നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Most Downloaded App | ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക്ടോക്; ആദ്യ പത്തിൽ ഇന്ത്യൻ ആപ്പ് മീഷോയും

  Most Downloaded App | ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക്ടോക്; ആദ്യ പത്തിൽ ഇന്ത്യൻ ആപ്പ് മീഷോയും

  57 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളാണ് ടിക് ടോക്കിനുള്ളത്

  (Image: Reuters)

  (Image: Reuters)

  • Share this:
   2021 ഒക്ടോബറിൽ ലോകമെമ്പാടും ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേഷനാണ് (Non-Gaming App) ടിക് ടോക്ക് (TikTok) എന്ന് അനലിസ്റ്റ് സെൻസർ ടവർ (Sensor Tower) വെളിപ്പെടുത്തുന്നു. 57 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളാണ് (Installs) ടിക് ടോക്കിനുള്ളത്.

   ടിക്ടോക്ക് എന്ന ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോം ചൈനയിലെ ഡൗയിനിൽ 17 ശതമാനവും യുഎസിൽ 11 ശതമാനവും ആളുകളാണ് ഒക്ടോബറിൽ മാത്രം ഡൗൺലോഡ് ചെയ്തത്. ഒരു കാലത്ത് ഇന്ത്യയിലും ടിക്ടോക്ക് വൻ ജനപ്രീതി ആസ്വദിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ഇത് രാജ്യത്ത് നിരോധിക്കുകയായിരുന്നു.

   ടിക്ടോക്കിന് പിന്നാലെ മെറ്റാ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ ആപ്പുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയത്. കഴിഞ്ഞ മാസം മാത്രം ലോകമെമ്പാടും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട അഞ്ചാമത്തെ ആപ്ലിക്കേഷൻ ടെലിഗ്രാം ആണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ഫേസ്ബുക്കിന് സംഭവിച്ച തകരാറിനെത്തുടർന്ന് 70 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലിഗ്രാം നേടിയെടുത്തത്.

   ഇന്ത്യൻ സോഷ്യൽ ഇ-കൊമേഴ്‌സ് ആപ്പായ മീഷോ കഴിഞ്ഞ മാസത്തിലുടനീളം 25 ദശലക്ഷം ഇൻസ്റ്റാളുകളുമായി എട്ടാം സ്ഥാനത്തെത്തി. സെൻസർ ടവർ പറയുന്നതനുസരിച്ച്, 2021 ഒക്ടോബറിൽ ആപ്പ് സ്റ്റോറുകളിൽ ഉടനീളം ഇൻസ്റ്റാഗ്രാമിന് 56 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നു. അതായത് 2020 ഒക്ടോബറിലെ ഇൻസ്റ്റാളുകളെ അപേക്ഷിച്ച്31 ശതമാനം വർദ്ധനവ്.

   ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇൻസ്റ്റാളുകളുള്ള രാജ്യം ഇന്ത്യയും ( 39 ശതമാനം) തൊട്ടുപിറകിൽ ബ്രസീലുമാണ് (6 ശതമാനം).2021 ഒക്‌ടോബർ 1 നും 31 നും ഇടയിൽ ലോകമെമ്പാടും ആപ്പ് സ്‌റ്റോറിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നുമുണ്ടായ ഡൗൺലോഡുകൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നുവെന്ന് സെൻസർ ടവർ വ്യക്തമാക്കിയിട്ടുണ്ട്.

   സെൻസർ ടവറിന്റെ ഒക്ടോബറിലെ ആഗോള പട്ടികയിൽ സൂമിനെ പിന്തള്ളിയാണ് ബംഗളൂരു ആസ്ഥാനമായുള്ള മീഷോ എട്ടാം സ്ഥാനത്തെത്തിയത്. ആപ്പ് ഏറ്റവുമധികം ഡൗൺലോഡ് ചെയ്തത് ആൻഡ്രോയിഡിൻ്റെ ഗൂഗിൾ പ്ലേ സ്റ്റോറിൽ (ഏഴാം സ്ഥാനം) നിന്നാണ്. കൃത്യമായ ഇൻസ്റ്റാളേഷൻ കണക്കുകൾ വ്യക്തമല്ലങ്കിലും ആപ്പിന് നിലവിൽ ഗൂഗിൾ പ്ലേയിൽ 100 ​​ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്.

   ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഗൂഗിൾ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയെ പിന്തള്ളി മെയ് മാസത്തിൽ എല്ലാ സെഗ്‌മെന്റുകളിലും ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് മീഷോയാണെന്ന് സെൻസർ ടവർ ഓഗസ്റ്റ് മാസം തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു.
   Published by:Karthika M
   First published:
   )}