• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളവും ഭയക്കണം; നിലതെറ്റിയ പേടകം ഭൂമിയിലേക്ക്

Gowthamy GG
Updated: April 2, 2018, 8:59 PM IST
കേരളവും ഭയക്കണം; നിലതെറ്റിയ പേടകം ഭൂമിയിലേക്ക്
Gowthamy GG
Updated: April 2, 2018, 8:59 PM IST
ലണ്ടന്‍: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം, ടിയാന്‍ഗോങ്‌-1 ഈ മാസം അവസാനത്തോടെ ഭൂമിയിൽ പതിക്കും. പേടകം എവിടെയാണ് പതിക്കുന്നതെന്ന് കൃത്യമായി പ്രവചിച്ചിട്ടില്ലെങ്കിലും കേരളം ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. മാർച്ച് 24നും ഏപ്രിൽ 19നും മധ്യേ ആകും നിലയം ഭൂമിയിൽ പതിക്കുക. യൂറോപ്യന്‍ സ്‌പേസ് ഏജൻസി‌(ഇ.എസ്.എ) ആണ് ഇതു സംബന്ധിച്ചുള്ള റിപ്പോ‌ർട്ട് പുറത്തുവിട്ടത്.


ഭൂമിയിൽ എവിടെയാകും നിലയം പതിക്കുകയെന്ന കാര്യത്തില്‍ വ്യക്‌തമായ ധാരണയില്ല. ടിയാൻഗോങ്-1 ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമെ ഈ കാര്യത്തിൽ വ്യക്തത വരുത്താനാകുവെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്. എന്നാൽ, സ്‌പെയിന്‍, ഫ്രാന്‍സ്‌, ഗ്രീസ്‌, തുടങ്ങിയ രാജ്യങ്ങള്‍ ഭീഷണിയിലാണ്.



2016ലാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്. വിഷലിപ്തവും ദ്രവീകരണശേഷിയുള്ളതുമായ അപകടകരമായ ഇന്ധനം ടിയാന്‍ഗോങ്‌-1

വഹിക്കുന്നുണ്ടെന്നും അതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 8500 ടൺ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയിൽ പതിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്.


2011ലാണ് ടിയാൻഗോങ്-1 ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്-1. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. നിലവിൽ ആളുകളില്ലാതെയാണ് ടിയാൻഗോങ്-1 വിക്ഷേപിച്ചിരിക്കുന്നത്.​
First published: March 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍