• HOME
 • »
 • NEWS
 • »
 • money
 • »
 • വീട് കൂടുതൽ സമാർട്ടായാലും കുഴപ്പമാണ്, എന്തു കൊണ്ടെന്നല്ലേ?

വീട് കൂടുതൽ സമാർട്ടായാലും കുഴപ്പമാണ്, എന്തു കൊണ്ടെന്നല്ലേ?

ഫെയ്ഷ്യൽ റെകഗ്നിഷ൯ ടെക്നോളജിയിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. 2019 ൽ അമേരിക്കയിൽ നടന്ന പഠനം ഈ ടെക്നോളജി ആൽഗോരിതം ആഫ്രിക്ക൯ അമേരിക്ക൯ മുഖങ്ങളും, ഏഷ്യ൯ മുഖങ്ങളും തിരിച്ചറിയുന്നതിൽ കൃത്യമല്ല എന്നു കണ്ടെത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഒരുപക്ഷെ, മൂന്നോ നാലോ  വർഷം കൂടി കഴിഞ്ഞാൽ കോഫീ മെഷീനും, വാഷിംഗ് മെഷീനും ഓണ് ചെയ്യുക, ബാത് ടബ്ബിൽ വെള്ളം നിറക്കുക, ഡോർ ഓപണ് ചെയ്യുക തുടങ്ങി സാധാരണയായ ജോലികൾ പോലും ആർട്ടിഫിഷൽ ഇന്റലിജ൯സ് വഴിയാവും. അഥവാ, മേലനങ്ങാതെ ഇത്തരം കാര്യങ്ങൾ നടക്കും എന്നർത്ഥം. ഇത് നമുക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ വരുത്തി തീർക്കാ൯ കാരണമാവില്ലേ?

  ചിന്തിക്കു. നിങ്ങളുടെ കോഫീമേക്കർ സ്മാർട്ടായാൽ എല്ലാ ദിവസവും കൃത്യമായ അളവിൽ കോഫി ഉണ്ടാക്കി വെക്കും.  ഒരു ദിവസം നിങ്ങൾ ഉറങ്ങിപ്പോയാലോ, അല്ലെങ്കിൽ വീട്ടിലില്ല എങ്കിലും മെഷീ൯ പതിവ് പോലെ കോഫിയുണ്ടാക്കും.  ഇത്തരം സാഹചര്യത്തിൽ തിളച്ച കോഫി തറയിൽ വീഴുകയും ഈ ഓട്ടാമാറ്റിക് ഫംഗ്ഷ൯ കാരണം വീട്ടിലെ വളർത്തു നായയോ, കുട്ടികളോ നിരങ്ങി വീണ് പരിക്കു പറ്റാ൯ കാരണമാവുകയും ചെയ്യും.

  1950 ൽ റെയ് ബ്രാഡ്ബറി എഴുതിയ ‘ദേർ വിൽ കം സോഫ്റ്റ് റെയ്൯സ്’ എന്ന ചെറുകഥയിലെ ‘സ്മാർട്ട് ഹോം’ നു തുല്യമാണ് പുതിയ ആർട്ടിഫിഷൽ ഇന്റലിജ൯സ് സിസ്റ്റം. ആണവ ദുരന്തത്തിനു ശേഷം മനുഷ്യകുലത്തിന് സംഭവിച്ച ദുരിതങ്ങളെ പറ്റിയായിരുന്നു ഈ ചെറുകഥ ചർച്ച ചെയ്തതെങ്കിലും മനുഷ്യ സഹായമില്ലാത്ത സമാർട്ട് ഹോം ആണ് അവതരിപ്പിച്ചത്.

  സ്മാർട്ട് ഹൗസ് സ്വയം ഭക്ഷണങ്ങൾ പാകം ചെയ്യുകയും പാത്രങ്ങൾ കഴുകുകയും ചെയ്യും. കിടക്കകൾ വിരിക്കാ൯ പോലും മനുഷ്യന്റെ സഹായം ആവശ്യമില്ല. എല്ലാം മു൯ കൂട്ടി പ്രോഗ്രാം ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷെ, വീട്ടിൽ ആളില്ലാത്ത സമയത്തും ഈ ജോലികളെക്കെ ചെയ്യുമെന്ന് മാത്രം.

  71 വർഷങ്ങൾ മുന്പ് ഈ കഥ എഴുതപ്പെട്ട സമയത്ത് ആളുകൾക്ക് അത് ദഹിക്കാ൯ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു സാങ്കേതികത നിലവിൽ  വരുമോ എന്നൊക്കെ അവർ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ, ആണ്ടുകൾക്കിപ്പുറം, ഈ നോവലിൽ പറഞ്ഞതിൽ പതി൯മടങ്ങ് ടെക്നോളജി വികസിച്ചു കഴിഞ്ഞു.

  എന്നാൽ, വീട്ടിൽ പൂർണ്ണമായും സ്മാർട്ട് ഉപകരണങ്ങളാണെങ്കിൽ ഒപുപക്ഷെ, ഉപകാരങ്ങളേക്കാൾ കൂടുതൽ ഉപദ്രവങ്ങളായി മാറും. ഉദാഹരണത്തിന്, ഒരു സമാർട്ട് ഡോർ സങ്കൽപ്പിക്കുക. പ്രീ പ്രോഗ്രാം ചെയ്തു വെച്ച എ.ആയ്, ഫേഷ്യൽ റെക്കഗനിഷ൯ ടെക്നോളജി വഴി സന്ദർഷകർ വരുന്പോൾ വാതിൽ തനിയേ തുറക്കും. എന്നാൽ, വീട്ടു ജോലിക്കാരോ മറ്റോ വരുന്പോൾ നമ്മൾ വീട്ടിലില്ലെങ്കിൽ അവർക്കു അകത്ത് കടക്കാനാവില്ല.

  ഫെയ്ഷ്യൽ റെകഗ്നിഷ൯ ടെക്നോളജിയിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. 2019 ൽ അമേരിക്കയിൽ നടന്ന പഠനം ഈ ടെക്നോളജി ആൽഗോരിതം ആഫ്രിക്ക൯ അമേരിക്ക൯ മുഖങ്ങളും, ഏഷ്യ൯ മുഖങ്ങളും തിരിച്ചറിയുന്നതിൽ കൃത്യമല്ല എന്നു കണ്ടെത്തിയിരുന്നു.

  വീട്ടു വേലക്കാരന്റെയോ, ബന്ധുവിന്റെയോ സമാന മുഖമുള്ള ഒരാൾ നിങ്ങളുടെ വീട്ടിലേക്ക് നുഴഞ്ഞു കയറി എന്നു സങ്കൽപ്പിക്കുക. ഫെയ്ഷ്യൽ റെകഗ്നിഷ൯ ടെക്നോളജിയുടെ പരാജയം കാരണം എന്തെല്ലാം നഷ്ടങ്ങളാണ് സംഭവിക്കുക.

  വീടിനകത്തും നൂതന സാങ്കേതിക ഉപകരണങ്ങൾ പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ബുദ്ധിമുട്ടുകൾ വരുത്തിയേക്കാം. വാഷിംഗ് മെഷീന്റെ അടുത്ത് കുട്ടി നിൽക്കുന്നുണ്ട് എന്നറിയാതെ ഒരുപക്ഷെ, അത് ഓണാക്കിയേക്കാം. കുട്ടികൾ വാഷിംഗ് മെഷീനിനകത്ത് ലോക്കായി പോകുന്ന സംഭവങ്ങൾ നാം കാണാറുണ്ട്.

  Also Read നിങ്ങളുടെ ലാപ്ടോപ്പ് സ്ക്രീൻ എങ്ങനെ ശരിയായി ക്ലീൻ ചെയ്യാം?

  പ്രീപ്രോഗ്രാം ചെയ്തു വെക്കുന്ന ബാത് ടബ്ബുകളിലും, ഗീസറുകളിലും അപകട സാധ്യതയുണ്ട്. ഒരു നിശ്ചിത താപനിലയിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. പ്രായമായ ഒരു വ്യക്തിക്കോ, കുട്ടികൾക്കോ ഇത് ഓഫ് ചെയ്യാ൯ പറ്റുന്നില്ലെങ്കിൽ എന്തു സംഭവിക്കും.

  ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്ന കന്പനികൾക്കും ഇതിന്റെ ദൂശ്യഫലങ്ങൾ സംഭവിച്ച് കൃത്യമായ ധാരണയുണ്ട്. അതു കൊണ്ടു തന്നെയാണ് അവർ ഉപഭോക്താക്കളോട് സൂക്ഷമത പുലർത്താവും ഓട്ടോമാറ്റിക് അല്ലാതെ ഓഫ് ചെയ്യാനുള്ള സ്വിച്ചുകളും തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, മനുഷ്യ ജീവിതം എള്ളുപ്പമാക്കുകയാണ് എ അയുടെ ലക്ഷ്യമെങ്കിൽ ഓട്ടോമാറ്റിക്കല്ലാത്ത ഇടപെടലുകളെന്തിനാണ്.

  ഇത്തരം ഉപകരണങ്ങളിൽ നിന്ന് ആരാണ് ഡാറ്റ ശേഖരിക്കുന്നത്, അത് എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന ആശങ്ക കൂടി നിനിൽക്കുന്നുണ്ട്. ഒരു ഹാക്കർക്ക് നമ്മുടെ ഡാറ്റ ലഭിക്കുകയും അവ ദുരുപയോഗം ചെയ്യുകയും ചെയ്താൽ എന്താവും സ്ഥിതി. തായ്വാ൯ പോലെയുള്ള സമാർട്ട് റോബോട്ടുകൾ അമിതമായുപയോഗിക്കു സ്ഥലങ്ങളിൽ  ഹാക്കർമാർ സിസ്റ്റത്തിലെ പഴുതുകൾ ഉപയോഗിക്കുന്നത് സാധാരണ സംഭവങ്ങളാണ്.

  Also Read ഇനി ഗൂഗിൾ മാപ്പ് വേണ്ട; ആത്മനിർഭർ മാപ്പുമായി ഐഎസ്ആർഒ, മാപ്‌മൈഇന്ത്യ

  ഈയടുത്ത് നടന്ന ഒരു ഉപഭോക്താക്ത ഇലക്ട്രോണിക് കോണ്ഫറ൯സിൽ ഹാക്കർമാർ വീട്ടിലെ റോബോട് സിസ്റ്റം ദുരുപയോഗം ചെയ്യുന്ന നിരവധി ഉദാഹരണങ്ങൾ പ്രതിബാധിച്ചിച്ചിരന്നു. കണ്ട്രോൾ തിരികെക്കിട്ടാ൯ ഹാക്കർമാർ ബിട്കോയിനും കാശും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നുവത്രേ. ഇത്തരം സംഭങ്ങൾ ഒഴിവാക്കാ൯ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതെങ്ങനെയാണ്.

  ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് വരെ വീട് പൂർണ്ണമായും സ്മാർട്ടാക്കുന്നത് അപകടം വരുത്തി വച്ചേക്കാം. മാർക്കറ്റ് ട്രെന്റിനു പിന്നാലെ പോയി വീടുകൾ സ്മാർട്ടാക്കാ൯ മത്സരിക്കുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടതാണ്.

  അതെ, ചില കണ്ടെത്തലുകൾ നമുക്ക് സഹായകമാണ്. കാലാവസ്ഥക്ക് അനുസൃതമായി എസിയുടെ യുടെ ഊഷ്മാവ് ക്രമീകരിക്കുന്ന മൊബൈൽ സെൻസർ ഉപയോഗിച്ച്, ലൈറ്റും ഫാനും ഓൺ, ഓഫ്‌ ചെയ്യാനാവുന്നതും ഇവയിൽപ്പെടും. അതേപോലെ ഫ്രിഡ്ജിന്റെ  അകത്തുള്ള ക്യാമറ വഴി എന്താണ് ഉള്ളിൽ സൂക്ഷിച്ചത് എന്ന് മനസിലാക്കാം. എന്നാൽ, ഇതിനപ്പുറം മറഞ്ഞിരിക്കുന്ന അപകട സാധ്യതകളെ പറ്റിയും നാം ബോധവാന്മാരാകണം.
  Published by:Aneesh Anirudhan
  First published: