• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തൃപ്തി ഹാന്‍ഡിക്രാഫ്റ്റ്‌സ് ഇനി ഓണ്‍ലൈനിലും


Updated: April 2, 2018, 9:28 PM IST
തൃപ്തി ഹാന്‍ഡിക്രാഫ്റ്റ്‌സ് ഇനി ഓണ്‍ലൈനിലും

Updated: April 2, 2018, 9:28 PM IST


കൊച്ചി: പ്രതിസന്ധികളെ തരണം ചെയ്ത് തൃപ്തി ഷെട്ടി നേടിയെടുത്തത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ട വിഭാഗമല്ല ട്രാന്‍സ്‌ജെന്‍ഡറുകളുടേതെന്നു കൂടി തെളിയിച്ചതാണ് തൃപ്തിയെന്ന മുപ്പത്തിയൊന്നുകാരിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് തൃപ്തി ഹാന്റിക്രാഫ്റ്റ്‌സ് എന്ന സംരംഭത്തിന് തുടക്കമിട്ടാണ് തൃപ്തി ഷെട്ടി വിജയിച്ച സംരംഭകരുടെ പട്ടികയില്‍ ഇടം നേടിയത്. കരകൗശല വസ്തുക്കളുടെ നിര്‍മാണ യൂണിറ്റും വിപണന കേന്ദ്രവും തൃപ്തിക്കുണ്ട്. തൃപ്തി രൂപകല്‍പന ചെയ്ത ആഭരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. വിവിധ വസ്തുകള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഡിസൈനര്‍ ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ആഭരണങ്ങള്‍ക്കും കരകൗശല ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാരേറിയതോടെയാണ് ഓണ്‍ലൈന്‍ ഷോപ്പ് എന്ന ആശയത്തെക്കുറിച്ച് തൃപതി ചിന്തിച്ചു തുടങ്ങിയത്.

ഇതിനിടയിലാണ് സഹായവുമായി ആലുവ അല്‍അമീന്‍ കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയത്. ഇവരുടെ സഹായം കൂടിയായപ്പോള്‍ 'തൃപ്തി ഹാന്‍ഡിക്രാഫ്റ്റ്‌സ്' എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് യാഥാര്‍ഥ്യമായി. വ്യവസായ രംഗത്തു ചുവടുറപ്പിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു കൈത്താങ്ങ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് അല്‍ അമീന്‍ കോളജിലെ കൊമേഴ്‌സ് വിഭാഗം തൃപ്തിയെ സഹായിക്കാനെത്തിയത്. ഇന്ന് കോളജില്‍ നടന്ന ചടങ്ങില്‍ കൊച്ചി റിഫൈനറീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കരാണ് ഷോപ്പിംഗ് സൈറ്റ് ഉദ്ഘാടനം ചെയ്തത്.

കേരള കരകൗശല വികസന സൊസൈറ്റിയുടെ കീഴിലുള്ള കൈരളിയിലും ലളിതകലാ അക്കാദമിയിലും അംഗത്വം നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് തൃപ്തി. കൊച്ചി മെട്രോ ജോലിക്കായുള്ള പരിശീലനത്തിലും തൃപ്തി പങ്കെടുത്തിട്ടുണ്ട്.

First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍