്ക് നേരിടേണ്ടിവന്ന വിവേചനങ്ങൾക്കും ശിക്ഷാനടപടികൾക്കും നഷ്ടപരിഹാരം നേടിക്കൊടുക്കാനും അവരെ ഉചിതമായ തസ്തികകളിലേക്കും സീനിയോറിറ്റിയിലേക്കും പുനർനിയമിക്കാനുമാണ് തന്റെ നിയമ പോരാട്ടമെന്ന് കര്‍ലി പറയുന്നു.
  First published: