• HOME
  • »
  • NEWS
  • »
  • money
  • »
  • TECH TELEPERFORMANCES CAMERA BASED HOME MONITORING PLAN WORRIES STAFF 1 KM

വീട്ടിലിരുന്ന് ജോലി; ജീവനക്കാരേ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കമ്പനി; ആശങ്കയോടെ ജീവനക്കാര്‍

6.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ബി.പി.ഓ രംഗത്തെ ഈ ആഗോള ഭീമന്റെ കീഴില്‍ ജോലി ചെയ്യുന്ന 3.8 ലക്ഷം ജീവനക്കാരില്‍ 70,000 പേരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇന്ന് മിക്ക ആളുകളും വീട്ടിലിരുന്നാണ് ജോലി ചെയ്യയുന്നത്. എന്നാല്‍ ആ ജോലി നിരീക്ഷിക്കാനായി വീടുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബി.പി.ഒ കമ്പനി.

    വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുന്ന ജീവനെക്കാരെ നിരീക്ഷിക്കാനായി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് ജീവനക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ചില പ്രത്യേക ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്ന ജീവനക്കാരുടെ വീട്ടിലാണ് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കാന്‍ ബി.പി.ഒ കമ്പനിയായ ടെലിപെര്‍ഫോമന്‍സ് തീരുമാനിച്ചിരിക്കുന്നത്.

    ടെലിപെര്‍ഫോമന്‍സിന്റെ കൊളംബിയയിലുള്ള ജീവനക്കാരുടെ വീടുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും വോയ്‌സ് അനലിറ്റിക്‌സ് നടത്താനും അനുമതി നല്‍കുന്ന കരാര്‍ കമ്പനി നിര്‍ബന്ധിച്ച് ഒപ്പു വെപ്പിച്ചതായി അടുത്തിടെ എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെയുള്ള, ജീവനക്കാരുടെ വീട്ടിലെ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കാനും കൂടി വേണ്ടിയാണിത്.

    6.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ആഗോള ഭീമന്റെ കീഴില്‍ ജോലി ചെയ്യുന്ന 3.8 ലക്ഷം ജീവനക്കാരില്‍ 70,000 പേരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ആപ്പിള്‍, ഗൂഗിള്‍, ഊബര്‍, ബാര്‍ക്ലെയ്‌സ് തുടങ്ങിയ മറ്റു പ്രമുഖ കുത്തക കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ടെലിപെര്‍ഫോമന്‍സിന്റെ 2.4 ലക്ഷം ജീവനക്കാര്‍ നിലവില്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

    കമ്പനിയുടെ ജയ്പൂര്‍ കേന്ദ്രത്തില്‍ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കാന്‍ ആലോചിക്കുന്നുണ്ട് എന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മിക്ക ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

    രാജ്യത്ത് നിലവിലുള്ള സ്വകാര്യതാ നിയമങ്ങളും തൊഴില്‍ നിയമങ്ങളും അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇത്തരം നീക്കങ്ങളുമായി മുന്നോട്ടുപോകൂ എന്നും മാനേജ്‌മെന്റ് പറയുന്നു. കമ്പനി നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ജീവനക്കാര്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ നിശ്ചിത ഇടവേളകളില്‍ അവര്‍ ജോലി ചെയ്യുന്ന ഇടത്തിന്റെ സ്‌നാപ്‌ഷോട്ടുകള്‍ എടുത്ത് പരിശോധിക്കാറുണ്ടെന്നും കമ്പനി അറിയിച്ചു. ചില ക്ലയന്റുകള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ നിന്നും സ്‌നാപ്‌ഷോട്ടുകള്‍ ഇടയ്ക്കിടെ പരിശോധിക്കാറുണ്ട് എന്നും മാനേജ്‌മെന്റ് പറഞ്ഞു.

    ജീവനക്കാരുടെ സ്വകാര്യതയെ ടെലിപെര്‍ഫോമന്‍സ് ബഹുമാനിക്കുന്നതായും അവരില്‍ നിന്ന് അനാവശ്യമായ വിവരങ്ങള്‍ സ്വീകരിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നില്ല എന്നും ടെലിപെര്‍ഫോമന്‍സ് വ്യക്തമാക്കി. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്താന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമാണ് ജീവനക്കാരില്‍ നിന്ന് സ്വീകരിക്കുക എന്നും അവര്‍ പറഞ്ഞു.

    2020-ന്റെ അവസാനം ടെലിപെര്‍ഫോമന്‍സിന്റെ കീഴില്‍ അല്‍ബേനിയയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അവരുടെ വീടുകളില്‍ ക്യാമറ ഉപയോഗിച്ച് ജോലിയുടെ മേല്‍നോട്ടം വഹിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെ അവിടത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണറെ സമീപിച്ചിരുന്നു. ജീവനക്കാരുടെ മേല്‍നോട്ടത്തിനായി വെബ്ക്യാമറകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്മീഷണര്‍ പിന്നീട് ഉത്തരവിട്ടതായും എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
    Published by:Karthika M
    First published:
    )}