നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • സെക്സോർഷൻ നമ്മുടെ നാട്ടിലും; നിങ്ങൾ പോൺ സൈറ്റിൽ കയറുന്നവരാകും!

    സെക്സോർഷൻ നമ്മുടെ നാട്ടിലും; നിങ്ങൾ പോൺ സൈറ്റിൽ കയറുന്നവരാകും!

    • Last Updated :
    • Share this:
      ഒരിക്കൽപ്പോലും ഒരു പോൺ വെബ്സൈറ്റ് നോക്കാത്തവരായിരിക്കും നിങ്ങൾ? എന്നാലും നിങ്ങൾ പോൺ വെബ്സൈറ്റ് നോക്കിയെന്ന് തെളിവ് സഹിതം വിവരം വന്നാലോ? പോൺ സൈറ്റ് സന്ദർശിക്കാത്തവരെ അങ്ങനെയാക്കി തീർക്കാൻ ചില വിരുതൻമാർ കറങ്ങിനടക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ വ്യാപകമായ സെക്സോർഷൻ എന്ന തരം സൈബർ കുറ്റകൃത്യം ഇന്ത്യയിലും വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ അഞ്ച് കേസുകൾ സൈബർ നിയമപ്രകാരം മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തു. ഒരാളുടെ ഇന്‍റർനെറ്റ് ബൌസിങ് ഹിസ്റ്ററി ചോർത്തി, അതിൽ പോൺ വെബ്സൈറ്റുകളുടെ ഹിസ്റ്ററി ചേർത്തുവെച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നതാണ് സെക്സോർഷൻ എന്ന കുറ്റകൃത്യം.

      എന്നാൽ പോൺ സൈറ്റുകൾ നോക്കുന്നവരെയും ഇത്തരക്കാർ കുടുക്കുന്നുണ്ട്. സ്ത്രീകളെന്ന് തോന്നിപ്പിക്കുന്ന ഐഡിയിൽനിന്ന് ചാറ്റ് ചെയ്യുകയും സൈബർ സെക്സിന് പ്രേരിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതിയും നിലവിലുണ്ട്. സൈബർ സൈറ്റുകൾ ഇന്‍റർനെറ്റിൽ സെർച്ച് ചെയ്യുന്നവരെയും ഇവർ ലക്ഷ്യമിടുന്നുണ്ട്. ഇവർക്കായി സൈബർ സൈറ്റുകളുടെ ലിങ്കുകൾ നൽകി, അത് ക്ലിക്ക് ചെയ്യുന്നതുവഴി അത് ഉപയോഗിക്കുന്ന വ്യക്തിയുടെ സിസ്റ്റത്തിന്‍റെ ലോഗിൻ വിവരങ്ങൾ മാൽവെയർ ഉപയോഗിച്ച് ചോർത്തുന്നതാണ് മറ്റൊരു രീതി. ഇത്തരത്തിൽ ലോഗിൻ വിവരങ്ങൾവെച്ച് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയെടുക്കും.

      വീരപ്പനെ പിടികൂടാൻ സഹായിച്ചു; പക്ഷേ പ്രതിഫലം കിട്ടിയില്ലെന്ന് യുവതി

      മുംബൈ പൊലീസിന് ലഭിച്ച പരാതികൾ സമാന സ്വഭാവത്തിലുള്ളതാണ്. ചില പോൺ സൈറ്റുകൾ സന്ദർശിച്ച് രണ്ടു ദിവസത്തിനകം ഒരു ഇ-മെയിൽ സന്ദേശം എത്തി. അടുത്തിടെ സന്ദർശിച്ച പോൺ വെബ്സൈറ്റുകളുടെ പൂർണ വിവരം അടങ്ങിയ മെയിലാണ് ഇവർക്ക് ലഭിച്ചത്. സോഷ്യൽ മീഡിയ അക്കൌണ്ടുകളുടെ വിവരങ്ങൾ കൈവശമുണ്ടെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ പോൺ സൈറ്റുകൾ സന്ദർശിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നുമാണ് ഭീഷണി. അഞ്ച് പേർ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയതെങ്കിലും ഇന്ത്യയിൽ നിരവധിപ്പേർ ഇത്തരം തട്ടിപ്പിന് ഇരയാകുന്നതായാണ് പൊലീസ് പറയുന്നത്. മാനഹാനി കാരണം ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല.
      First published: