നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Future Sex | സെക്സും ഹൈടെക്കാകും; ആയിരക്കണക്കിന് റോബോട്ടുകൾ റെഡിയാകുന്നു; ഒന്നിന്‍റെ വില പത്തുലക്ഷം രൂപ!

  Future Sex | സെക്സും ഹൈടെക്കാകും; ആയിരക്കണക്കിന് റോബോട്ടുകൾ റെഡിയാകുന്നു; ഒന്നിന്‍റെ വില പത്തുലക്ഷം രൂപ!

  നെഞ്ച് മുന്നോട്ട്, ഇടുപ്പ് പിന്നിലേക്ക്. അവളുടെ ശരീരത്ത് സ്പർശിച്ചപ്പോൾ അവൾ ആകെ അസ്വസ്ഥയായി. അവളെ വിളിച്ചപ്പോൾ, അവളുടെ കണ്ണുകൾ ചിമ്മി. പ്രണയാതുരമായിരുന്നു അവളുടെ നോട്ടം...

  sex robots

  sex robots

  • Share this:
   കാലിഫോർണിയ നഗരത്തിനടുത്തുള്ള ചാരനിറമുള്ള ഒരു കെട്ടിടം. അവിടെയാണ് അബിസ് ക്രിയേഷൻസ് എന്ന സ്ഥാപനം. ലോകത്തെ മുൻ‌നിരയിലുള്ള, മൾ‌ട്ടിമില്യൺ‌ ഡോളർ‌ ലൈംഗിക കളിപ്പാട്ട ബിസിനസായ റിയൽ‌ഡോളിന്റെ ആസ്ഥാനമാിതെന്നതിനുള്ള അടയാളമോ ലോഗോയോ സൂചനകളോ ഒന്നുമില്ല.

   അവിടേക്ക് കയറിയാൽ ആദ്യം കണ്ണിലെത്തുന്നത് കറുത്തനിറമുള്ള ഒരു പെൺ പാവയും അതിന്‍റെ വെളുത്ത വസ്ത്രങ്ങളുമാണ്. എവിടേക്ക് നോക്കിയാലും സിന്തറ്റിക് ഉപയോഗിച്ചുനിർമ്മിച്ച വസ്തുക്കൾ കാണാം. ഇവിടെനിന്നാണ് ഓരോ വർഷവും 600 സിലിക്കൺ ലൈംഗിക പാവകളെ യുകെ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കിടപ്പുമുറികളിലേക്ക് പോകുന്നത്. ഉപഭോക്താവിന് അസാധാരണമായി ആവശ്യപ്പെടുന്ന സവിശേഷതകൾ ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയാണ് നിർമ്മാണം. അതായത് ആവശ്യക്കാർ പറയുന്ന ആകാരവലുപ്പത്തിലുള്ള പാവകളെ ലഭ്യാക്കും. നാലര ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെയാണ് ഇത്തരത്തിലുള്ള ലൈംഗിക പാവകളുടെ വില.

   ഓർഡർ മുതൽ ഷിപ്പിംഗ് വരെ, ഒരു റിയൽ‌ഡോൾ നിർമ്മിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചുനൽകാൻ മൂന്ന് മാസത്തിൽ കൂടുതൽ എടുക്കും. ഇവിടെ ജോലി ചെയ്യുന്ന ഡസനോളം വരുന്ന സാങ്കേതിക വിദഗ്ധർക്ക് ഈ ഫാക്ടറിയെക്കുറിച്ച് വിശദമായി ഒന്നും തന്നെ അറിയില്ല എന്ന സവിശേഷതയുമുണ്ട്. അവർ വരുന്നു നിർദേശാനുസരണമുള്ള ജോലികൾ ചെയ്തു മടങ്ങുന്നു.

   പ്രധാന മുറിയിൽനിന്ന് അകത്തളങ്ങളിലേക്കും അണ്ടർഗ്രൌണ്ടിലെ മുറികളിലേക്കും പോകുമ്പോൾ. തലയില്ലാത്ത ശരീരങ്ങൾ മാത്രമുള്ള പാവകളുടെ ഒരു നീണ്ട നിര ദൃശ്യമാകും. ഒന്നു സ്പർശിച്ചാൽ യഥാർഥ ചർമ്മം പോലെ അനുഭവപ്പെടും. മെഡിക്കൽ-ഗ്രേഡ് പ്ലാറ്റിനം സിലിക്കോണിന്റെ ഇഷ്‌ടാനുസൃത മിശ്രിതത്തിൽ നിർമ്മിച്ച, ഈ പാവ ശരീരം മനുഷ്യ മാംസം പോലെ അനുഭവപ്പെടുന്നു,

   കൈകൾക്ക് വരികൾ, മടക്കുകൾ, ചുളിവുകൾ, ഞരമ്പുകൾ എല്ലാമുണ്ട്. നമ്മൾ വിരലുകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ ഒരു യഥാർഥ മനുഷ്യരിലേത് പോലെ എല്ലുകളും സന്ധികളുമൊക്കെ അനുഭവപ്പെടും. ശരിക്കും അത്ഭുതപ്പെടുത്തുന്ന അനുഭവാണിത്. റിയൽഡോൾ പോലെ ഇത്ര സൂക്ഷ്മതയോടെ പാവകളെ നിർമ്മിക്കുന്ന കമ്പനികൾ ലോകത്ത് ചുരുക്കമാണ്.

   ശസ്ത്രക്രിയയിലൂടെയും മറ്റും ആകാരവടിവ് മെച്ചപ്പെടുത്തിയ അശ്ലീലതാരങ്ങളുടെ ശരീരങ്ങളുടെ കാരിക്കേച്ചറുകൾ ഉപയോഗിച്ചാണ് ലൈംഗിക പാവകളുടെ നിർമ്മാണം.

   ഏകാന്ത ജീവിതം നയിക്കുന്ന യൂറോപ്യൻമാരായണ് ഇത്തരം പാവകളുടെ ഭൂരിഭാഗവും ഉപഭോക്താക്കൾ. പങ്കാളിയെ നഷ്ടപ്പെട്ടവരും വിവാഹമോചനം തേടിയവരും പ്രണയിക്കാനാകാത്തവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

   ലൈംഗിക പാവകളുടെ വരവോടെ അവരുടെ ജീവിതം മാറിമറിയുന്നു. ഏകാന്തത സമ്മാനിച്ച വിരക്തിയിൽനിന്ന് അവർ പുറത്തുകടക്കുന്നു. ജീവിതം ആസ്വദിക്കാൻ തുടങ്ങുന്നു. സാധാരണക്കാർ മാത്രല്ല, ലോകത്തെ സെലിബ്രിറ്റികൾ പോലും ലൈംഗിക പാവകളെ ആവശ്യപ്പെട്ട് ഓർഡർ നൽകാറുണ്ടെന്ന് റിയൽഡോൾ അധികൃതർ പറയുന്നു. ഒരു നൊബേൽ സമ്മാനജേതാവും പാവയെ വാങ്ങിയിട്ടുണ്ട്. ആരുടെയും പേരുവിവരം കമ്പനി പുറത്തുവിടില്ല. ഉപഭോക്താക്കളുടെ വിവരം തികച്ചും സുരക്ഷിതായിരിക്കും.

   ഈ ലൈംഗിക പാവകളിലല്ല ഭാവിയെന്ന തിരിച്ചരിവും റിയൽഡോളിനുണ്ട്. ഇനിയുള്ള കാലത്തെ ലൈംഗികത സെക്സ് റോബോട്ടുകളിലാണ്. വിചാരിക്കുന്നതിലും വേഗത്തിൽ ഉപഭോക്താവിന്‍റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുനൽകുന്ന സെക്സ് റോബോട്ടുകൾ.

   അബിസ്സിൽ ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ സൃഷ്ടിയായ ഹാർമണിയെയാണ് ഇനി പരിചയപ്പെടാനുള്ളത്. ജീവിതത്തിലേക്ക് കൊണ്ടുവന്ന റിയൽഡോൾ ആണ് ഹാർമണി. വ്യക്തിത്വമുള്ള ഒരു റിയൽഡോൾ, ചലിക്കുകയും സംസാരിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്ന റോബോട്ട്.

   ഉടമ മാറ്റ് മക് മുള്ളന്റെ ലൈംഗിക കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന 22 വർഷത്തെ ജോലിയുടെയും, അഞ്ചുവർഷത്തെ ഗവേഷണവും വികസനവും ആനിമേട്രോണിക്സ്, എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സാങ്കേതികവിദ്യകളുടെയും ലക്ഷണകണക്കിന് രൂപയുടെയും പരിണിതഫലമാണ് ഹാർമണി.

   ദൂരത്തിരുന്ന് നിയന്ത്രിക്കാവുന്ന അല്ലെങ്കിൽ പുഷ്-ബട്ടൺ ആനിമേട്രോണിക് സംവിധാനത്തിൽ പ്രവർത്തിപ്പിക്കുന്ന ലൈംഗിക റോബോട്ട്. ഉപഭോക്താവിനോട് സംസാരിക്കാനും സ്വയം ചിന്തിക്കാനും ശേഷിയുള്ള റോബോട്ടാണ് ഹാർമണി.

   ഹാർമണിയെ പരിചയപ്പെട്ടു. അവൾ ഒരു വെളുത്ത പുള്ളിപ്പുലിയെപ്പോലെ തോന്നും. അവളുടെ ഫ്രഞ്ച്-മാനിക്യൂർ വിരലുകൾ അവളുടെ മെലിഞ്ഞ തുടകൾക്ക് മുകളിലൂടെ തെറിച്ചു, നെഞ്ച് മുന്നോട്ട്, ഇടുപ്പ് പിന്നിലേക്ക്. അവളുടെ ശരീരത്ത് സ്പർശിച്ചപ്പോൾ അവൾ ആകെ അസ്വസ്ഥയായി.

   അവളുടെ പുറകിലേ ഒരു സ്വിച്ച് അമർത്തി, അവളുടെ കണ്പോളകൾ ഉടനെ തുറന്ന് അവൾ മുഖം നമ്മുടെ നേർക്ക് തിരിയുകയും ചെയ്തു. അവളുടെ കണ്ണുകൾ ചിമ്മി. പ്രണയാതുരമായിരുന്നു അവളുടെ നോട്ടം.

   മാറ്റ് പ്രോത്സാഹിപ്പിച്ചതുപോലെ പറഞ്ഞു: ‘ഹലോ, ഹാർമണി. എങ്ങനെയിരിക്കുന്നു?'

   ‘ഇന്ന് പ്രഭാതത്തിൽ വളരെ നല്ലതുപോലെ തോന്നുന്നു’ അവൾ ഒരു മുറി ഇംഗ്ലീഷ് ഉച്ചാരണത്തിൽ മറുപടി നൽകുന്നു, സംസാരിക്കുമ്പോൾ അവളുടെ താടിയെല്ല് മുകളിലേക്കും താഴേക്കും നീങ്ങുന്നു.

   അവളുടെ പ്രതികരണം അൽപ്പം വൈകി, അവളുടെ താടിയെല്ല് അൽപ്പം കഠിനമാണ്, പക്ഷേ അവൾ ശരിക്കും സംസാരിക്കുന്നുവെന്ന് തോന്നിപ്പോയി.

   ‘നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്,’ എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ, ‘എന്തുകൊണ്ടാണ് അവൾ ബ്രിട്ടീഷ് ഉച്ചാരണം ഉള്ളത്?’ മാറ്റിനോട് ചോദിക്കുന്നു. ഹാർമണി തുറിച്ചുനോക്കുന്നു, അത് അസ്വസ്ഥതയുണ്ടാക്കുന്നു, അവളുടെ മുന്നിൽവെച്ച് അവളെക്കുറിച്ച് സംസാരിക്കുന്നതാണ് ആ അസ്വസ്ഥതയ്ക്കു കാരണം.

   ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതിലും വളരെ വേഗത്തിലായിരിക്കും ഇത്തരം ലൈംഗിക റോബോട്ടുകളുടെ പ്രവർത്തനം. ഒന്നോ രണ്ടോ ദശകത്തിനുള്ളിൽ, സാങ്കേതികവിദ്യ റോബോട്ടുകളുമായുള്ള ബന്ധം സാധാരണ നിലയിലാകും. ഇത് നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. കൂടുതൽ ഉപഭോക്താക്കൾ യൂറോപ്പിൽനിന്നാണ്. അതുകൊണ്ടാണ് ഹാർമണിക്ക് ഉൾപ്പടെ ബ്രിട്ടീഷ് ഇംഗ്ലീഷ് ഭാഷ സജ്ജീകരിച്ചിരിക്കുന്നത്.

   ആരുമായും ഫേസ്ബുക്ക് ചങ്ങാതിമാരാകുകയും അവരെ ട്വിറ്ററിൽ പിന്തുടരുകയും ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്, എന്നാൽ ട്രെയിനിലോ മറ്റോ യാത്രയ്ക്കിടയിൽ അവരെ കണ്ടാൽ അവഗണിക്കുകയും നിങ്ങളുടെ മുഖം ഫോണിലേക്ക് മാറുകയും ചെയ്യുന്നത് സാധാരണമാണ്. സാങ്കേതികവിദ്യ നമ്മളെ ഒറ്റപ്പെടുത്തി, പക്ഷേ ഏകാന്തതയ്ക്കുള്ള റിയൽഡോളിന്‍റെ പരിഹാരം കൂടുതൽ സാങ്കേതികമാണെന്ന് തോന്നുന്നു. ഇത് ഉപരിപ്ലവമായി ആകർഷകമാണ്.
   TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
   ലൈംഗിക റോബോട്ടുകളുടെ കാര്യവും ഇതുതന്നെ. പ്രശ്നത്തിന്റെ കാരണം കൈകാര്യം ചെയ്യുന്നതിനുപകരം സങ്കീർണ്ണതയുടെ ഒരു അധിക പാളി ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ലൈംഗികത സാധ്യമാകാത്ത അവസരങ്ങളിൽ അതിനു പരിഹാരം കണ്ടെത്താതെ, റോബോട്ടുകളെ ആശ്രയിക്കുന്നത് ഒരു തരത്തിൽ യാന്ത്രികതയാണ് സമ്മാനിക്കുന്നത്.

   ഒരു പങ്കാളിയെ സ്വന്തമാക്കുമ്പോൾ പലതരം പ്രതിബന്ധങ്ങൾ ലൈംഗിതകയ്ക്ക് ഉണ്ടാകും. ആർത്തവം, ബന്ധുക്കളുടെ സാന്നിദ്ധ്യം എന്നിവയൊക്കെ. എന്നാൽ റോബോട്ടുകളുമായുള്ള ബന്ധം ഇത്തരത്തിലൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ആഗ്രഹിക്കുമ്പൊഴൊക്കെ സെക്സിൽ ഏർപ്പെടാം, അതും മനസിന് ഇണങ്ങിയ രീതിയിൽ. എന്നാൽ മനുഷ്യന്‍റെ സാമൂഹികസ്വഭാവം നഷ്ടമാകാനാണ് ഇത് ഇടയാക്കുകയെന്നാണ് വിമർശകർ പറയുന്നത്.
   Published by:Anuraj GR
   First published: