നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Truecaller| ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

  Truecaller| ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

  ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്

  truecaller

  truecaller

  • Share this:
   ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്പ് എത്തുന്നു. ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാര്‍ട്ട് എസ്എംഎസ്, ഇന്‍ബോക്‌സ് ക്ലീനര്‍ എന്നീ പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചറുകള്‍ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് കൊണ്ടുവന്നതെന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് അപ്‌ഡേറ്റ് ചെയ്യാം.

   ഗ്രൂപ്പ് വോയ്‌സ് കോളിംഗ് ഫീച്ചറിലൂടെ ഒരേസമയം എട്ട് ആളുകളുമായി വരെ ക്രോസ് ബോര്‍ഡര്‍ വോയ്‌സ് കോളുകള്‍ നടത്താന്‍ കഴിയും. ഉപയോഗിക്കാത്ത മെസേജുകള്‍ നീക്കം ചെയ്ത് ഫോണിന്റെ സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതാണ് ഇന്‍ബോക്‌സ് ക്ലീനര്‍ ഫീച്ചര്‍. സ്പാം, ഉപകാരപ്രദമായ ഇന്‍ഫര്‍മേഷന്‍, പെയ്‌മെന്റ്‌സ് റിമൈന്‍ഡര്‍ എന്നിവ തിരിച്ചറിഞ്ഞ് ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍.

   Also Read- PUBG Madan| യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍

   സിമ്മെട്രിക് എന്‍ക്രിപ്ഷന്‍ നല്‍കി എല്ലാ ഗ്രൂപ്പ് വോയ്‌സ് കോളുകളും സുരക്ഷിതമാക്കിയെന്ന് ട്രൂകോളര്‍ അറിയിച്ചു. ഇന്ത്യ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായിരിക്കും സ്മാര്‍ട്ട് എസ്എംഎസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, സ്വീഡന്‍, യുഎസ് എന്നീ രാജ്യങ്ങളിലും ലഭ്യമായിരിക്കും. ഗ്രൂപ്പ് വോയ്‌സ് കോള്‍ സമയങ്ങളില്‍ യൂസറുടെ അറിവില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടവരെ സ്പാം യൂസര്‍മാരായി തിരിച്ചറിയാന്‍ ട്രൂകോളര്‍ സഹായിക്കും.

   “ഞങ്ങളുടെ ഉപയോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നൂതനമായ പരിഹാരങ്ങൾ ഉപയോഗിച്ച് ആ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഈ സവിശേഷതകൾ ഞങ്ങളുടെ ദൗത്യവുമായി ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു: ആശയവിനിമയം സുരക്ഷിതവും എല്ലാവർക്കുമായി കൂടുതൽ കാര്യക്ഷമവുമാക്കുക. ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, സ്മാർട്ട് എസ്എംഎസ്, ഇൻ‌ബോക്സ് ക്ലീനർ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”- ട്രൂകോളർ ഇന്ത്യ എംഡി റിഷിത് ജുൻജുൻവാല പറഞ്ഞു.

   English Summary: Caller ID app Truecaller is rolling out new features for users on Android. The new features include Group Voice Calling, Smart SMS and Inbox Cleaner. The features are based on user feedback. Rishit Jhunjhunwala, MD India, Truecaller said, “We continue to remain focused on the evolving needs of our users and meet those needs with innovative solutions. These features get us closer to our mission: to make communication safer and more efficient for everyone. ..''
   Published by:Rajesh V
   First published:
   )}