ഇന്റർഫേസ് /വാർത്ത /money / TikTok| ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രിയമായ വെബ്സൈറ്റ് ടിക് ടോക്

TikTok| ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രിയമായ വെബ്സൈറ്റ് ടിക് ടോക്

ഈ വർഷം ഗൂഗിളിന് ലഭിച്ചതിനേക്കാൾ ഹിറ്റ് ടിക് ടോക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഗൂഗിളിന് ലഭിച്ചതിനേക്കാൾ ഹിറ്റ് ടിക് ടോക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഗൂഗിളിന് ലഭിച്ചതിനേക്കാൾ ഹിറ്റ് ടിക് ടോക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

  • Share this:

ടെക് ഭീമൻ ഗൂഗിളിനെ (Google) പിന്നിലാക്കി വീഡിയോ ഷെയറിങ് ആപ്പ് ടിക് ടോക് (TikTok). ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ വെബ്സൈറ്റ് എന്ന പദവി ഇനി ടിക് ടോക്കിന് സ്വന്തം. ഐടി സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ് ഫ്ലെയറിന്റേതാണ് (Cloudflare) റിപ്പോർട്ട്. ഈ വർഷം ഗൂഗിളിന് ലഭിച്ചതിനേക്കാൾ ഹിറ്റ് ടിക് ടോക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഈ വർഷം ഫെബ്രുവരി, മാർച്ച്, ജൂൺ മാസങ്ങളിലെ റാങ്കിങ്ങിൽ ഗൂഗിളിന് മുകളിലാണ് ടിക് ടോക്കിന്റെ സ്ഥാനം. ഓഗസ്റ്റ് വരെ ടിക് ടോക്കാണ് റാങ്കിങ്ങിൽ ഒന്നാമത്. കഴിഞ്ഞ വർഷം ഗൂഗിൾ ആയിരുന്നു ഒന്നാമതുണ്ടായിരുന്നത്. ഈ സ്ഥാനമാണ് ഇക്കുറി ചൈനീസ് ആപ്പായ ടിക് ടോക് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ഗൂഗിളിന് പിന്നിലായിട്ടായിരുന്നു ടിക് ടോക്കിന്റെ സ്ഥാനം. ആമസോൺ, ആപ്പിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് എന്നിവയായിരുന്നു ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയത്.

കോവിഡ് 19, ലോക്ക്ഡൗൺ എന്നിവയാണ് ടിക് ടോക്കിന്റെ ജനപ്രിയതയ്ക്ക് കാരണം എന്നാണ് കരുതുന്നത്. കോവിഡിനെ തുടർന്ന് ലോകം മുഴുവൻ ലോക്ക്ഡൗണിലായപ്പോൾ ടിക് ടോക് വീഡിയോകൾ കൂടുതൽ ജനപ്രിയമായിരുന്നു.

Also Read-Hacking Alert | പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി ജോക്കര്‍ മാല്‍വെയര്‍; ഈ 7 ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യുക

കുഞ്ഞ് വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ഇന്ത്യയിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണ് ഉണ്ടായിരുന്നത്. യുവാക്കൾക്കിടയിലാണ് ടിക് ടോക് കൂടുതൽ തരംഗമായത്. 2020 ജൂലൈ 29-ന് ടിക് ടോക് ആപ്ലിക്കേഷൻ ഇന്ത്യയിൽ പൂർണമായും നിരോധിക്കുകയും,പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഇൻസ്റ്റഗ്രാം റീൽസ്, മോജോ തുടങ്ങിയ ആപ്പുകൾ സജീവമായി.

Also Read-WhatsApp | പഴയ ചാറ്റുകൾ നഷ്‌ടപ്പെടാതെ എങ്ങനെ വാട്ട്‌സ്ആപ്പ് നമ്പർ മാറ്റാം?

ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആണ് ടിക് ടോക് ആദ്യം വിപണിയിലെത്തിയത്. ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ ആപ്ലിക്കേഷൻ അന്താരാഷ്ട്ര വിപണിയിലെത്തി. 2018 ലാണ് അമേരിക്കയിൽ ടിക് ടോക് കൂടുതൽ ജനപ്രീതി നേടുന്നത്.

2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

First published:

Tags: Google, Tiktok