നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Smartphone Sale | 2022ല്‍ സ്മാര്‍ട്ട്ഫോൺ വിപണിയിൽ Flipkart പ്രതീക്ഷിക്കുന്ന ട്രെന്‍ഡുകള്‍

  Smartphone Sale | 2022ല്‍ സ്മാര്‍ട്ട്ഫോൺ വിപണിയിൽ Flipkart പ്രതീക്ഷിക്കുന്ന ട്രെന്‍ഡുകള്‍

  വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ സജീവമായതോടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ആവശ്യകതയും വര്‍ധിച്ചു

  • Share this:
   കോവിഡ് മഹാമാരിയുടെ (Covid Pandemic) സമയത്തും സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന (Smartphone Sale) ഇന്ത്യയിൽ ശക്തമായി തുടരുകയാണ്. വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ സജീവമായതോടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ (Digital Devices) ആവശ്യകതയും വര്‍ധിച്ചു. ചിപ്പുകളുടെ ക്ഷാമം ഉണ്ടായിട്ടും സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയില്ല.

   2021ലെ മൊബൈല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫ്ലിപ്കാർട്ട് (Flipkart) 2022ലെ മൊബൈല്‍ ഫോണ്‍ ട്രെന്‍ഡുകള്‍ (Mobile Phone Trends) പങ്കുവെയ്ക്കുകയാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ കാഴ്ചപ്പാടിൽ, ഈ വര്‍ഷം ഫോണുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇവയാണ്:

   1. കൂടുതല്‍ ആധുനികമായ ചിപ്സെറ്റുകള്‍ വിപണിയിലെത്താൻ പോകുന്നതിനാൽ വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തിൽ 2022 ഒരു വഴിത്തിരിവാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളിലും ശക്തമായ ചിപ്‌സെറ്റുകള്‍ ഉൾച്ചേർക്കപ്പെടും. സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗത്തിന്റെ വേഗത വർദ്ധിപ്പിക്കാനും അവയെ കൂടുതൽ ഊര്‍ജ്ജക്ഷമമാക്കി മാറ്റാനും പുതു തലമുറ 5nm ചിപ്സെറ്റുകൾ ഈ വർഷം വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നും ഫ്ലിപ്കാർട്ട് പ്രതീക്ഷിക്കുന്നു.

   SIM Card | നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

   2. കൂടുതല്‍ 5ജി ഫോണുകള്‍ ബജറ്റ് സെഗ്മെന്റിൽ അവതരിപ്പിക്കപ്പെടും. കഴിഞ്ഞ വര്‍ഷം റിയല്‍മി, സാംസങ്, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകള്‍ താങ്ങാനാവുന്ന വിലയില്‍ 5ജി ഫോണുകള്‍ പുറത്തിറക്കിയിരുന്നു. 2022 ല്‍ 10000-15000 രൂപ വില വരുന്ന കൂടുതല്‍ ഫോണുകള്‍ വിപണിയിൽ എത്തിയേക്കും.

   3. AMOLED ഡിസ്‌പ്ലേയുള്ള കൂടുതൽ ഫോണുകള്‍ എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

   4. ഈ വര്‍ഷം ഗെയിമിംഗ് സ്മാര്‍ട്‌ഫോണുകള്‍ കൂടുതല്‍ സാധാരണമായി മാറുമെന്ന് ഫ്ലിപ്കാർട്ട് പ്രതീക്ഷിക്കുന്നു.

   5. 8k യില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് ഇപ്പോഴും സാധാരണമായി മാറിയിട്ടില്ല. എന്നാൽ, അധികം വൈകാതെ ഈ വീഡിയോ റെസല്യൂഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആയി മാറും. അടുത്ത ഐഫോണ്‍ സീരീസ് 8K വീഡിയോ റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യ പിന്തുണച്ചേക്കുമെന്ന് പറയപ്പെടുന്നു.

   6. ബാറ്ററി സാങ്കേതികവിദ്യയിൽ ഗണ്യമായ പുരോഗതി ഉണ്ടാകും. 20 മിനിറ്റിനുള്ളില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന, 120W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനകം വിപണിയിലെത്തിക്കഴിഞ്ഞു.

   7. ഭാരം കുറഞ്ഞതും മെലിഞ്ഞതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ കൂടുതല്‍ ഫോണുകള്‍ എത്തും.

   8. ഫോൾഡബിൾ, എക്സ്പാൻഡബിൾ സാങ്കേതികവിദ്യ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിൽ തടസം സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി, എല്ലാവര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഫോണുകൾ ബഡ്ജറ്റ് വിലയിൽ വിവിധ ബ്രാൻഡുകൾ അവതരിപ്പിച്ചു വരികയാണ്.

   Top Smartphones | വണ്‍പ്ലസ് മുതല്‍ ഷവോമി വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാര്‍ട്‌ഫോണുകള്‍

   9. അണ്ടര്‍-ഡിസ്പ്ലേ ക്യാമറകള്‍ പോലുള്ള ആശയങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതൽ അന്വേഷണം നടത്താൻ കഴിയുന്ന മേഖലയാണ്. പൂര്‍ണ്ണമായതും തടസ്സമില്ലാത്തതുമായ എഡ്ജ്-റ്റു-എഡ്ജ് ഡിസ്‌പ്ലേ നല്‍കാന്‍ ഇതിന് കഴിയും.

   10. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 144Hz ഡിസ്‌പ്ലേ തുടങ്ങിയ സാങ്കേതികവിദ്യകൾ അടങ്ങിയ 30,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ വിപണിയിലെത്തിയേക്കാം.
   Published by:Jayashankar AV
   First published: