നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • One plus | ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അഭിഭാഷകന് നോട്ടീസയച്ച് വണ്‍പ്ലസ്

  One plus | ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അഭിഭാഷകന് നോട്ടീസയച്ച് വണ്‍പ്ലസ്

  ഗൗരവ് ഗുലാത്തി എന്ന അഭിഭാഷകനാണ് ഫോണ്‍ പൊട്ടിത്തെറിച്ചതായി ട്വിറ്ററില്‍ പങ്കുവെച്ചത്.

  Image Credit: Twitter

  Image Credit: Twitter

  • Share this:
   വണ്‍പ്ലസ് നോര്‍ഡ് 2 പൊട്ടിത്തെറിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അഭിഭാഷകന് വക്കീല്‍ നോട്ടീസയച്ച് കമ്പനി. അഭിഭാഷകന്‍ പങ്കുവെച്ച പോസ്റ്റ് വൈറലയതോടെയാണ് കമ്പനി നിയമപരമായ നടപടിയിലേയ്ക്ക് കടന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അപകീര്‍ത്തികരമാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ശരിയായ നിയമ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും കമ്പനി വ്യക്തമാക്കി.

   ഗൗരവ് ഗുലാത്തി എന്ന അഭിഭാഷകനാണ് ഫോണ്‍ പൊട്ടിത്തെറിച്ചതായി ട്വിറ്ററില്‍ പങ്കുവെച്ചത്. ഗൗരവ് ജോലിയില്‍ ആയിരുന്നപ്പോഴായിരുന്നു ഓഫീസില്‍ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് തന്റെ കേള്‍വിശക്തിയും കാഴ്ചശക്തിയും തകരാറിലായതായും ഗൗരവ് പറയുന്നു.   എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോപണവിധേയനായ വ്യക്തി അനുവദിച്ചില്ലെന്ന് കമ്പനി പരാമര്‍ശിച്ചു. ഫോണിന്റെ വിശകലനത്തിനായി നിരവധി തവണ ശ്രമിച്ചിട്ടും വ്യക്തിയുടെ സാന്നിധ്യത്തില്‍ പരിസരം സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള അവസരം തങ്ങള്‍ക്ക് നിഷേധിച്ചുവെന്നു വണ്‍പ്ലസ് വക്താവ്.

   ഇത്തരം സാഹചര്യങ്ങളില്‍, ഈ അവകാശവാദത്തിന്റെ നിയമസാധുത പരിശോധിക്കുകയോ നഷ്ടപരിഹാരത്തിനുള്ള ഈ വ്യക്തിയുടെ ആവശ്യങ്ങള്‍ പരിഹരിക്കുകയോ ചെയ്യാനോ സാധിക്കില്ലെന്ന് വണ്‍പ്ലസ് വാക്താവ് വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}