• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അതിശയിപ്പിക്കുന്ന വിലക്കുറവിൽ 13 ഇഞ്ച് മാക് ബുക്ക്

gopika.gs
Updated: March 5, 2018, 11:36 PM IST
അതിശയിപ്പിക്കുന്ന വിലക്കുറവിൽ 13 ഇഞ്ച് മാക് ബുക്ക്
gopika.gs
Updated: March 5, 2018, 11:36 PM IST
കാലിഫോര്‍ണിയ: ഒട്ടേറെ സവിശേഷതകളുളള 13 ഇഞ്ച് മാക് ബുക്ക് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ. ഈ വര്‍ഷം രണ്ടാംപകുതിയോടു കൂടി ഇവ വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചനകൾ. 999 ഡോളർ മുതൽ ലഭ്യമാക്കുന്ന 13 ഇഞ്ച് മാക് ബുക്ക് കോളേജ് വിദ്ധ്യാർഥികൾക്ക് ഏറെ  ഉപകാരപ്രദമാകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 8 ജിബി റാം, 1.8 ജി​ഗാ ഹെഡ്സ് വേ​ഗത നൽകുന്ന കോർ ഐ 5 പ്രോസസർ, 128 ജിബി വരുന്ന സംഭരണശേഷി, എന്നിവയെല്ലാം ആപ്പിള്‍ മാക് ബുക്ക് എയറിന്റെ പ്രധാന സവിശേഷതകളാണ്.


മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന 13 ഇഞ്ച് മാക് ബുക്കിന്റെ വിപണനം വഴി മാക് ബുക്ക് കയറ്റുമതി 10 മുതൽ 15 ശതമാനം വരെ ഉയർത്താൻ കഴിയുമെന്ന് ആപ്പിൾ‌ അനലിസ്റ്റും കെജിഒ സെക്യൂരിറ്റീസ് മേധാവിയുമായ മിങ് ചി കുവോ പറഞ്ഞു. കൂടാതെ, 6.1 ഇഞ്ച് ആപ്പിൾ ഐഫോൺ 2018ന്റെ ആദ്യപകുതിയോടു കൂടി വിപണിയിൽ വരുമെന്നും മിങ് ചി കുവോ പറഞ്ഞു. 999 ഡോളർ മുതൽ ലഭ്യമാകുന്നു എന്നത് മാക് ബുക്ക് എയറിന്റെ പ്രധാന സവിശേഷതയായി വിലയിരുത്തുന്നു.



2008ലാണ് ആദ്യത്തെ മാക്ബുക്ക് ആപ്പിൾ സി.ഇ.ഒ ആയിരുന്ന സ്റ്റീവ് ജോബ്സ് അവതരിപ്പിച്ചത്. അതിനുശേഷം 2015 വരെ 12 ഇഞ്ച് മാക് ബുക്ക്, മാക് ബുക്ക് പ്രോ എന്നിവയിലായിരുന്നു ആപ്പിൾ കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്. ഐപാഡുകളിലും ഐഫോണുകളിലും ആപ്പിൾ കാലാനുസൃതമായി നടത്താറുള്ള പരീക്ഷണങ്ങൾ മാക് ബുക്കിലും തുടരുന്നുവെന്നതു വ്യക്തമാക്കുന്നതാണ് 13 ഇഞ്ച് മാക് ബുക്ക് എയറിന്റെ പ്രഖ്യാപനം.

First published: March 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍