• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴക്കാലത്ത് ഫോണുകൾക്ക് സുരക്ഷയൊരുക്കാം

news18
Updated: June 6, 2018, 12:54 PM IST
മഴക്കാലത്ത് ഫോണുകൾക്ക് സുരക്ഷയൊരുക്കാം
news18
Updated: June 6, 2018, 12:54 PM IST
മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമാണ്. എന്തിനും എപ്പോഴും ഫോണുകൾ കൂടെ വേണം. മഴക്കാലമായതോടെ ഫോണുകളെ മഴയിൽ നിന്ന് സംരക്ഷിക്കേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. മഴയാണെന്നു കരുതി ഫോൺ വീട്ടിൽ വച്ചിട്ട് പോകാനും പറ്റില്ല. സ്മാർട്ട് ഫോണുകളെ സംരക്ഷിക്കാൻ ചില വഴികളിതാ

സ്വിച്ച് ഓഫ് ചെയ്യാം

മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ അത്യാവശ്യ ഉപയോഗമില്ലെങ്കിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുമ്പോൾ വെള്ളം നനഞ്ഞാലും വലിയ പ്രശ്നങ്ങളില്ല.

ബ്ലൂടൂത്ത് ഹെഡ്സെറ്റ്

മഴക്കാലത്ത് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് വളരെ പ്രയോജനകരമാണ്. മൊബൈല്‍ ഫോൺ ബാഗിനുള്ളിൽ സൂക്ഷിച്ച ശേഷം ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കോളുകൾ സ്വീകരിക്കാവുന്നതാണ്.
Loading...
വാട്ടർ പ്രൂഫ് കവർ

മഴക്കാലത്ത് ഫോണുകൾ വെള്ളം കയറാത്ത കവറുകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. സാധാരണ ഫോൺ കവറുകൾ പോലെ ഭംഗിയുള്ളതല്ലെങ്കിലും വാട്ടർപ്രൂഫ് കവറുകൾക്ക് ഫോണുകളെ സുരക്ഷിതമായി വയ്ക്കാൻ കഴിയും.

പ്ലാസ്റ്റിക് കവറുകൾ
കരുതിയിരിക്കാതെ പെയ്യുന്ന മഴയിൽ നിന്ന് ഫോണുകളം സംരക്ഷിക്കാൻ പ്ലാസ്റ്റിക് കവർ തന്നെ ധാരാളം. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഹാൻഡ് കർച്ചീഫിൽ പൊതിഞ്ഞ്, പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാവുന്നതാണ്.

സിലിക്ക ജെൽ

സിലിക്ക ജെല്ലുകൾ ഉപയോഗിക്കുന്നത് ഫോണുകളെ സംരക്ഷിക്കാൻ സഹായിക്കും. വെള്ളം കയറാത്ത കവറുകളിൽ സിലിക്ക ജെല്ലിനൊപ്പം സ്മാർട്ട് ഫോണുകൾ സൂക്ഷിച്ചാൽ മതിയാകും.

ചാർജ് ചെയ്യാതിരിക്കാം

നനഞ്ഞ ഫോൺ ഒരിക്കലും ചാർജ് ചെയ്യാൻ പാടുള്ളതല്ല. ചെറിയ ജലാംശം പോലും ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ഫോണിൽ ജലാംശം തീരെ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ ചാർജ് ചെയ്യാന്‍ പാടുള്ളൂ.

ഫോണുകൾക്കു പുറമെ ടാബ് ലെറ്റ്, ക്യാമറ, ലാപ്ടോപ്പ് എന്നിവ നിത്യേന ഉപയോഗിക്കുന്ന ആളുകളും ഉണ്ടാകും. ഇത്തരം ഉപകരണങ്ങളും മഴയിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. മഴ വെള്ളം കയറാത്ത പ്രത്യേക തരം ബാഗുകൾ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങൾ സൂക്ഷിക്കാൻ അത്തരം ബാഗുകൾ വാങ്ങുന്നതാകും ഉത്തമം.
First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍