TikTok| ആദ്യ യൂറോപ്യൻ ഡാറ്റ സെന്റർ ആരംഭിക്കാനൊരുങ്ങി ടിക് ടോക്ക്; ആയിരത്തിലധികം പേർക്ക് തൊഴിലവസരം

ടിക് ടോക്കിന്റെ ഹെഡ്കോർട്ടേസ് ആസ്ഥാനം മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: August 6, 2020, 2:46 PM IST
TikTok| ആദ്യ യൂറോപ്യൻ ഡാറ്റ സെന്റർ ആരംഭിക്കാനൊരുങ്ങി ടിക് ടോക്ക്; ആയിരത്തിലധികം പേർക്ക് തൊഴിലവസരം
TikTok
  • Share this:
അമേരിക്കയുടെ നിരോധന ഭീഷണി നിലനിൽക്കേ യൂറോപ്പിലെ ആദ്യ ഡാറ്റ സെന്റർ തുടങ്ങാനൊരുങ്ങി ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ് ഡാൻസ്. 420 മില്യൺ യൂറോ മുതൽമുടക്കിൽ അയർലന്റിലാണ് ഡാറ്റാ സെന്റർ ഒരുങ്ങുക.

ആയിരത്തോളം തൊഴിലവസരങ്ങളാണ് പുതിയ സംരഭത്തിലൂടെ ഒരുങ്ങുന്നത്. ഇതോടെ ലോഡിങ് സമയം കുറയുമെന്നും യൂറോപ്യൻ ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പിക്കുമെന്നും ടിക് ടോക്ക് വ്യക്തമാക്കുന്നു.

2022 ഓടുകൂടി ഡാറ്റാ സെന്റർ പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് അറിയിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഡാറ്റാ സെന‍്റർ ഹബ്ബാണ് അയർലന്റ്. ആമസോൺ, ഫെയ്സ്ബുക്ക്, തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രവർത്തനവും ഇവിടെയാണ്.
TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
[NEWS]
'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
[PHOTO]
Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്
[PHOTO]

ടിക് ടോക്കിന്റെ ഹെഡ്കോർട്ടേസ് ആസ്ഥാനം മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ബൈറ്റ് ഡാൻസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

സെപ്റ്റംബർ 15 നുള്ളിൽ അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ടിക് ടോക്കിന് അമേരിക്കയിൽ നിലനിൽക്കണമെങ്കിൽ ആപ്പിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കായിരിക്കണമെന്നാണ് ഭീഷണി.

മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും അമേരിക്കൻ കമ്പനിക്കോ കൈമാറണമെന്നാണ് ട്രംപിന്റെ ആവശ്യം. കൂടാതെ പ്രതിഫല തുകയുടെ ഒരു പങ്ക് യുഎസ് ട്രഷറിക്ക് കൈമാറണമെന്ന ആവശ്യവും ട്രംപ് മുന്നോട്ടു വെച്ചിരുന്നു.

ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യമാണ് അമേരിക്ക. നിരോധനം മറികടക്കാൻ മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അയർലന്റിൽ ഡാറ്റാ സെന്റർ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
Published by: Naseeba TC
First published: August 6, 2020, 2:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading