• HOME
  • »
  • NEWS
  • »
  • money
  • »
  • ട്രൂകോളറിൽ ബാങ്ക് അക്കൗണ്ട്: പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാപകൻ

ട്രൂകോളറിൽ ബാങ്ക് അക്കൗണ്ട്: പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാപകൻ

സോഫ്റ്റ് വെയറിലെ സാങ്കേതികപിഴവായിരുന്നു കാരണമെന്നും വിശദീകരണം

News18

News18

  • News18
  • Last Updated :
  • Share this:
    ബീജിംഗ്: രാജ്യത്തെ ആയിരക്കണക്കിന് ട്രൂകോളർ ആപ് ഉപയോക്താക്കളുടെ പേരിൽ അവരറിയാതെ സ്വകാര്യബാങ്കിന്റെ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) അക്കൗണ്ട് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ട്രൂകോളർ സ്ഥാപകൻ നാമി സറിംഗാലം.

    സോഫ്റ്റ് വെയറിലെ സാങ്കേതികപിഴവായിരുന്നു കാരണമെന്നും എല്ലാവരുടെയും രജിസ്ട്രേഷൻ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാതെ തന്നെ മൊബൈൽ ഫോൺ വഴി മറ്റൊരാൾക്ക് എളുപ്പത്തിൽ പണം കൈമാറുന്ന രീതിയാണ് യുപിഐ.

    കഴിഞ്ഞ ദിവസമാണ് ആയിരക്കണക്കിന് ട്രൂകോളർ ഉപയോക്താക്കൾക്ക് ബാങ്കിൽ നിന്ന് ‘your registration for UPI app has started’ എന്ന സന്ദേശം എത്തിയത്. എന്നാൽ ഇവരാരും രജിസ്ട്രേഷന് ശ്രമിച്ചിരുന്നില്ല. ഉപയോക്താവിന്റെ അറിവോടെയല്ലാതെ ബാങ്കിന് ട്രൂ കോളർ എൻക്രിപ്റ്റഡ് എസ്എംഎസ് അയച്ചതായിരുന്നു കാരണം.

    നൂറുകണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ വിഷയം പോസ്റ്റ് ചെയ്തതോടെയാണ് സ്ഥാപകൻ പരസ്യമായി മാപ്പ് പറഞ്ഞത്. ഫോൺ നമ്പറുകൾ തിരിച്ചറിയാനുള്ള സംവിധാനമാണ് ട്രൂകോളർ. 15 കോടി ഉപയോക്താക്കളാണ് ട്രൂകോളറിന് രാജ്യത്തുള്ളത്.

    First published: