ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ ജന്മദിനമാണ് ഇന്ന്. ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ ആണ് മാർക് സുക്കർബർഗ് ആഘോഷിക്കുന്നത്. ഇരുപത്തിമൂന്നാമത്തെ വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയർ ആയി മാറിയ വ്യക്തിയാണ് മാർക് സുക്കർബർഗ്. സംരംഭക കഴിവുകളാൽ അന്നുമുതൽ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിച്ചിരിക്കുകയാണ് സുക്കർബർഗ്.
1984 മെയ് 14നാണ് മാർക്ക് സുക്കർബർഗ് ജനിച്ചത്. യു എസ് എയിലെ ന്യൂയോർക്ക് ഡാബ്ബ്സ് ഫെറിയിൽ ആണ് മാർക്ക് സുക്കർബർഗിന്റെ ജനനം. പിതാവ് ദന്തഡോക്ടറും മാതാവ് സൈക്യാട്രിസ്റ്റും ആയിരുന്നു. കുടുംബത്തിലെ ഒരേ ഒരു ആൺതരി ആണ് സുക്കർബർഗ്. മൂന്ന് സഹോദരിമാരാണ് മാർക്ക് സുക്കർബർഗിന് ഉള്ളത്.
Rain Alert | കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ വീണ്ടും റെഡ് അലര്‍ട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾഹൈസ്കൂളിൽ നിന്ന് ബിരുദം നേടുന്നതിനു മുമ്പ് തന്നെ ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികൾ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നിരുന്നാലും, ഫേസ്ബുക്കിനായി മുഴുവൻ സമയവും നീക്കി വെക്കുന്നതിനായി അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഇറങ്ങിപ്പോയി.
മാർക്ക് സുക്കർബർഗിനെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങൾഫേസ്ബുക്ക് സൃഷ്ടിക്കുന്നതിനു മുമ്പ്, മാർക്ക് സുക്കർബർഗ് തന്റെ കോളേജ് പഠനകാലത്ത് ഫെസ്മാസ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചു.
മാർക്ക് സുക്കർബർഗിന് ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ട് ഇല്ല. മൂന്ന് ലക്ഷം ഫോളോവേഴ്സുണ്ട്. എന്നാൽ, ട്വിറ്ററിൽ അദ്ദേഹം ആക്ടീവ് അല്ല.
COVID 19 | രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നുആറു ഭാഷകളിൽ എഴുതാനും വായിക്കാനും സംസാരിക്കാനും ഫേസ്ബുക്ക് സി ഇ ഒ ആയ സുക്കർബർഗിന്
കഴിയും. ഫ്രഞ്ച്, ഹീബ്രു, ലാറ്റിൻ, പുരാതന ഗ്രീക്ക്, മന്ദാരിൻ, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് അദ്ദേഹത്തിന് അറിയാവുന്നത്.
ഭാര്യയുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് അദ്ദേഹം മന്ദാരിൻ പഠിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.