നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫെയ്സ്ബുക്കിന്റെ പണിമുടക്കിൽ 'ചാകര കൊയ്ത് ' ടെലഗ്രാം

  ഫെയ്സ്ബുക്കിന്റെ പണിമുടക്കിൽ 'ചാകര കൊയ്ത് ' ടെലഗ്രാം

  ഫെയ്സ്ബുക്ക് ഡൗൺ ആയതോടെ മുപ്പത് ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലഗ്രാമിന് ലഭിച്ചത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   ഫെയ്സ്ബുക്ക് നിശ്ചലമായതിലൂടെ നേട്ടം കൊയ്ത് മൊബൈൽ മെസേജിംഗ് സംവിധാനമായ ടെലഗ്രാം. ബുധനാഴ്ചയാണ് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവ മണിക്കൂറുകളോളം നിശ്ചലമായത്.

   ഇതോടെ ടെലഗ്രാമിലേക്ക് നിരവധി പേർ എത്തുകയായിരുന്നുവെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഫെയ്സ്ബുക്ക് ഡൗൺ ആയതോടെ മുപ്പത് ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലഗ്രാമിന് ലഭിച്ചത്.

   also read:മസൂദ് അസറിന്‍റെ സ്വത്ത് മരവിപ്പിക്കാൻ ഫ്രാൻസിന്റെ തീരുമാനം

   കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത് ലക്ഷം പുതിയ ഉപയോക്താക്കൾ ടെലഗ്രാം ഉപയോഗിച്ച് തുടങ്ങിയതായി ടെലഗ്രാം സ്ഥാപകൻ പാവൽ ഡ്യൂറോവ് വ്യക്തമാക്കി. ബുധനാഴ്ച മുതലാണ് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസം നേരിട്ടത്. പ്രശ്നം പരിഹരിച്ചെങ്കിലും ചില ഉപയോക്താക്കൾ ഇപ്പോഴും പ്രശ്നം നേരിടുന്നുണ്ട്.

   എല്ലാവർക്കും വേണ്ട സ്വകാര്യതയും സ്ഥലവും തങ്ങൾക്കുണ്ടെന്നും ഡ്യൂറോവ് പറഞ്ഞു. ഫെയ്സ്ബുക്കിന് തടസം നേരിട്ടതു കൊണ്ടാണ് കൂടുതൽ പേർ എത്തിയതെന്നും അദ്ദേഹം പറയുന്നു. മാസം 20 ലക്ഷം ആക്ടീവ് ഉപയോക്താക്കളാണ് ടെലഗ്രാമിനുള്ളത്.

   First published:
   )}