നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Parag Agrawal | 'നമുക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്നതിന് പരിധികളില്ല': Twitter CEO പരാഗ് അഗര്‍വാള്‍ ജീവനക്കാരോട്

  Parag Agrawal | 'നമുക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്നതിന് പരിധികളില്ല': Twitter CEO പരാഗ് അഗര്‍വാള്‍ ജീവനക്കാരോട്

  സിഇഒ സ്ഥാനത്ത് 16 വര്‍ഷം തുടര്‍ന്ന ജാക്ക് ഡോര്‍സി ട്വിറ്റര്‍ സഹസ്ഥാപകന്‍ കൂടിയായിരുന്നു

  ജാക്ക് ഡോര്‍സി, പരാഗ് അഗര്‍വാള്‍

  ജാക്ക് ഡോര്‍സി, പരാഗ് അഗര്‍വാള്‍

  • Share this:
   ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി (Jack Dorsey) തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ സിഇഒ (CEO) ആയി ഇന്ത്യന്‍ വംശജനായ ടെക്നോളജി എക്സിക്യൂട്ടീവ് പരാഗ് അഗര്‍വാളിനെ (Parag Agarwal) നിയമിച്ചു (appointed). സിഇഒ സ്ഥാനത്ത് 16 വര്‍ഷം തുടര്‍ന്ന ജാക്ക് ഡോര്‍സി ട്വിറ്റര്‍ സഹസ്ഥാപകന്‍ കൂടിയായിരുന്നു. ട്വിറ്റര്‍ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സജ്ജമായെന്ന് പറഞ്ഞുകൊണ്ടാണ് ജാക് ഡോര്‍സെ സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ചത്.

   ഐഐടി ബോംബെയിലെയും സ്റ്റാന്‍ഫോര്‍ഡിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഗര്‍വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ നിയമനത്തില്‍ 'സന്തോഷവും അഭിമാനവും' ഉണ്ടെന്നും ഡോര്‍സെയുടെ 'തുടര്‍ന്നുള്ള ഉപദേശത്തിനും നിങ്ങളുടെ സൗഹൃദത്തിനും' നന്ദി രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് 1000ല്‍ താഴെ ജീവനക്കാര്‍ ഉണ്ടായിരുന്നപ്പോഴാണ് അഗവര്‍വാള്‍ ട്വിറ്ററില്‍ ചേര്‍ന്നത്.

   ''ഇത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു, ആ ദിവസങ്ങള്‍ എനിക്ക് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ഞാന്‍ നിങ്ങൾക്കൊപ്പം നടന്നു. ഉയര്‍ച്ച താഴ്ചകളും, വെല്ലുവിളികളും പ്രതിബന്ധങ്ങളും, വിജയങ്ങളും തെറ്റുകളും കണ്ടു'' അഗര്‍വാള്‍ പറഞ്ഞു. 'എന്നാല്‍ അന്നും ഇന്നും, എല്ലാറ്റിനുമുപരിയായി, ട്വിറ്ററിന്റെ അവിശ്വസനീയമായ സ്വാധീനവും നമ്മുടെ തുടര്‍ച്ചയായ പുരോഗതിയും നമുക്ക് മുന്നിലുള്ള ആവേശകരമായ അവസരങ്ങളും ഞാന്‍ കാണുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   'നമ്മുടെ ലക്ഷ്യങ്ങൾക്കായിരുന്നില്ല കൂടുതൽ പ്രധാന്യം. നമ്മുടെ ആളുകളും നമ്മുടെ സംസ്‌കാരവും ലോകത്തിലെ മറ്റെന്തിനെയും പോലെയല്ല. നമുക്ക് ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നതിന് ഒരു പരിധിയുമില്ല. ലക്ഷ്യങ്ങള്‍ നേടുന്നതിനായി നമ്മൾ അടുത്തിടെ നമ്മുടെ തന്ത്രങ്ങൾ നവീകരിച്ചു, ആ തന്ത്രങ്ങൾ ധീരവും ശരിയായതുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതിനായി എങ്ങനെ പ്രവര്‍ത്തിച്ച് ഫലങ്ങള്‍ നേടുന്നു എന്നതാണ് നിര്‍ണായക വെല്ലുവിളി. ഇതുവഴി ഉപഭോക്താക്കള്‍ക്കും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത്ര മികച്ച നേട്ടമുണ്ടാക്കാനായി ട്വിറ്ററിനെ മികച്ച രീതിയിൽ മാറ്റാം' അഗര്‍വാള്‍ പറഞ്ഞു.

   ''ഏതാണ്ട് 16 വര്‍ഷത്തോളം കമ്പനിയില്‍ സഹസ്ഥാപകന്‍ മുതൽ ചെയര്‍, എക്സിക്യൂട്ടീവ് ചെയര്‍, ഇടക്കാല-സിഇഒ, സിഇഒ വരെയായി പ്രവർത്തിച്ചു. ഒടുവില്‍ എനിക്ക് ഇറങ്ങാനുള്ള സമയമായി എന്ന് ഞാന്‍ തീരുമാനിച്ചു..'' ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജാക്ക് ഡോര്‍സി പറഞ്ഞു.

   കഴിഞ്ഞ പത്ത് വര്‍ഷത്തോളം ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പരാഗ്. 15 ലക്ഷം ഡോളറാണ് പരാഗ് അഗര്‍വാളിന്റെ ആസ്തി. ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേക്കുള്ള പരാഗ് അഗര്‍വാളിന്റെ വളര്‍ച്ച. ട്വിറ്ററിനു മുമ്പ് എറ്റി ആന്‍ഡ് റ്റി, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവിടങ്ങളിലും പരാഗ് ജോലി ചെയ്തിട്ടുണ്ട്.

   Summary: ‘There is no limit to what we can do together': Twitter new CEO Parag Agrawal tells his employees
   Published by:user_57
   First published: