നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Telegram| ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം ടെലഗ്രാമിന് പുതിയതായി ഏഴുകോടി ഉപയോക്താക്കൾ

    Telegram| ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം ടെലഗ്രാമിന് പുതിയതായി ഏഴുകോടി ഉപയോക്താക്കൾ

    ഫേസ്​ബുക്ക്​ നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ്​ അവകാശപ്പെട്ടു.

    telegram

    telegram

    • Share this:
      മോസ്​കോ: സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സാപ്പ്​, ഇൻസ്റ്റ​ഗ്രം എന്നിവ തിങ്കളാഴ്ച നിശ്ചലമായതോടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്​തത്​ മറ്റൊരു മെസേജിങ്​ ആപ്പായ ടെലഗ്രാമാണ്​. ഫേസ്​ബുക്ക്​ നിശ്ചലമായ ദിവസം ഏഴുകോടി പുതിയ ഉപയോക്താക്കൾ ടെലഗ്രാമിലെത്തിയതായി ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ്​ അവകാശപ്പെട്ടു.

      ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട്​ തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക്​ പ്രവർത്തനത്തിൽ വേഗതക്കുറവ്​ അനുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ മറ്റ്​ ഭൂരിഭാഗം മേഖലകളിലും ടെലഗ്രാം സേവനം സാധരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ്​ പറഞ്ഞു. ഏതാനും ടെക്​ ഭീമൻമാരെ മാത്രം ആശ്രയിക്കുന്നതിന്റെ പ്രതിഫലനം ഈ പ്രശ്​നം വഴി പ്രകടമാക്കുകയും കൂടുതൽ എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ്​ വെസ്റ്റേജർ പറഞ്ഞു.

      Also Read- ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം-വാട്സാപ്പ് പണിമുടക്ക്; ശരിക്കും ഔട്ട് ആയോ എഞ്ചിൻ ?

      പണിമുടക്കിയതോടെ ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്​റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം​ ഇടിഞ്ഞത്​. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്​ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോക​മെമ്പാടും തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി എൻ എസ്) തകരാറാണ്​ പ്രശ്​നമായതെന്നാണ് നിഗമനം.

      കഴിഞ്ഞ ദിവസം ഏകദേശം ആറ് മണിക്കൂറോളം എല്ലാ സേവനങ്ങളും തടസപ്പെട്ട സംഭവത്തിൽ കോൺഫിഗറേഷൻ മാറ്റത്തിന് "പിന്നിൽ ഒരു ക്ഷുദ്ര പ്രവർത്തനവും ഇല്ല" എന്ന് ഫേസ്ബുക്ക് പറഞ്ഞു. കോൺഫിഗറേഷൻ മാറ്റം ആസൂത്രണം ചെയ്തതാണോ അതോ ആരെങ്കിലും അതിന്റെ സെർവറുകളിൽ മനഃപൂർവ്വം ഇടപെട്ടതാണോ എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നില്ല.

      English Summary: Telegram founder Pavel Durov said on Tuesday that the messaging app gained more than 7 crore new users during Monday's Facebook outage, as people worldwide were left without key messaging services for nearly six hours."The daily growth rate of Telegram exceeded the norm by an order of magnitude, and we welcomed over 70 million refugees from other platforms in one day," Durov wrote on his Telegram channel.
      Published by:Rajesh V
      First published:
      )}