• HOME
  • »
  • NEWS
  • »
  • money
  • »
  • TECH TOP 5 SUVS TO BE LAUNCHED IN INDIA THIS FESTIVE SEASON JS

ഇന്ത്യയിൽ ഈ വർഷം ഉത്സവ സീസണിൽ പുറത്തിറങ്ങാനിരിക്കുന്ന 5 മികച്ച  SUV കാറുകൾ

ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില 4.5 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില 4.5 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില 4.5 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • Share this:
    ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വിപണിയില്‍ മൈക്രോ എസ്യുവികള്‍ മുതല്‍ ആഡംബര എസ്യുവികള്‍ വരെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി എസ്യുവികളുണ്ട്. എന്നാല്‍ വരുന്ന ഉത്സവ സീസണില്‍ പുതിയ ചില എസ്യുവികള്‍ കൂടി വിപണിയിലെത്തും. മഹീന്ദ്ര XUV700 മുതല്‍ ടാറ്റ പഞ്ച് വരെ വാഹനപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ദീപാവലിയോടെ ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന മികച്ച അഞ്ച് എസ്യുവികളുടെ പട്ടിക ഇതാ..

    ടാറ്റാ പഞ്ച്

    മഹീന്ദ്ര kUV100, പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഹ്യുണ്ടായ് കാസ്പര്‍ തുടങ്ങിയ കാറുകള്‍ക്ക് മികച്ച എതിരാളിയായിരിക്കും ടാറ്റ പഞ്ച്. ബോള്‍ഡ് ലുക്കാണ് കാറിന്റെ പ്രത്യേകത. 16 ഇഞ്ച് അലോയ് വീലുകള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, സുരക്ഷാ കിറ്റ് എന്നിവയും കാറിനൊപ്പം ലഭിക്കുമെന്ന് പറയപ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 എല്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. ടാറ്റ പഞ്ചിന്റെ എക്‌സ്‌ഷോറൂം വില 4.5 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മഹീന്ദ്ര XUV700

    മഹീന്ദ്ര XUV700 ഒക്ടോബര്‍ 2ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാര്‍ 5 സീറ്റ്, 7 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. XHV700 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വരും. അവയില്‍ 200HP 2.0L mStallion ടര്‍ബോ-പെട്രോള്‍ എഞ്ചിനും 185HP 2.2L mHawk ഓയില്‍ ബര്‍ണര്‍ എഞ്ചിനും ഉള്‍പ്പെടുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുന്ന രണ്ട് ട്രാന്‍സ്മിഷനുകളില്‍ ഈ കാര്‍ ലഭ്യമാകും. മഹീന്ദ്ര XUV700യുടെ പ്രാരംഭ വില 11.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കും.

    എംജി ആസ്റ്റര്‍

    എംജി ആസ്റ്റര്‍ ZS EV- യുടെ ഐസി-എഞ്ചിന്‍ പതിപ്പായിരിക്കും. എന്നാല്‍ ZS EV യുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ വളരെ വ്യത്യസ്തവുമായിരിക്കും. മുന്‍വശത്ത് ഹെഡ്ലാമ്പുകള്‍, പുതുക്കിയ ബംമ്പര്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീലുകള്‍ എന്നിവ ലഭിക്കും. എഐ-പവേര്‍ഡ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഈ കാറില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍ -2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുമുണ്ടാകും.

    ഫോക്‌സ്വാഗണ്‍ ടൈഗണ്‍

    സെപ്റ്റംബര്‍ 23ന് നിശ്ചയിച്ചിരിക്കന്ന കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് ഫോക്സ്വാഗണ്‍ ടൈഗണ്‍ ആയിരിക്കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ ലഭിക്കും. 10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ഈ കാര്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയ്ക്ക് കടുത്ത എതിരാളിയായിരിക്കും ടൈഗണ്‍

    ഫോഴ്‌സ് ഗൂര്‍ഖ

    പുതിയ ഫോഴ്‌സ് ഗൂര്‍ഖ ഉടന്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓഫ്‌റോഡറിന് പുതിയ മുഖം തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. കാറിന്റെ പവര്‍ട്രെയിനില്‍ 2.2 ലിറ്റര്‍ എന്‍ജിന്‍ ഉള്‍പ്പെടും.
    Published by:Jayashankar AV
    First published:
    )}