മൂന്ന് അക്കൗണ്ടുകൾ നിർത്തിവെച്ച്കൊണ്ട് ടിക് ടോക്കിന്റെ നടപടി; കാരണം ഇതാണ്

ജാര്‍ഖണ്ഡിൽ തബ്രീസ് അൻസാരിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ വിവാദ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി.

news18
Updated: July 10, 2019, 2:18 PM IST
മൂന്ന് അക്കൗണ്ടുകൾ നിർത്തിവെച്ച്കൊണ്ട് ടിക് ടോക്കിന്റെ നടപടി; കാരണം ഇതാണ്
tiktok
  • News18
  • Last Updated: July 10, 2019, 2:18 PM IST
  • Share this:
ന്യൂഡൽഹി: വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്ക് മൂന്ന് യൂസർമാരുടെ അക്കൗണ്ടുകൾ താത്കാലികമായി നിർത്തിവെച്ചു. ജാര്‍ഖണ്ഡിൽ തബ്രീസ് അൻസാരിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ വിവാദ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി.

ഈ വീഡിയോയെ കുറിച്ച് ശിവസേന ഐടി സെൽ മേധാവി രമേഷ് സോളങ്കി മുംബൈ പൊലീസിന് ഞായറാഴ്ച പരാതി നൽകിയിരുന്നു.

also read: 'കിരീടം' ചൂടിയ ആ ആൽമരം ഇവിടെയുണ്ട്'; സ്ഥലം എം.എൽ.എ പറയുന്നു

ജൂൺ 18ന് ജാർഖണ്ഡിലെ സേറൈഖേല ഖർസ്വാൻ ജില്ലയിൽ വെച്ചാണ് അൻസാരിക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ജയ്ശ്രീറാം, ജയ്ഹനുമാൻ എന്നൊക്കെ വിളിക്കാൻ ആവറശ്യപ്പെട്ടായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ആക്രമണം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം അൻസാരി മരിച്ചു.

അക്കൗണ്ടുകൾ താത്കാലികമായി നിർത്തിവെച്ച മൂന്നുപേർക്കും വെരിഫൈയ്ഡ് അക്കൗണ്ടാണുള്ളത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സും ഉണ്ട്. ടീം 07 എന്ന ഗ്രൂപ്പുമായി അവർ സമന്വയിപ്പിച്ചിട്ടുമുണ്ട്.

ആക്രമണ സ്വഭാവമുള്ള വീഡിയോകള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ടിക്ടോക്കിന്റെ നിർദേശങ്ങൾ ലംഘിച്ചിരിക്കുന്നതു കൊണ്ടാണ് താത്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
First published: July 10, 2019, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading