നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇംഗ്ലീഷ് പഠിപ്പിക്കാനും ഗൂഗിൾ റെഡി; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തോളൂ

  ഇംഗ്ലീഷ് പഠിപ്പിക്കാനും ഗൂഗിൾ റെഡി; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തോളൂ

  ഇന്‍റർനെറ്റ് ലോകത്തെ അതികായരായ ഗൂഗിൾ പുറത്തിറക്കിയ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനായാസം ഇംഗ്ലീഷ് പഠിക്കാം

  Picture for representation.

  Picture for representation.

  • News18
  • Last Updated :
  • Share this:
   ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഏറിവരുന്ന കാലമാണിത്. സർക്കാർ സേവനങ്ങൾക്കും ബാങ്കിങ് സൌകര്യങ്ങൾക്കും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാൻ രക്ഷിതാക്കളും ഇഷ്ടപ്പെടുന്നു. ഒരുപാട് പണം മുടക്കിയാണ് ആളുകൾ സ്പോക്കൺ ഇംഗ്ലീഷ് പോലെയുള്ള കോഴ്സുകൾ ചെയ്യുന്നത്. ഇപ്പോഴിതാ വീട്ടിലിരുന്ന് തന്നെ ഇംഗ്ലീഷ് പഠിക്കാൻ ഒരുകൈ സഹായം മുന്നോട്ടുവെക്കുകയാണ് ഗൂഗിൾ. ഇന്‍റർനെറ്റ് ലോകത്തെ അതികായരായ ഗൂഗിൾ പുറത്തിറക്കിയ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അനായാസം ഇംഗ്ലീഷ് പഠിക്കാം.

   Speak എന്ന ആപ്ലിക്കേഷനാണ് അതിൽ പ്രധാനം. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി അടുത്തിടെ ഗൂഗിൾ പുറത്തിറക്കിയ ആപ്പാണിത്. ഹിന്ദിയും ഇംഗ്ലീഷ് പഠിക്കുന്ന കുട്ടികൾക്കായി ബോലോ എന്ന കസ്റ്റമൈസ്ഡ് ആപ്പുമുണ്ട്. ദിയ എന്ന അനിമേറ്റഡ് കഥാപാത്രമാണ് കഥകളിലൂടെയും മറ്റും അനായാസം ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് മാറ്റിയെടുക്കാമെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത.

   കോൺഗ്രസുമായി ബന്ധമുള്ള 687 പേജുകൾ ഫേസ്ബുക്ക് നീക്കംചെയ്തു

   രണ്ടാമത്തേത് എല്ലാവർക്കും പരിചിതമായ ഒരു ആപ്പാണ്. Google Translate എന്ന ഈ ആപ്പ് ഉപയോഗിച്ച് ഏതൊരു വാക്കും വാചകവും ഇംഗ്ലീഷിലാക്കി ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഏതൊരു ചിത്രവുമെടുത്ത് അതിന്‍റെ ഇംഗ്ലീഷ് വാക്ക് കണ്ടെത്താനും ഈ ആപ്പ് സഹായിക്കും.
   First published: